മീനാക്ഷിക്ക് കാവ്യ അമ്മയല്ല: ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ദിലീപ് പറഞ്ഞത് ഇങ്ങനെ

പ്രശസ്ത താരങ്ങളായ ദിലീപും മഞ്ജു വാര്യരും 2014ലാണ് വിവാഹമോചിതരാവുന്നത്. ഇരുവരും വേർപിരിഞ്ഞതിന് ശേഷം, മകൾ മീനാക്ഷി അച്ഛനൊപ്പം കഴിയാനാണ് തീരുമാനിച്ചത്. അധികം വൈകാതെ, 2016ൽ, ഏറെ നാളത്തെ ഗോസിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ദിലീപ് തന്റെ ഭാഗ്യ നായിക കാവ്യ മാധവനെ വിവാഹം കഴിച്ചു. വിവാഹ ശേഷം നൽകിയ ഒരു അഭിമുഖത്തിൽ, കാവ്യയും തന്റെ മകൾ മീനാക്ഷിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നടൻ ചില വെളിപ്പെടുത്തലുകൾ നടത്തി. ഒരു അമ്മ-മകൾ ബന്ധമല്ല ഇരുവരും തമ്മിൽ എന്നാണ് അന്ന് ദിലീപ് പറഞ്ഞത്.

മീനാക്ഷിക്ക് കാവ്യ അമ്മയല്ല: ദിലീപ് പറഞ്ഞത്

കാവ്യ മാധവനെ വിവാഹം ചെയ്തതിന് ശേഷം മാധ്യമങ്ങളെ കണ്ട ദിലീപ് പറഞ്ഞത്, ഒരു രണ്ടാം വിവാഹത്തിന് തന്നെ ഏറ്റവും നിർബന്ധിച്ച വ്യക്തി മകൾ മീനാക്ഷിയാണെന്നാണ്. അപ്പോൾ, തന്റെ പേരിൽ ബലിയാടായ നടിയെ സ്വീകരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നും നടൻ പറഞ്ഞു. പിന്നീട് ഇത് ശരി വച്ച താര പുത്രി, അച്ഛന് മറ്റൊരു ജീവിതം വേണം എന്നുള്ളത് തന്റെ നിർബന്ധമായിരുന്നു എന്ന് വെളിപ്പെടുത്തി.

Dileep with Kavya and Meenakshi
Photo Credit: Kavya Madhavan, Meenakshi Dileep / Instagram

ഈ സംഭവങ്ങൾക്ക് ശേഷം, മനോരമ ഓൺലൈനിന് നൽകിയ ഒരു അഭിമുഖത്തിൽ, തന്റെ രണ്ടാം വിവാഹത്തെ കുറിച്ചും, തന്റെ മകൾ മീനാക്ഷിയും കാവ്യ മാധവനും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ദിലീപ് ചില തുറന്നു പറച്ചിലുകൾ നടത്തിയിരുന്നു. കാവ്യയെ വിവാഹം ചെയ്തത് ഒരിക്കലും തന്റെ മകൾക്ക് ഒരു അമ്മ വേണമെന്ന് കരുതിയിട്ടല്ല എന്നാണ് അന്ന് ജനപ്രിയ നായകൻ പറഞ്ഞത്. നേരെ മറിച്ച്, ഇരുവരും നല്ല സുഹൃത്തുക്കളായി തീരണമെന്നാണ് ആഗ്രഹിച്ചത്. അത് തന്നെയാണ് വിവാഹശേഷം സംഭവിച്ചതും.

"കാവ്യയ്ക്ക് ഒരിക്കലും മീനാക്ഷിയെ പോലെ ഒരു വലിയ കുട്ടിയുടെ അമ്മയാവാൻ സാധിക്കില്ല എന്നെനിക്കറിയാം. അത് പോലെ തന്നെ, മീനാക്ഷിക്ക് ഒരിക്കലും കാവ്യയെ തന്റെ അമ്മയായി അംഗീകരിക്കാൻ സാധിക്കില്ല എന്നുമറിയാം. ഇരുവരും നല്ല രണ്ട് സുഹൃത്തുക്കളായി ഇരിക്കണം എന്നാണ് ആഗ്രഹിച്ചത്. അത് തന്നെയാണ് അവരുടെ (കാവ്യ മാധവന്റെ) വീട്ടിൽ പോയി കല്യാണ കാര്യം സംസാരിച്ചപ്പോൾ പറഞ്ഞതും," ദിലീപ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

Dileep and Kavya s wedding click  The duo with kids Meenakshi and Mahalakshmi
Photo Credit: OneIndia / Meenakshi Dileep, Instagram

എന്റെ ഓൺലെെൻ ഭാര്യയെന്നാണ് മീനാക്ഷിയെ വിളിക്കാറ്, കാവ്യ ചേച്ചിക്ക് ആ സോഫ്റ്റ് കോർണർ എന്നോടുണ്ട്: മാധവ്

വിവാഹമോചനം നടന്നതിന് ശേഷം മീനാക്ഷി തന്റെയൊപ്പം തുടർന്നപ്പോഴാണ് അമ്മയുടെ സ്ഥാനത്ത് വീട്ടിൽ ഒരാൾ മകൾക്കായി വേണമെന്ന് തോന്നി തുടങ്ങിയത് എന്ന് ദിലീപ് പറഞ്ഞു. "മകൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആകെ ഉണ്ടാവുക എന്റെ പ്രായമായ അമ്മ മാത്രമാണ്. അപ്പോഴാണ് മീനാക്ഷി എത്ര മാത്രം ഒറ്റപ്പെട്ടുവെന്ന് ബോധ്യം വന്നത്. പിന്നീട് മകൾ നിർബന്ധിച്ചപ്പോൾ, മറ്റൊരു ജീവിതത്തെ കുറിച്ച് സീരിയസ് ആയി ചിന്തിച്ചു. ഇന്ന് കാവ്യ മകൾക്ക് ഏറ്റവും നല്ല സുഹൃത്താണ്. അമ്മയെന്നല്ല, കാവ്യ ചേച്ചിയെന്നാണ് അവൾ വിളിക്കുന്നത്," ദിലീപ് വെളിപ്പെടുത്തി.

വിവാഹശേഷം, ദിലീപിനും മീനാക്ഷിക്കും എല്ലാ വിധ പിന്തുണയുമായി കാവ്യ മാധവൻ എന്നും ഒപ്പം ഉണ്ടായിരുന്നു. അധികം വൈകാതെ, താര ദമ്പതികൾക്ക് ഒരു മകൾ ജനിക്കുകയും ചെയ്തു. തന്റെ രണ്ടാമത്തെ മകൾക്ക് മഹാലക്ഷ്മി എന്ന് പേരിട്ടത്, മൂത്ത മകൾ മീനാക്ഷിയാണെന്ന്, പിന്നീട് വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ ദിലീപ് അഭിമാനത്തോടെ വെളിപ്പെടുത്തിയിരുന്നു. മീനാക്ഷിയുടെ പിറന്നാളുകൾക്കും, അടുത്തിടെ താര പുത്രി എം.ബി.ബി.എസ് പാസ് ആയപ്പോഴും സ്നേഹം നിറഞ്ഞ സോഷ്യൽ മീഡിയ പോസ്റ്റുകളുമായി കാവ്യ മാധവൻ എത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X