കാവ്യ മാധവന്‍റെ ഫോട്ടോ പകര്‍ത്തുന്ന ദിലീപ്, മനോഹരം കാവ്യഭാവം, ചിത്രം വൈറലാവുന്നു

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് കാവ്യ മാധവന്‍. എല്ലാതരത്തിലുമുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിലിലൂടയായിരുന്നു കാവ്യ മാധവന്‍ നായികയായി അരങ്ങേറിയത്. സിനിമയിലെ ആദ്യ നായകന്‍ തന്നെയായിരുന്നു ജീവിതത്തിലും നായകനായത്. സ്‌ക്രീനിലെ കെമിസ്ട്രി ഇരുവരും ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ്.

അടുത്തിടെയായിരുന്നു ദിലീപും കാവ്യ മാധവനും നാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാളും ദിലീപിന്റെ പിറന്നാളുമൊക്കെ ആഘോഷിച്ചതിന് ശേഷമായാണ് ഈ ആഘോഷവും എത്തിയത്. ആരാധകരെല്ലാം പ്രിയ താരജോഡികള്‍ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയത്തിനെത്തിയ ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മീനാക്ഷിയും നമിത പ്രമോദുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ദിലീപും കാവ്യ മാധവനും

ദിലീപും കാവ്യ മാധവനും

വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത കാവ്യ മാധവന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് വൈറലായി മാറാറുണ്ട്. കുഞ്ഞതിഥിയായ മഹാലക്ഷ്മിയുടെ വിശേഷങ്ങളും പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് ഇവരെല്ലാം. നാദിര്‍ഷയുടെ മകളുടെ വിവാഹത്തിനെത്തിയപ്പോഴും ഇതായിരുന്നു സംഭവിച്ചത്. ചടങ്ങിലെ താരമായി മാറിയത് ദിലീപും കുടുംബവുമായിരുന്നു. ആയിഷ നാദിര്‍ഷയും ബിലാലും തമ്മിലുള്ള വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

കാവ്യയുടെ പോസ്

കാവ്യയുടെ പോസ്

പതിവില്‍ നിന്നും വ്യത്യസ്തമായി ദിലീപും കാവ്യ മാധവന്റെ ചിത്രം പകര്‍ത്തുന്നുണ്ടായിരുന്നു. ദിലീപിനായി പോസ് ചെയ്യുന്ന കാവ്യ മാധവന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. സാല്‍വാറില്‍ അതീവ സുന്ദരിയായാണ് താരം ചടങ്ങില്‍ പങ്കെടുത്തത്. കാവ്യ മാധവന്റെ ചിരി കിടുക്കിയെന്നായിരുന്നു ചിത്രം കണ്ടവരെല്ലാം പറഞ്ഞത്. ഈ ചിരി പകര്‍ത്തുകയായിരുന്നു ദിലീപ്. മനോഹരമായ ഫോട്ടോയാണ് ഇതെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്.

ചിത്രങ്ങള്‍ വൈറല്‍

ചിത്രങ്ങള്‍ വൈറല്‍

ലോക് ഡൗണ്‍ സമയത്തിന് ശേഷമുള്ള ചടങ്ങായതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. നാദിര്‍ഷയും ദിലീപും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. സിനിമയില്‍ വരുന്നതിന് മുന്‍പുള്ള സൗഹൃദം ഇരുവരും ഇപ്പോഴും അതേ പോലെ നിലനിര്‍ത്തുന്നുണ്ട്. ഇവര്‍ ഇരുവരും മാത്രമല്ല കുടുംബാംഗങ്ങള്‍ തമ്മിലും സൗഹൃദമുണ്ട്.

Recommended Video

നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയത്തിന് ദിലീപ് എത്തിയപ്പോള്‍ | Filmibeat Malayalam
മീനാക്ഷിയും

മീനാക്ഷിയും

ദിലീപും കാവ്യ മാധവനും മാത്രമല്ല ആയിഷയുടെ അടുത്ത സുഹൃത്ത് കൂടിയായ മീനാക്ഷിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നാദിര്‍ഷയുടെ മക്കളായ ആയിഷയും ഖദീജയുമായി അടുത്ത സൗഹൃദമുണ്ട് മീനാക്ഷിക്ക്. ഇടയ്ക്ക് ഇവരുടെ ടിക് ടോക് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇവരുടെ സുഹൃത്തായ നമിത പ്രമോദും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാം ഒരുമിച്ചുള്ള ചിത്രങ്ങളും വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X