Don't Miss!
- News
യുഎസിലെ പിരിച്ചുവിടല്‍ ബാധിച്ചത് രണ്ട് ലക്ഷത്തോളം ജീവനക്കാരെ, ഭൂരിഭാഗവും ഇന്ത്യക്കാര്‍, ആശങ്കയില്‍ പ്രവാസികള്‍
- Sports
59 ബോളില്‍ 37 റണ്‍സ്, തോല്‍വിയുറപ്പിച്ച് ധോണിയുടെ 'മുട്ടിക്കളി', ശാസ്ത്രി കുപിതനായി!
- Finance
ദിവസം 85 രൂപ മാറ്റിവെച്ചാൽ നേടാം 9.50 ലക്ഷം; ജീവിതം ആനന്ദമാക്കാൻ സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപമിതാ
- Automobiles
എന്താണ് ഏഥറിൻ്റെ ഫ്യൂച്ചർ പ്ലാൻ; എതിരാളികൾ വിയർക്കും
- Lifestyle
ബദാം, വാള്‍നട്ട്, മുന്തിരി: കുതിര്‍ത്ത് കഴിക്കാം രാവിലെ തന്നെ അപ്രതീക്ഷിത ഗുണങ്ങള്‍ ഒരാഴ്ചയില്‍
- Technology
അധികം പണം നൽകാതെ സ്വന്തമാക്കാവുന്ന 5ജി സ്മാർട്ട്ഫോണുകൾ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
ആ നടി ഒരുപാട് കരഞ്ഞു, അങ്ങനെ രണ്ട് നടിമാർ ഉണ്ട്; ദിലീപ് ഉദ്ദേശിച്ചത് നയൻതാരയെയും വിദ്യാ ബാലനെയും?
ഒരു കാലത്ത് ജനപ്രിയ നായകനായി പ്രേക്ഷകർക്കിടയിൽ പേരെടുത്ത നടനാണ് ദിലീപ്. ദിലീപ് സിനിമകൾ കുടുംബ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ച കാലഘട്ടവും ഉണ്ടായിരുന്നു. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയർ സൂപ്പർ സ്റ്റാർഡത്തിലേക്ക് കയറിയപ്പോഴാണ്, ദിലീപ് തന്റെ ചെറിയ സിനിമകളുമായി വന്ന് ഹിറ്റടിച്ചത്. കോമഡി കലർന്ന നായക വേഷങ്ങൾ ദിലീപിന് വലിയ ജനപ്രീതി നേടിക്കൊടുത്തു.

നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ വന്ന ശേഷമാണ് ദിലീപിന്റെ കരിയറിൽ വീഴ്ച സംഭവിക്കുന്നത്. ഈ വിവാദങ്ങൾക്ക് ശേഷം രാമലീല എന്ന ഒറ്റ സിനിമ മാത്രമാണ് ദിലീപിന്റേതായി ബോക്സ് ഓഫീസ് ഹിറ്റടിച്ചത്.
കേസിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് കുറച്ച് കാലം നടൻ സിനിമകളിൽ സജീവവുമല്ലായിരുന്നു. ഇപ്പോൾ വീണ്ടും സിനിമകളിൽ അഭിനയിക്കുകയാണ് ദിലീപ്. പറക്കും പപ്പൻ, ബാന്ദ്ര തുടങ്ങിയവ ആണ് ദിലീപിന്റെ വരാനിരിക്കുന്ന സിനിമകൾ. സിനിമാ രംഗത്ത് എല്ലാവരുമായും അടുത്ത സൗഹൃദം ദിലീപിന് ഉണ്ടായിരുന്നു.

ഒപ്പം അഭിനയിച്ച പല നായികമാരും ദിലീപിന്റെ അടുത്ത സുഹൃത്തുക്കളുമാണ്. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നയൻതാര. നടിയുടെ വിവാഹത്തിനും ദിലീപ് എത്തിയിരുന്നു. ഇപ്പോഴിതാ ദിലീപ് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട ഒരു നായിക നടിയെക്കുറിച്ചാണ് ദിലീപ് സംസാരിച്ചത്.

