Don't Miss!
- Lifestyle
ഈ മൂന്ന് രാശിക്കാരോട് ഇടപെടുമ്പോള്‍ കരുതല്‍ വേണം: അല്പം അപകടമാണ്
- News
അടിച്ച ലോട്ടറിത്തുക ഇനി അനാവശ്യമായി ചെലവാകില്ല; ഭാഗ്യശാലികൾക്ക് മുന്നിൽ ആ 'വഴി' തെളിയും
- Automobiles
ഹൈവേയില്‍ ശ്രദ്ധിക്കണേ... ട്രക്ക് ഡ്രൈവര്‍മാരുടെ കാഴ്ചയെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
- Finance
കെഎസ്എഫ്ഇ ചിട്ടിയിൽ നിന്ന് 1 കോടി രൂപ നേടാം; അവസരം ജനുവരിയിൽ തീരും; ഇതാണ് ലോട്ടറി
- Sports
ഇന്ത്യന്‍ ടീമില്‍ സഞ്ജു എന്തുകൊണ്ട് 'ക്ലച്ച് പിടിക്കുന്നില്ല'? അറിയാം
- Technology
പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
'അതിന് മുമ്പ് പലപ്പോഴും ഇങ്ങനെ സംഭവിച്ചു'; ഇടവേള ബാബുവിനോട് ദിലീപിന് വൈരാഗ്യം വരാനുള്ള കാരണം; ലാൽ ജോസ്
മലയാള സിനിമയിലെ ജനപ്രിയ നായകനായി അറിയപ്പെട്ടിരുന്ന നടനാണ് ദിലീപ്. ഇപ്പോഴത്തെ വിവാദ സംഭവങ്ങൾ നടന്റെ കരിയറിനെ ബാധിച്ചെങ്കിലും നടൻ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്ന ഒരു കാലഘട്ടം സിനിമാ രംഗത്തുണ്ടായിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്ത് ആണ് സംവിധായകൻ ലാൽ ജോസ്.
ഇപ്പോഴിതാ മുമ്പൊരിക്കൽ ലാൽ ജോസ് ദിലീപിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിലെ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. കമൽ സംവിധാനം ചെയ്ത ഗസൽ എന്ന സിനിമയിൽ ദിലീപും ലാൽജോസും സഹസംവിധായകരായി പ്രവർത്തിച്ചിരുന്നു.

'ഗസൽ എന്ന സിനിമ തുടങ്ങുന്നത് ഒരു പാട്ടിലാണ്. തങ്ങൾ എന്ന പ്രധാന കഥാപാത്രം രാത്രി വീട്ടിലേക്ക് വരുന്ന സീൻ. രാവിലെ മൂന്നരമണിക്ക് പോയി സൂര്യനുദിക്കുന്നത് വരെ ഷൂട്ട് ചെയ്യും. കാസ്റ്റിംഗ് നടക്കുമ്പോൾ രണ്ട് കാര്യങ്ങളാണ് സംഭവിക്കാറ്. ഒന്ന് ദിലീപിന് റോൾ കൊടുക്കണം'
'ചെറുപ്പക്കാരനായ കഥാപാത്രം വന്ന് കഴിഞ്ഞാൽ ആ ക്യാരക്ടറിനെ പൊലിപ്പിക്കും. ആ കഥാപാത്രത്തെക്കൊണ്ട് ചെയ്യിപ്പിക്കാവുന്ന കാര്യങ്ങൾ കമൽ സാറിനോട് പറയും'

'ഗസലിൽ ഒരു നമ്പീശൻ കഥാപാത്രം ഉണ്ടായിരുന്നു, ബാക്കി എല്ലാ കഥാപാത്രങ്ങളും മുസ്ലിങ്ങൾ ആണ്. ആ കഥാപാത്രം ദിലീപിന് കിട്ടുമെന്ന് ഞങ്ങൾക്ക് ഉറപ്പായി. ആ കഥാപാത്രത്തെക്കൊണ്ട് ചെയ്യിക്കാവുന്ന കാര്യങ്ങളെക്കുറിച്ച് പറയും'
'അങ്ങനെ അത് ദിലീപ് ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പിച്ച സമയത്താണ് കമൽ സർ പറയുന്നത് ഇടവേള ബാബുവിന് റോൾ കൊടുക്കണം, നമ്മുടെ നാട്ടുകാരനാണ്, നമ്പീശൻ അല്ലാതെ വേറൊരു കഥാപാത്രം ബാബുവിന് കൊടുക്കാനില്ല. ബാബുവിനെ ഫിക്സ് ചെയ്യാം എന്ന്. ഞങ്ങളെല്ലാവരും വേദനയോടെ ശരി എന്ന് പറഞ്ഞു'

