twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ എറ്റവും കൂടുതല്‍ കടപ്പാടുളളത് അദ്ദേഹത്തോട്, മനസുതുറന്ന് ദിലീപ്

    By Midhun Raj
    |

    മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തി പിന്നീട് സൂപ്പര്‍താരമായ നടനാണ് ദിലീപ്. സിനിമയില്‍ സഹസംവിധായകനായി തുടക്കം കുറിച്ച താരം പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തും സജീവമാവുകയായിരുന്നു. ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടതോടെയാണ് നായകനായും ദിലീപിന് അവസരങ്ങള്‍ കൂടിയത്. പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി സൂപ്പര്‍ താരം മാറിയിരുന്നു. മലയാളത്തിലെ മുന്‍നിരസംവിധായകരെല്ലാം തന്നെ ദിലീപിനെ വെച്ച് സിനിമകള്‍ ചെയ്തിരുന്നു.

    മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെയാണ് ദിലീപിനും സൂപ്പര്‍താര പദവി ലഭിച്ചത്. തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് ജയറാമേട്ടനാണെന്ന് മുന്‍പ് പലതവണ ദിലീപ് തുറന്നുപറഞ്ഞിട്ടുണ്ട്. കൗമുദി ടിവിയുടെ ഒരു പരിപാടിയില്‍ സിനിമയില്‍ എറ്റവും കൂടുതല്‍ കടപ്പാടുളളത് ആരോടാണെന്ന് ചോദിച്ചപ്പോഴും ജയറാമേട്ടന്‍ ആണെന്നായിരുന്നു ദിലീപിന്റെ മറുപടി.

    സിനിമയില്‍ എറ്റവും കൂടുതല്‍ കടപ്പാട്

    സിനിമയില്‍ എറ്റവും കൂടുതല്‍ കടപ്പാട് ആരോടാണെന്ന് ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ ഒന്നും ചിന്തിക്കാതെ എനിക്ക് പറയാവുന്നത് ജയറാമേട്ടനോട് തന്നെയാണ്. സിനിമ എന്ന വലിയ മതില്‍ക്കെട്ടിനകത്തേക്ക് എങ്ങനെ കയറും എന്നുളള ചിന്ത, ചെറുപ്പം മുതല്‍ സിനിമയില്‍ എന്തെങ്കിലും ആവണം എന്ന് ആഗ്രഹിച്ച ഒരാളായിരുന്നു താനെന്ന് ദിലീപ് പറയുന്നു. ഞാന്‍ വെറുതെ ഇരിക്കുമ്പോ ഇങ്ങനെ ചിന്തിക്കാറുണ്ട് ജയറാമേട്ടന്‍ മിമിക്രിയില് വന്നില്ലായിരുന്നെങ്കില്‍ ചിലപ്പോ ഞാന്‍ സിനിമയില് വരില്ലായിരുന്നു എന്ന്.

    കാരണം ഇന്ന്

    കാരണം ഇന്ന് ജയറാമേട്ടന്‍ തുറന്നുതന്ന വാതിലിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ജയറാമേട്ടന്‍ നേരെ കൈപിടിച്ചുകൊണ്ട് ആക്കിയത് എന്റെ ഗുരുനാഥനായ കമല്‍ സാറിന്റെ അടുത്താണ്. സിനിമയില്‍ അഭിനയിക്കണം എന്ന ഒരു ആഗ്രഹമുണ്ടായിരുന്നു. ഒന്നോ രണ്ടോ സീനില്‍ അഭിനയിക്കണം, എന്നാല്‍ തുമുമ്പോള്‍ പോയി എന്ന് പറയുന്ന തരത്തിലുളള വേഷങ്ങള്‍ ആവരുത് എന്നുളള ചിന്തയുണ്ടായിരുന്നു.

    ഇതെല്ലാം ഞാന്‍ ജയറാമേട്ടനോട്

    ഇതെല്ലാം ഞാന്‍ ജയറാമേട്ടനോട് പറഞ്ഞു. അന്ന് ഞാന്‍ കോല് പോലുളള അവസ്ഥയിലായിരുന്നു. അപ്പോ ജയറാമേട്ടന്‍ പറഞ്ഞു സിനിമയെ കുറിച്ച് എന്തെങ്കിലും പഠിക്ക് എന്ന്. അന്ന് സിനിമയെ കുറിച്ച് പഠിക്കാനുളള അവസ്ഥയൊന്നും എന്റെ വീട്ടില്‍ ഇല്ലായിരുന്നു. ഞാനത് ജയറാമേട്ടനോട് പറഞ്ഞു. അപ്പോ അദ്ദേഹം പറഞ്ഞു കാശ് മുടക്കി പഠിക്കാനല്ല പറഞ്ഞത്, നീ ഒരു സംവിധായകന്റെ കീഴില് സിനിമ എന്താണ് എന്നുളളത് ആദ്യം പഠിക്ക്.

    അതല്ല, ഞാന്‍

    അതല്ല അഭിനയിക്കാന്‍ ആണെങ്കില്‍ ഞാന്‍ അഭിനയിക്കുന്ന സിനിമയില് എന്തെങ്കിലും കൊച്ചു കൊച്ചു വേഷങ്ങള്, ചേട്ടാ അവര് വന്നിട്ടുണ്ട്, സാറെ ചായ അങ്ങനെയുളള വേഷങ്ങള്‍ വേണമെങ്കില്‍ ശരിയാക്കി തരാം. അപ്പോ ഞാന്‍ പറഞ്ഞു അങ്ങനെയല്ല, എന്നാലും ഒന്ന് സ്‌ക്രീനില്‍
    കാണണമെന്ന ആഗ്രഹമുണ്ട് മനസിലെന്ന്.

    Recommended Video

    Dileep Exclusive Interview | Jack And Daniels | FilmiBeat Malayalam
    എന്നാല്‍ അന്ന്

    എന്നാല്‍ അന്ന് അങ്ങനെ വേണ്ട, നീ ഒരു സംവിധായകന്റെ കീഴില് പോയി സിനിമയില്‍ പ്രവര്‍ത്തിക്ക് എന്ന ജയറാമേട്ടന്‍ പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടാണ് കമല്‍ സാറിന്റെ അടുത്ത് കൊണ്ടുപോയി എന്നെ പരിചയപ്പെടുത്തുന്നത്. ശരിക്കും പിന്നീട് ഒരുപാട് സിനിമകളില്‍ കമല്‍സാറിനൊപ്പം എനിക്ക് വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. എന്നും അഹങ്കാരത്തോടെ പറയുന്നൊരു കാര്യമാണ് ഞാന്‍ കമലിന്റെ സഹായി ആയിരുന്നു എന്നത്, ദിലീപ് പറഞ്ഞു.

    Read more about: dileep jayaram
    English summary
    When Dileep Opens Up How Jayaram Helps Him In Movie Entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X