അമിതമായി മേക്കപ്പിട്ട് മാധവി; പറഞ്ഞാൽ പ്രശ്നമാകും; ആകാശദൂതിൽ നായികയാക്കില്ലായിരുന്നു; അന്ന് നടന്നത്
മലയാളി പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത നടിയാണ് മാധവി. അവിസ്മരണീയമായ ഒരുപിടി കഥാപാത്രങ്ങൾ മാധവിക്ക് മലയാളത്തിൽ നിന്നും ലഭിച്ചു. ഒരു വടക്കൻ വീരഗാഥ, ആകാശദൂത് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. മലയാളത്തിൽ മാധവിക്ക് ലഭിച്ച ഏറ്റവും മികച്ച സിനിമ ആകാശദൂത് ആണ്. 1993 ൽ പുറത്തിറങ്ങിയ ആകാശദൂത് ആ വർഷത്തെ വൻ ഹിറ്റ് സിനിമയായിരുന്നു. മാധവിയുടെ മികച്ച പ്രകടനമാണ് സിനിമയിൽ പ്രേക്ഷകർ കണ്ടത്. സിബി മലയിൽ സംവിധാനം ചെയ്ത ആകാശദൂതിന്റെ തിരക്കഥയെഴുതിയത് ഡെന്നിസ് ജോസഫാണ്.
വൻ പ്രേക്ഷകപ്രീതി ആകാശദൂതിലൂടെ മാധവിക്ക് ലഭിച്ചെങ്കിലും നടിയെ നായികയാക്കിയതിൽ സിബി മലയിലും ഡെന്നിസ് ജോസഫും തൃപ്തരായിരുന്നില്ല. ഇരുവരും ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. മാധവിയുടെ സമീപനത്തിൽ അതൃപ്തിയുണ്ടായിരുന്നെന്ന് ഡെന്നിസ് ജോസഫും സിബി മലയിലും തുറന്ന് പറഞ്ഞു.

ഞങ്ങളുടെ കൈയിൽ പൈസ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ഈ പടം നിർമ്മിച്ചേനെ. മാധവി അല്ലാത്ത ആൾ അഭിനയിക്കുകയും ചെയ്തേനെ. ഒരു ദിവസം ഞാൻ സെറ്റിൽ പോയി. മാധവിയുടെ മേക്കപ്പ് അമിതമായോ എന്ന് സംശയം തോന്നിയപ്പോൾ എനിക്ക് അസ്വസ്ഥത തോന്നി. സിബിയോട് രഹസ്യമായി പറഞ്ഞു. നമ്മൾ അവരോട് ക്ഷുഭിതയായി സംസാരിച്ചാൽ അവർ പടം ഉപേക്ഷിച്ച് പോകുമെന്ന് സിബി. അമിത മേക്കപ്പ് കൊണ്ട് മാത്രം അവർക്ക് ദേശീയ അവാർഡ് കിട്ടാതെ പോയി.
ഹരൻ സർ എന്റെ മുമ്പിൽ വെച്ച് അവരെ ഫോണിൽ വഴക്ക് പറഞ്ഞു. അമിത മേക്കപ്പ് എന്ന ഒറ്റ മൈനസ് കൊണ്ട് ഉർവശി അവാർഡ് പോയി. ആ കഥാപാത്രത്തെ മാധവി നൂറ് ശതമാനം മാധവി ഉൾക്കൊണ്ടു എന്ന് പറയാനില്ല. അവർ ഗ്ലാമർ ലോകത്ത് നിന്നും വന്ന നടിയാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ച് സിബി മലയിലും സംസാരിച്ചു.

ഫസ്റ്റ് ഫാഫിൽ അമിത മേക്കപ്പ് ഇട്ടതിന് അവർ പറഞ്ഞ ന്യായീകരണം സെക്കന്റ് ഹാഫിൽ ഡൾ മേക്കപ്പ് അല്ലേ ചെയ്തത് എന്നാണ്. തമിഴും തെലുങ്കും ചെയ്ത് കൊണ്ടിരുന്ന ആർട്ടിസ്റ്റ് പെട്ടെന്ന് ഇങ്ങോട്ട് വരുമ്പോൾ അഡ്ജസ്റ്റ് ചെയ്യാൻ മാധവിക്ക് പറ്റിയിരുന്നില്ലെന്ന് സിബി മലയിൽ വ്യക്തമാക്കി. 33 ലക്ഷം രൂപയാണ് സിനിമയുടെ ആകെ ചെലവ്. എന്റെയും സിബിയുടെയും പ്രതിഫലമടക്കം. അത്ര ചെറിയ സിനിമയിൽ വന്ന് മേക്കപ്പില്ലാതെ അഭിനയിക്കണം എന്ന് പറയുമ്പോൾ ഒരു ഗ്ലാമർ നായികയ്ക്ക് ചിലപ്പോൾ വിഷമം തോന്നാം.
അവരെ കുറ്റം പറയാനും പറ്റില്ല. അവരെ കൺവിൻസ് ചെയ്യാൻ നമുക്കും പറ്റിയിട്ടുണ്ടാവില്ല. പക്ഷെ പ്രേക്ഷകർ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ലെന്നും ആകാശദൂതിന് മികച്ച സ്വീകാര്യത ലഭിച്ചെന്നും ഡെന്നിസ് ജോസഫ് ചൂണ്ടിക്കാട്ടി. മാധവിയേക്കാളും എൻഎഫ് വർഗീസും മുരളിയുമാണ് ആകാശദൂതിലെ കഥാപാത്രങ്ങൾ രീതിയിൽ മികച്ച രീതിയിൽ അവതരിപ്പിച്ചതെന്ന് ഡെന്നിസ് ജോസഫ് വ്യക്തമാക്കി. മുമ്പൊരിക്കൽ അമൃത ടിവിയിൽ സംസാരിക്കവെയാണ് ഇവർ ഇക്കാര്യങ്ങൾ സംസാരിച്ചത്.


Click it and Unblock the Notifications











