മീനാക്ഷി ദിലീപിനോട് നിരസിക്കാന്‍ പറഞ്ഞ സിനിമ, അച്ഛന്‍ അത് ചെയ്യണ്ടെന്ന് മകള്‍ പറഞ്ഞെന്ന് താരം
ദിലീപിന്റെ മകളായ മീനാക്ഷിക്കും ആരാധകരേറെയാണ്. അഭിനയിക്കാതെ തന്നെ താരമായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ടിക് ടോക് വീഡിയോയുമായി ഇടയ്ക്ക് മീനൂട്ടി എത്തിയിരുന്നു. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകളും സിനിമയിലേക്കെത്തിയേക്കുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. എന്നാണ് മീനൂട്ടി അരങ്ങേറുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. അഭിനയത്തിലല്ല ഡോക്ടറാവാനാണ് അവളുടെ പ്ലാനെന്നായിരുന്നു ദിലീപ് പറഞ്ഞത്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താനും പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അച്ഛനും അമ്മയും വേര്‍പിരിഞ്ഞപ്പോള്‍ അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്നായിരുന്നു മീനാക്ഷി പറഞ്ഞത്. മകളുടെ തീരുമാനത്തെ മഞ്ജു വാര്യരും പിന്തുണയ്ക്കുകയായിരുന്നു. വീണ്ടുമൊരു വിവാഹത്തിനായി തന്നെ നിര്‍ബന്ധിച്ചത് മീനാക്ഷിയായിരുന്നുവെന്നും ദിലീപ് പറഞ്ഞിരുന്നു. ദിലീപ്-കാവ്യ മാധവന്‍ വിവാഹത്തിന് മീനാക്ഷിയും മുന്നിലുണ്ടായിരുന്നു. തന്റെ സിനിമകളെക്കുറിച്ച് മകള്‍ അഭിപ്രായം പറയാറുണ്ടെന്നും അത്തരത്തില്‍ ഒരിക്കല്‍ താന്‍ വേണ്ടെന്നുവെച്ച സിനിമയെക്കുറിച്ചും പറയുന്ന ദിലീപിന്റെ അഭിമുഖ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആ സംഭവത്തെക്കുറിച്ച് വിശദമായി അറിയാന്‍ തുടര്‍ന്നുവായിക്കാം.

മകളെക്കുറിച്ച് ദിലീപ്
മീനാക്ഷിയെന്ന മകളെക്കുറിച്ച് വാചാലനായെത്താറുണ്ട് ദിലീപ്. മീനൂട്ടിയുടെ പിന്തുണയെക്കുറിച്ചും, വിവാഹമോചനത്തിന് ശേഷം ഇനിയങ്ങോട്ടുള്ള ജീവിതം അവള്‍ക്ക് വേണ്ടിയാണെന്നുമായിരുന്നു താരം പറഞ്ഞത്. മകള്‍ സിനിമയില്‍ അഭിനയിക്കുമോയെന്ന് ചോദിച്ചപ്പോള്‍ അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ത്‌ന്നോട് പറഞ്ഞിട്ടില്ലെന്നായിരുന്നു താരം പറഞ്ഞത്. അച്ഛന്റെ സിനിമകളെക്കുറിച്ച് മകള്‍ അഭിപ്രായം പറയുന്നതിനെക്കുറിച്ചും മികച്ച തിരക്കഥ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുമായിരുന്നു ദിലീപ് തുറന്നുപറഞ്ഞത്.

ശങ്കറിന്റെ സിനിമ
തെന്നിന്ത്യന്‍ സിനിമയുടെ മികച്ച സംവിധായകരിലൊരാളായ ശങ്കറിന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം ദിലീപിന് ലഭിച്ചിരുന്നു. മീനാക്ഷിയുടെ ഇടപെടലിന് ശേഷം ഈ സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നു ദിലീപ്. അച്ഛന്റെ സിനിമകളില്‍ മകളും ഇടപെടാറുണ്ടായിരുന്നു. അച്ഛന് ചേരുന്ന കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേക മിടുക്കുണ്ടെന്നും ദിലീപ് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് പറയുന്ന അഭിമുഖ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

മീനാക്ഷിയുടെ ചോദ്യം
ശങ്കര്‍ ദിലീപിനോട് സംസാരിക്കുന്നതിനെക്കുറിച്ച് മീനാക്ഷി കേട്ടിരുന്നു. ഫോണില്‍ ആരാണെന്നും എന്താണ് സംഭവമെന്നുമായിരുന്നു മകള്‍ അച്ഛനോട് ചോദിച്ചത്. ത്രീ ഇഡിയറ്റ്‌സിന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കാനുള്ള അവസരമാണെന്ന് ദിലീപ് പറഞ്ഞിരുന്നു. ഏത് വേഷത്തിലാണ് അച്ഛന്‍ അഭിനയിക്കാന്‍ പോവുന്നതെന്നായിരുന്നു മകളുടെ ചോദ്യം. ആമീര്‍ ഖാനല്ല, മറ്റ് രണ്ടുപേരുടെ കഥാപാത്രവുമല്ലെന്നറിഞ്ഞതോടെ ഏത് വേഷമാണെന്നായിരുന്നു മീനാക്ഷി ചോദിച്ചത്.

ചെയ്യണ്ടെന്ന് പറഞ്ഞു
ആമീര്‍ഖാനേയും മറ്റുള്ളവരെയുമൊക്കെ കൊണ്ടുവരുന്ന കഥാപാത്രമാണെന്ന് കേട്ടതും ആ സിനിമ അച്ഛന്‍ ചെയ്യേണ്ടെന്നായിരുന്നു മകള്‍ പറഞ്ഞത്. അത് ചെയ്താല്‍ അച്ഛനോട് താന്‍ മിണ്ടൂലെന്നും മകള്‍ പറഞ്ഞിരുന്നു. അടിവസ്ത്രം മാത്രമിട്ട് പ്രത്യക്ഷപ്പെടേണ്ട രംഗങ്ങളുമുണ്ടായിരുന്നു ചിത്രത്തില്‍. അച് അച്ഛന്‍ ചെയ്യുന്നതില്‍ മകള്‍ക്ക് അനിഷ്ടമുണ്ടായിരുന്നു. മീനാക്ഷി നോ പറഞ്ഞതോടെ ദിലീപ് ആ ചിത്രം വേണ്ടെന്ന് വെക്കുകയായിരുന്നു.
Recommended Video

തിരക്കഥ കണ്ടാല്‍
പിന്നീടങ്ങോട്ട് അച്ഛന്റെ സിനിമകളില്‍ മകളും ഇടപെടാന്‍ തുടങ്ങുകയായിരുന്നു. ചില കഥകള്‍ കേട്ടാല്‍ ഇതില്‍ കാര്യമില്ലെന്നാവും മീനാക്ഷി പറയുന്നത്. വായിച്ച് വരുമ്പോള്‍ അതില്‍ വലിയ കാര്യമില്ലെന്ന് തനിക്ക് മനസ്സിലാവാറുണ്ടെന്നും ഒറ്റനോട്ടത്തില്‍ തന്നെ മകള്‍ അത് മനസ്സിലാക്കിയിട്ടുണ്ടെന്നുമാണ് ദിലീപ് പറഞ്ഞത്. നല്ല സിനിമകള്‍ കാണുമ്പോള്‍ അതെല്ലാം അവള്‍ ആസ്വദിക്കാറുമുണ്ടന്നും ദിലീപ് പറഞ്ഞിരുന്നു.


Click it and Unblock the Notifications