ഖുശ്ബു അന്ന് പറഞ്ഞത് അറംപറ്റി, പിന്നീട് ജീവിതത്തിലുണ്ടായത്; ശ്രദ്ധ നേടി ദിലീപിന്റെ വാക്കുകൾ
കരിയറിൽ ഒരു തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് നടൻ ദിലീപ്. ഒടുവിൽ പുറത്തിറങ്ങിയ ഭ ഭ ബയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മോഹൻലാലിന്റെ സാന്നിധ്യമുണ്ടായിട്ടും ഭ ഭ ബ പ്രേക്ഷകർ ഏറ്റെടുത്തില്ല. കരിയറിൽ ഇനിയെങ്ങനെ ദിലീപ് പഴയ സ്ഥാനം നേടിയെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് സിനിമാ ലോകം. ദിലീപ് കേസിൽ പെട്ട വർഷങ്ങൾക്കുള്ളിൽ സിനിമാ ലോകം ഒരുപാട് മാറി. ഒപ്പം പ്രേക്ഷകരും. ഒരു കാലത്ത് മലയാള സിനിമാ ലോകത്തെ പ്രബലനായിരുന്നു ദിലീപ്.
2012 ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രമാണ് മിസ്റ്റർ മരുമകൻ. ഷീല, ഖുശ്ബു, സനുഷ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു. ഖുശ്ബുവിനൊപ്പം 1994 ൽ പുറത്തിറങ്ങിയ മാനത്തെ കൊട്ടാരം എന്ന സിനിമയിലും ദിലീപ് അഭിനയിച്ചിരുന്നു. അന്ന് ദിലീപ് സഹനായകൻ മാത്രമാണ്. പിന്നീട് പടി പടിയായി ദിലീപ് കരിയറിൽ വളർന്ന് വന്നു. വർഷങ്ങൾക്ക് ശേഷം ഖുശ്ബുവിനൊപ്പം മിസ്റ്റർ മരുമകനിൽ അഭിനയിച്ചതിനെക്കുറിച്ച് മുമ്പൊരിക്കൽ ദിലീപ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മാനത്തെ കൊട്ടാരത്തിൽ അവർക്കൊപ്പം അഭിനയിക്കുമ്പോൾ ഒരു ആരാധകനാണ് ഞാൻ. ആ സിനിമയിൽ ഖുശ്ബു മാഡം കുറേ ഡയലോഗുകൾ പറയുന്നുണ്ട്. ദിലീപ് എന്ന് തന്നെയാണ് എന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ ഇവൻ നായകനാകും എന്ന ഡയലോഗെല്ലാം പറയുന്നുണ്ട്. പിന്നീട് ജീവിതത്തിൽ ആ പറഞ്ഞ കുറേ കാര്യങ്ങൾ സത്യമായി. മിസ്റ്റർ മരുമകനിൽ മാഡത്തെ കണ്ടപ്പോൾ ഞാൻ പറഞ്ഞു. മാഡത്തിന്റെ വാക്കുകൾ പൊന്നായിരുന്നു എന്ന്. അങ്ങനെ ജീവിതത്തിൽ അറംപറ്റുക എന്നത് പോലെ കുറേ കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. അമൃത ടിവിയിൽ സംസാരിക്കുകയായിരുന്നു ദിലീപ്.


Click it and Unblock the Notifications











