'ഭാര്യ ​ഗർഭിണിയാണ്, സീരിയസാണെന്ന് പറഞ്ഞ് വിളിച്ചു'; പക്ഷെ സായ് കുമാറിനെ കണ്ടത് ബാറിൽ; സംവിധായകൻ പറഞ്ഞത്

സിനിമാ രം​ഗത്ത് പഴയത് പോലെ സജീവമല്ല നടൻ സായ് കുമാർ. എങ്കിലും മുൻപ് ചെയ്ത വേഷങ്ങളിലൂടെ സായ് കുമാർ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. വില്ലൻ വേഷങ്ങൾ ചെയ്യാൻ പ്രത്യേക മിടുക്ക് സായ് കുമാറിനുണ്ടായിരുന്നു. കുഞ്ഞിക്കൂനൻ ഉൾപ്പെടെയുള്ള സിനിമകൾ ഇതിന് ഉദാഹരണമാണ്. സായ് കുമാറിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പല ​ഗോസിപ്പുകളും സിനിമാ ലോകത്ത് പ്രചരിച്ചിട്ടുണ്ട്. എന്നാൽ നടൻ ഇതേക്കുറിച്ച് പൊതുവെ പ്രതികരിക്കാറില്ല.

സായ് കുമാറിനെതിരെ സംവിധായകൻ കലാധരൻ ഉന്നയിച്ച വിമർശനമാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. സായ് കുമാർ അഭിനയിച്ച അപൂർവം ചിലർ എന്ന സിനിമ സംവിധാനം ചെയ്തത് കലാധരനാണ്. സിനിമയുമായി സായ് കുമാർ സഹകരിച്ചില്ലെന്ന് സംവിധായകൻ തുറന്നടിച്ചു. ഒരു ഡേറ്റ് തന്നിട്ട് ഉപയോ​ഗിച്ചില്ലെങ്കിൽ പിന്നെ ഇവർ വരില്ല. പിന്നെ അപേക്ഷിക്കണം. സായ് കുമാർ അതിനേക്കാൾ പ്രശ്നമാണ്. സായ് അന്ന് ഒന്നും ആയിട്ടില്ല.

Sai Kumar

തുടക്കകാരനാണ്. ഒരു ദിവസം എന്നെ വിളിച്ച് ചേട്ടാ, എന്റെ ഭാര്യ ​ഗർഭിണിയാണ്, ബ്ലീഡിം​ഗ് ഉണ്ടായി പെ‌ട്ടെന്ന് കൊല്ലത്ത് പോകണം എന്ന് പറഞ്ഞു. അന്ന് ഉച്ച വരെ നിന്നാൽ സീൻ തീരും. ഏതാണ്ട് രാവിലെ 9 മണിക്കാണ് സായ് എന്നോട് പറഞ്ഞത്. നിൽക്കാൻ പറ്റിയാൽ ഈ സീൻ തീർക്കാമെന്ന് ഞാൻ പറഞ്ഞു. അല്ല ചേട്ടാ, പോയേ പറ്റൂ, സീരിയസാണെന്ന് പറഞ്ഞ് വിളിച്ചെന്ന് സായ്.

സായിയെ വിട്ടു. രണ്ട് മണിക്ക് ഞാൻ തിരിച്ച് ഹോട്ടലിൽ വരുമ്പോൾ ഇവൻ ബാറിൽ മദ്യപിച്ചിരിക്കുന്നു. ഈ രണ്ട് മണി വരെ സെറ്റിൽ നിന്നിരുന്നെങ്കിൽ ഷൂട്ടിം​ഗിൽ സായിയുടെ ഭാ​ഗം തീരുമായിരുന്നു. തൊഴിലിനേക്കാൾ പ്രാധാന്യം മറ്റുള്ളതിന് കൊടുക്കുമ്പോൾ അങ്ങനെ സംഭവിക്കുന്നതാണെന്നും സംവിധായകൻ തുറന്നടിച്ചു. മാനസികമായി അനുഭവിച്ച ടെൻഷൻ ഭയങ്കരമാണ്. ആദ്യത്തെ പടം ഇങ്ങനെ ആയിപ്പോയല്ലോ എന്നോർത്ത് കരഞ്ഞിട്ടുണ്ടെന്നും കലാധരൻ തുറന്ന് പറഞ്ഞു.

Sai Kumar

മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാധരൻ ഇക്കാര്യങ്ങൾ സംസാരിച്ചത്. മദ്യപാനം കാരണമാണ് സായ് കുമാറിന് അവസരങ്ങൾ കുറഞ്ഞതെന്ന് നേരത്തെ സിനിമാ ലോകത്ത് സംസാരമുണ്ടായിട്ടുണ്ട്. എന്നാൽ ഈ വാദത്തിനെതിരെ നടൻ ഒരിക്കൽ പ്രതികരിച്ചു. ജീവിതത്തിലും കരിയറിലും ചെയ്യാത്ത കാര്യങ്ങൾക്കാണ് പഴി കേട്ടത്.

18 വർഷമായി മദ്യപാനം നിർത്തിയിട്ട്. വല്ലപ്പോഴും അടുത്ത സുഹൃത്തുക്കൾക്കൊപ്പം ബിയർ കഴിക്കും. അതിനപ്പുറമില്ല. എന്നാൽ താൻ‌ കടുത്ത മദ്യപാനി ആണെന്ന് പലർക്കും ധാരണയുണ്ടെന്ന് സായ് കുമാർ തുറന്ന് പറഞ്ഞു. അന്തരിച്ച നടൻ കൊട്ടാരക്കര ശ്രീധരൻ നായറുടെ മകനാണ് സായ് കുമാർ. റാംജി റാവു സ്പീക്കിം​ഗ് എന്ന സിനിമയിലൂടെയാണ് സായ് കുമാർ സിനിമാ രം​ഗത്ത് തുടക്കം കുറിക്കുന്നത്. പിന്നീട് സഹനായകനായും വില്ലനായും നിരവധി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചു.

Read more about: sai kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X