'അതിന് മുമ്പ് പലപ്പോഴും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്നോടിഷ്ടം കൂടാമോയിലും ഇങ്ങനെ സംഭവിച്ചു. ഒരു കഥാപാത്രം വന്നപ്പോൾ ഇടവേള ബാബുവിന് ലഭിച്ചു. ഇടവേള ബാബുവിനോട് എനിക്കും ദിലീപിനും വൈരാഗ്യം നിലവിലുണ്ട്. അപ്പോഴാണ് ഗസലിൽ കിട്ടുമെന്നുറപ്പിച്ച റോൾ ഇല്ലാതാവുന്നത്'
'ഇടവേള ബാബു ലൊക്കേഷനിൽ വന്നിറങ്ങി. സ്റ്റെപ്പ് കട്ട് മുടിയും കട്ടി മീശയും ആയി വന്നപ്പോൾ കമൽ സർ പറഞ്ഞു പഴയ കാലഘട്ടത്തിലെ ആളുടെ രൂപത്തിലേക്ക് മാറ്റണം എന്ന്'

'ദിലീപ് ഉടനെ പറഞ്ഞു, ഞാൻ കൊണ്ട് പോവാം എന്ന്. ബാർബർ ഷാപ്പിൽ പോയി മുടിയൊക്കെ വെട്ടിക്കാെണ്ട് വരണം. അങ്ങനെ ദിലീപ് ബാബുവിനെയും കൊണ്ട് പോയി. തിരിച്ച് ബാബു വന്ന് ഇറങ്ങുമ്പോൾ സെറ്റിൽ എല്ലാവരും കൂട്ടച്ചിരി ആണ്'
'മുടി മുഴുവൻ പറ്റെ വെട്ടിച്ച്, മീശ വടിച്ച് ഈർക്കിലി മീശ വെച്ച് വേറെ ഏതോ രൂപത്തിലുള്ള ബാബുവിനെയും കൊണ്ടാണ് ദിലീപ് വന്നിറങ്ങിയത്. കമൽ സാർ തന്നെ ചിരിച്ച് ഓടിക്കളഞ്ഞു. പക്ഷെ ആ രൂപത്തിൽ ബാബു അഭിനയിച്ചു'

'ഗസൽ എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ഡബ്ബിംഗ് വർക്കുകൾ നടക്കുന്ന സമയത്ത് കമൽ സാറിന് ഒരു അമേരിക്കൻ യാത്ര ഉണ്ടായിരുന്നു. ജയറാമേട്ടനൊക്കെ ഉള്ള ഷോ കമൽ സാർ ആയിരുന്നു ഡയരക്ട് ചെയ്തത്. ആ പോയ ഗ്രൂപ്പിൽ ദിലീപിനെയും അബിയെയും രണ്ട് മിമിക്രിക്കാരായി കൊണ്ട് പോയി'
ദിലീപിന്റെ ആദ്യത്തെ യാത്ര കമൽ സാറിനൊപ്പമാണ്. ഭയങ്കര കുശുമ്പായിരുന്നു ഞങ്ങൾക്കൊക്കെ. ഗംഭീരമായ പരിപാടി ആയിരുന്നു. തിരിച്ച് വന്നപ്പോൾ ദിലീപ് എനിക്ക് ക്ലാപ്പ് ബോർഡിന്റെ ഷേപ്പിലുള്ള ഫോട്ടോ ഫ്രെയിം കൊണ്ട് വന്നെന്നും ലാൽ ജോസ് പറഞ്ഞു.
-
പൃഥ്വിയുടെ കാശെടുത്ത് കളിക്കുകയല്ല! ഞങ്ങളുടെ കമ്പനി 50-50 പാര്‍ട്ണര്‍ഷിപ്പിലാണ്: സുപ്രിയ
-
ഇനി മേലാൽ എന്നെ വിളിക്കരുതെന്ന് തിലകൻ; സ്വയംവരത്തിൽ അടൂർ ഗോപാലകൃഷ്ണൻ കാണിച്ച ഉളുപ്പില്ലായ്മ; ശാന്തിവിള ദിനേശൻ
-
'ഫഹദ് വാ തുറക്കുന്നതേ അതിനാണ്! അങ്ങനെയൊന്നും പറയരുത്, ദോഷം കിട്ടുമെന്ന് ഞാൻ പറയാറുണ്ട്': അപർണ ബാലമുരളി