ഒരു പെണ്ണ് വിടാതെ പിന്തുടരുണ്ടെന്ന് കൈ നോട്ടക്കാരൻ; ഏത് പെണ്ണാണെന്ന് ഒരു പിടിയുമില്ലായിരുന്നു; ദിലീപ്
തന്നെ പിന്തുടരുന്ന ഒരു പെണ്ണിനെ പറ്റിയാണത്രെ കൈ നോട്ടക്കാരൻ ദിലീപിനോട് സംസാരിച്ചത്.
മലയാള സിനിമയിൽ ഇന്ന് ഏറ്റവും വലിയ വിവാദത്തിൽ നിൽക്കുന്ന നടനാണ് ദിലീപ്. ഒരു കാലത്ത് ജനപ്രിയ നടനായി അറിയപ്പെട്ട ദിലീപിന് ഇന്ന് ആ താരപ്രഭയെല്ലാം നഷ്ടമായിത്തുടങ്ങി. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി സ്ഥാനത്ത് പേര് വന്നതോടെ ദിലീപിന് കരിയറിലും ജീവിതത്തിലും പ്രതിസന്ധികളാണ്.
കേസിന്റെ തുടക്ക സമയത്ത് നിരവധി പേർ നടൻ കുറ്റവാളിയല്ലെന്ന് വിശ്വസിച്ച് കൂടെ നിന്നിരുന്നു. എന്നാലിപ്പോൾ ഈ പിന്തുണയിലും കുറവ് വന്നിട്ടുണ്ട്. പിആർ വർക്കിലൂടെ സമൂഹ മാധ്യമങ്ങളിൽ നടന്റെ പഴയ പ്രതിച്ഛായ തിരിച്ച് കൊണ്ടു വരാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
മിമിക്രി കലാരംഗത്ത് നിന്നും സിനിമയിലെത്തി വിജയം വരിച്ച നടനാണ് ദിലീപ്. തുടക്ക കാലത്ത് ഏറെ പ്രതിസന്ധികൾ നേരിട്ടാണ് നടൻ നായക നിരയിലേക്ക് ഉയരുന്നത്. സഹസംവിധായകനായി കരിയർ തുടങ്ങിയ ദിലീപ് പിന്നീട് ചെറിയ വേഷങ്ങളിൽ സിനിമയിൽ മുഖം കാണിച്ചു. പിന്നീട് കോമഡി കലർന്ന നായക വേഷങ്ങളിലൂടെ ശ്രദ്ധ നേടിയാണ് ദിലീപിന്റെ കരിയറിലെ വളർച്ച. ഫാമിലി ഹിറ്റുകളുടെ വലിയ നിരതന്നെ ദിലീപ് സൃഷ്ടിച്ചിരുന്നു.

ലാൽ ജോസ്, റാഫി, മെക്കാർട്ടിൻ തുടങ്ങിയ ഫിലിം മേക്കർസിന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ തിളങ്ങിയ നടനും ദിലീപായിരുന്നു. ഒരു പക്ഷേ കേസും വിവാദങ്ങളും ഇല്ലായിരുന്നെങ്കിൽ മലയാള സിനിമയിൽ അവഗണിക്കാൻ പറ്റാത്ത സ്ഥാനം ദിലീപിനുന്നുണ്ടായേനെയെന്നും സിനിമാ നിരീക്ഷകർ പറയുന്നു.

പ്രതിസന്ധി കാലത്തും ദിലീപിനാെപ്പം നിൽക്കുന്ന സുഹൃത്തുക്കൾ നിരവധിയാണ്. ലാൽ ജോസ്, നാദിർഷ തുടങ്ങി പണ്ട് മുതലേ ദിലീപുമായി സൗഹൃദമുള്ളവർ ഇപ്പോഴും നടനൊപ്പമുണ്ട്.
മുമ്പൊരിക്കൽ നാദിർഷയ്ക്കൊപ്പമുളള രസകരമായ സംഭവത്തെക്കുറിച്ച് നടൻ സംസാരിച്ചിരുന്നു. സില്ലി മോങ്ക്സ് മലയാളം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാനും നാദിർഷയും കൂടി ആലുവ മണപ്പുറത്ത് പോയി. ഭയങ്കര ക്രൗഡാണ്. കണ്ണടയൊക്കെ വെച്ച് മുഖം മൂടിയാണ് പോയത്. കൈ നോട്ടക്കാരെ കണ്ടപ്പോൾ കൈ നോക്കാമെന്ന് ഞാൻ പറഞ്ഞു. കൈ കൊടുത്തു. കലയുമായി വല്ല ബന്ധമുണ്ടോ, കലാകാരനാവാൻ വല്ല സാധ്യതയുണ്ടോയെന്ന് ചോദിച്ചു'
'ഏയ് എവിടെന്ന് എന്നാണ് കൈ നോട്ടക്കാരൻ പറഞ്ഞത്. പുളളി പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്, ഒരു പെണ്ണ് വിടാതെ പിന്തുടരുന്നെന്ന്. ഏത് പെണ്ണാണെന്ന് അപ്പോഴും പിടിയില്ല. ഇയാൾ പറയുന്നത് മുഴുവൻ തള്ളാണെന്ന് മനസിലായി' പോവാൻ നേരമാണ് തങ്ങൾ മറച്ച് പിടിച്ച മുഖം കാണിച്ചതെന്നും അപ്പോൾ കൈ നോട്ടക്കാരൻ ആശ്ചര്യപ്പെട്ടെന്നും ദിലീപ് അന്ന് പറഞ്ഞു.

കരിയറിൽ അന്നും ഗോസിപ്പ് കോളങ്ങളിൽ ദിലീപിന്റെ വ്യക്തി ജീവിതം വിഷയമാവാറുണ്ട്. സിനിമാ ലോകത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ദിലീപും നടി മഞ്ജു വാര്യരും തമ്മിലുള്ള വിവാഹ മോചനം. പ്രണയ വിവാഹിതരായ ഇരുവർക്കും മീനാക്ഷി എന്ന മകളും ജനിച്ചു. 2015 ഓടെ ഇരുവരും വിവാഹ മോചനം നേടി.
നടി കാവ്യ മാധവനാണ് ദിലീപിന്റെ രണ്ടാം ഭാര്യയായി കടന്ന് വന്നത്. ഇരുവർക്കും മഹാലക്ഷ്മി എന്ന മകളും ജനിച്ചു. വിവാഹത്തിന് മുമ്പേ തന്നെ ദിലീപിനെയും കാവ്യയെയും സംബന്ധിച്ച് നിരവധി ഗോസിപ്പുകൾ സിനിമാ ലോകത്ത് പ്രചരിച്ചിരുന്നു.


Click it and Unblock the Notifications











