കാവ്യ അത്രയും പാവം, ഡിവോഴ്സിന് ശേഷം മീനാക്ഷിയെ വഴക്ക് പറയാതിരുന്നതിന് കാരണം; ദിലീപ് പറഞ്ഞത്

കരിയറിൽ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് ന‌ടൻ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനായ ശേഷം ദിലീപിന് സിനിമാ രം​ഗത്ത് ഇനി വീണ്ടും ശോഭിക്കാനാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ദിലീപിന്റെ സ്വകാര്യ ജീവിതം വലിയ തോതിൽ ചർച്ചയായതാണ്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനം, കാവ്യയുമായുള്ള രണ്ടാം വിവാഹം എന്നിവയെല്ലാം ചർച്ചയായി. ഒരിക്കൽ മഞ്ജുവുമായി പിരിഞ്ഞതിനെക്കുറിച്ചും പുറത്ത് വന്ന ​ഗോസിപ്പുകളെക്കുറിച്ചും സംസാരിച്ച് മാധ്യമ പ്രവർത്തകൻ നികേഷ് കുമാറിന് ദിലീപ് നൽകിയ അഭിമുഖമാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. അന്ന് ദിലീപ് കാവ്യയെ വിവാഹം ചെയ്തിട്ടില്ല.

എത്ര വലിയ സുഹൃത്താണെങ്കിലും ചേർത്ത് വെച്ച് ഇത്തരത്തിൽ ​ഗോസിപ്പുകൾ വരുമ്പോൾ കാവ്യ വിളിച്ച് തെറി പറയാറില്ലേ എന്ന് നികേഷ് കുമാർ ചോദിച്ചപ്പോൾ ദിലീപ് മറുപടി നൽകി. വേറെ ആളുകൾ ​ഗോസിപ്പ് പറയുന്നതിന് എന്നെ എന്തിനാണ് തെറി പറയുന്നത്. ജീവിതത്തിൽ അത്രയും പാവമായവരിൽ എടുത്ത് പറയേണ്ട ആൾ‌ തന്നെയാണ് കാവ്യ. എന്റെ പേരിൽ ബലിയാടായിക്കൊണ്ടിരിക്കുകയാണന്നത് വളരെ സങ്കടകരമായ അവസ്ഥയാണ്. കാവ്യയാണ് എന്റെ കുടുംബ ജീവിതം തകർത്തതെന്ന സംസാരമുണ്ട്. കാവ്യയല്ല വിഷയം. കാരണം കാവ്യയും ഞാനും തമ്മിലുള്ള ​ഗോസിപ്പ് തുടങ്ങിയിട്ട് 13-14 കൊല്ലമായി.

Dileep  Manju Warrier

അമ്പെയ്യുന്നവർ ഒരിക്കലും ചിന്തിക്കാത്തത് അവരുടെ വീട്ടിലും സഹോദരിയുണ്ട്, അവർക്കിങ്ങനെ സംഭവിച്ചാലോ എന്നാണ്. പല സുഹൃത്തുക്കൾ എനിക്കുണ്ട്. നയൻതാര, മംമ്ത, അമല, മീര ജാസ്മിൻ തുടങ്ങിയവരെല്ലാം. അത് പോലെ അറ്റാച്ച്ഡായ, അതിനേക്കാൾ അറ്റാച്ച്ഡായ ആളാണ് കാവ്യ. കാരണം അത്രയും വർഷങ്ങളായി ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്തു.

കാവ്യയല്ല വേർപിരിയലിന് കാരണമെങ്കിൽ പിന്നെ എന്ന് ചോദ്യമുണ്ട്. നമ്മളെടുത്ത തീരുമാനം തന്നെയാണ് ശരി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. മരിച്ച് ജീവിക്കേണ്ട‌ ആവശ്യമില്ല ആരും. എല്ലാവരും സന്തോഷമായി ജീവിക്കട്ടെ. മാത്രവുമല്ല മഞ്ജു നല്ല നടിയാണ്. മഞ്ജു മഞ്ജുവിന്റെ കരിയറുമായി മുന്നോ‌ട്ട് പോകുന്നു. മഞ്ജു എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത കൂടി ഞാൻ കാണിക്കണം. അത് കൊണ്ട് വലിയ വിവാദമുണ്ടാക്കാനോ പ്രശ്നങ്ങളിലേക്കോ എനിക്ക് താൽപര്യമില്ലെന്നും ദിലീപ് അന്ന് പറഞ്ഞു.

ബന്ധം പിരിഞ്ഞ ശേഷം എനിക്ക് മാറ്റങ്ങൾ ഉണ്ടായിരിക്കാം. കാരണം ഇപ്പോൾ മകളുടെ അച്ഛനും അമ്മയും ഞാൻ തന്നെയാണ്. അതുകൊണ്ട് കൂടുതൽ വഴക്ക് പറയാൻ പറ്റില്ല. ആശ്വസിപ്പിക്കാൻ ഞാൻ തന്നെ പോകണമെന്നും ദിലീപ് പറഞ്ഞു. അന്തരിച്ച തന്റെ പിതാവിനെക്കുറിച്ചും ദിലീപ് അന്ന് സംസാരിച്ചു. അച്ഛന്റെ വേർപാട് വല്ലാത്തൊരു വേർപാടായിരുന്നു. അത് എല്ലാവർക്കും അങ്ങനെയായിരിക്കും. ഞാൻ മൂത്തയാൾ ആയത് കൊണ്ടായിരിക്കും. എനിക്ക് സങ്കടം വന്നാൽ കെട്ടിപ്പിടിച്ച് കരയാനാളില്ല.

അച്ഛനുണ്ടാക്കിയ കഷ്ടപ്പാടുകൾ തീർക്കേണ്ടി വന്നല്ലോ എന്ന ചോദ്യത്തിന് അച്ഛനൊന്ന് ശ്രദ്ധിച്ചാൽ മതി എന്ന് തോന്നുന്ന കഷ്ടപ്പാടുകളായിരുന്നു. അച്ഛന് മദ്യപാനമുണ്ടായിരുന്നെന്നും ദിലീപ് പറഞ്ഞു. കുസൃതിയായ അച്ഛൻ പുറത്ത് പോകുമ്പോൾ ഇന്ന് എന്ത് പ്രശ്നമായിരിക്കും പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിക്കുമോ എന്നൊക്കെയുള്ള ചിന്തയായിരുന്നു. പക്ഷെ ഭയങ്കര അറ്റാച്ച്ഡ‍് ആയിരുന്നു. ക്രിട്ടിക്കൽ സമയത്തും പുള്ളി തന്ന ഉപദേശങ്ങൾ വലുതായിരുന്നു. അത്രയും പെട്ടെന്ന് പോകുമെന്ന് വിചാരിച്ചില്ലെന്നും ദിലീപ് അന്ന് പറഞ്ഞു.

More from Filmibeat

Read more about: dileep manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X