'പേര് ഞാൻ പറയുന്നില്ല. അവർ പോര എന്ന് പറഞ്ഞ് ഒരു സിനിമയിൽ നിന്ന് മാറ്റിയിട്ടുണ്ടായിരുന്നു. അവെരാരുപാട് കരഞ്ഞു. വിഷമിക്കരുത് ഈ കഥാപാത്രമായി ശരിയാകാത്തത് കൊണ്ടായിരിക്കും എന്ന് ഞാൻ പറഞ്ഞു'
'പിന്നെ സിനിമ ആണ്, നാളെ നമ്മളെ പിടിച്ച് മാറ്റിയിട്ടുണ്ടെങ്കിൽ ഇന്ത്യൻ സിനിമ തന്നെ പിറകെ വരുന്ന ഒരു കാലം ഉണ്ടാവും. അത് സംഭവിച്ചിട്ടുണ്ട്. അങ്ങനെ രണ്ട് നായികമാർ നോർത്ത് ഇന്ത്യൻ സിനിമകളിൽ ടോപ്പിൽ നിൽക്കുന്ന നായികമാരാണ്. നമ്മളുടെ കൂടെ അഭിനയിച്ച ആൾക്കാരാണ്,' ദിലീപ് പറഞ്ഞതിങ്ങനെ.

ദിലീപ് പറഞ്ഞ നായികമാർ ആരാണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. അസിൻ, വിദ്യാ ബാലൻ എന്നീ മലയാളി നടിമാർ നോർത്ത് ഇന്ത്യൻ സിനിമകളിൽ തിളങ്ങിയവരാണ്. ഇവരെയാണോ ദിലീപ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. പലരും നയൻതാരയുടെ പേര് പറയുന്നുണ്ടെങ്കിലും നയൻതാര ഇതുവരെ നോർത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടില്ല.
ചക്രം എന്ന മലയാള സിനിമയിൽ ദിലീപിനൊപ്പം വിദ്യ ബാലൻ അഭിനയിച്ചിട്ടുണ്ട്. കമൽ സംവിധാനം ചെയ്യാനിരുന്ന ഈ സിനിമ ഷൂട്ട് ചെയ്ത് കുറച്ച് ദിവസത്തിനുള്ളിൽ മുടങ്ങി. മോഹൻലാൽ, ദിലീപ്, വിദ്യാ ബാലൻ എന്നിവർ ആയിരുന്നു സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരുന്നത്. പിന്നീട് ലോഹിതദാസ് പൃഥിരാജ്, മീര ജാസ്മിൻ എന്നിവരെ വെച്ച് ഈ സിനിമ ചെയ്തു. സിനിമ കാര്യായി ശ്രദ്ധിക്കപ്പെട്ടുമില്ല.

വെട്ടം എന്ന സിനിമയിൽ ദിലീപിനൊപ്പം അഭിനയിക്കാനിരുന്നത് അസിൻ ആയിരുന്നു. എന്നാൽ മറ്റ് സിനിമകളുടെ തിരക്ക് മൂലം അസിന് ഈ സിനിമയിൽ അഭിനയിക്കാൻ പറ്റിയില്ല. മലയാള ചിത്രം നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ ആണ് അസിൻ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒരു മലയാള ചിത്രത്തിലും അസിൻ അഭിനയിച്ചിട്ടില്ല.
-
റിപ്ലൈ തന്നു എന്നൊരു തെറ്റേ ഉണ്ണി ചെയ്തുള്ളൂ! കല്യാണം നടത്താന്‍ നോക്കിയവരെപ്പറ്റി സ്വാസിക
-
നിറം സിനിമയ്ക്ക് ആദ്യ ദിവസങ്ങളിൽ തിയേറ്ററിൽ വലിയ കൂവലായിരുന്നു, അതിന് കാരണമിതായിരുന്നു; കമൽ പറയുന്നു
-
'കാവ്യയുടെയും ദിലീപിന്റെയും പ്രണയം ഉറപ്പിക്കാനെടുത്ത സിനിമ; ദിലീപ് വിചാരിച്ചത് പോലെ ആയിരുന്നില്ല'; ശാന്തിവിള