കരീന അന്ന് വിവാഹിതയല്ല; ഞാൻ ചെന്നത് സെയ്ഫിന്റെ വീട്ടിൽ; സൽമാൻ നടിയെ കളിയാക്കും; സിദ്ദിഖിന്റെ വാക്കുകൾ

ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ സൃഷ്ടിക്കാൻ കഴിഞ്ഞ സംവിധായകനാണ് അന്തരിച്ച സിദ്ദിഖ്. ഇദ്ദേഹത്തിന് ദേശീയ തലത്തിൽ പ്രശസ്തി നേടിക്കൊടുത്ത സിനിമ ബോഡി​ഗാർഡ് ആണ്. ദിലീപും നയൻതാരയും പ്രധാന വേഷത്തിലെത്തിയ ബോഡി​ഗാർഡ് 2010 ലാണ് റിലീസ് ചെയ്യുന്നത്. ഈ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും സിദ്ദിഖ് റീമേക്ക് ചെയ്യുകയുണ്ടായി. തമിഴിൽ വിജയും അസിനുമാണ് പ്രധാന വേഷം ചെയ്തത്. ഹിന്ദിയിൽ സൽമാൻ ഖാനും കരീന കപൂറും നായികാ നായകൻമാരായി.

മലയാളത്തിലേക്കാളും വലിയ ഹിറ്റായിരുന്നു ഹിന്ദിയിലും തമിഴിലും ബോഡി​ഗാർഡ്. റീമേക്ക് ചെയ്ത ഭാഷകളിലെല്ലാം മുൻ താര താരങ്ങളെ സിനിമയിലെത്തിക്കാൻ സിദ്ദിഖിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. തമിഴിലെ താര റാണിയായ നയൻതാര ചെറിയ പ്രതിഫലത്തിലാണ് ബോഡി​ഗാർഡിൽ അഭിനയിച്ചത്. ബോളിവുഡിൽ തിരക്കേറിയ സമയത്താണ് അസിൻ ബോഡി​ഗാർഡിന്റെ തമിഴ് റീമേക്ക് കാവലനിൽ അഭിനയിക്കാൻ തയ്യാറായത്.

Director Siddique, Kareena Kapoor

നടിയും കുറഞ്ഞ പ്രതിഫലമാണ് വാങ്ങിയത്. കഥാപാത്രം അത്രമാത്രം ഇഷ്ടപ്പെട്ടത് കൊണ്ടാണ് രണ്ട് നായികമാരും താരമൂല്യം മാറ്റിവെച്ച് ബോഡി​ഗാർഡിൽ അഭിനയിച്ചത്. ബോഡി​ഗാർഡിന്റെ ഹിന്ദി റീമേക്കിൽ കരീന നായികയായെത്തിയതിനെക്കുറിച്ച് മുമ്പൊരിക്കൽ സഫാരി ടിവിയിൽ സിദ്ദിഖ് സംസാരിച്ചിട്ടുണ്ട്. സംവിധായകന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

സൽമാന് ഭയങ്കര ഓർമ്മയാണ്. കരീനയ്ക്ക് അങ്ങനെയല്ല. ടെൻഷനാണ്. ഒരു സീൻ എടുക്കുമ്പോൾ അതിന് മുമ്പത്തെ സീൻ ചോദിക്കും. കരീന കഥ അത്രയും ഓർത്ത് വെച്ചിട്ടില്ല. അപ്പോൾ സൽമാൻ കളിയാക്കും. കരീന ചിരിച്ച് കൊണ്ട് ഭായ് പ്ലീസ് എന്ന് പറയും. വീണ്ടും സീനിന്റെ കഥാ പശ്ചാത്തലം ചോദിക്കും. അവരുടെ ഇൻവോൾവ്മെന്റ് ആണത്. അഭിനയിച്ച് കഴിഞ്ഞ് കരീന ഉറപ്പാണോ, ഓക്കെയല്ലേ എന്ന് ചോദിക്കും.

Director Siddique, Kareena Kapoor

സിനിമയിൽ ആര് നായികയായി വേണമെന്ന ചർച്ചയിൽ പലരുടെ പേരും പറഞ്ഞിരുന്നെന്ന് സിദ്ദിഖ് ഓർത്തു. തുടർന്നുണ്ടായ സംഭവങ്ങളും ഇദ്ദേഹം വിവരിച്ചു. പക്ഷെ കരീനയാണ് വേണ്ടതെന്ന് ഞാൻ നിർബന്ധിച്ചതാണ്. കരീന ഓക്കെയാണെന്ന് സൽമാനും പറഞ്ഞു. ഇം​ഗ്ലീഷിൽ സബ്ടൈറ്റിൽ വെച്ച് ബോഡി​ഗാർഡ് കാണിച്ചു. കരീനയുടെ സ്റ്റാഫിൽ മലയാളിയുണ്ട്. അവരും പറഞ്ഞുകൊടുത്തു. സിനിമ കണ്ട ശേഷമാണ് എന്നോട് വരാൻ പറഞ്ഞത്. കരീന അന്ന് വിവാഹം ചെയ്തിട്ടില്ല.

സെയ്ഫിന്റെ വീട്ടിലാണ് കാണാൻ പോകുന്നത്. സെയ്ഫിനെ പരിചയപ്പെട്ടു. കരീനയാണ് പരിചയപ്പെടുത്തിയത്. സംസാരിച്ച് കഴിഞ്ഞ് സെയ്ഫ് അപ്പുറത്തേക്ക് പോയി. ഞാൻ വേറെ എന്തൊക്കെയാണ് സിനിമയ്ക്കായി ചെയ്യേണ്ടതെന്ന് കരീന ചോദിച്ചു. കഥാപാത്രം മനസിലാക്കി ചെയ്താൽ മതി, കരീനയ്ക്ക് ഭം​ഗിയായി ചെയ്യാൻ പറ്റുമെന്ന് എനിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്ന് ഞാൻ പറഞ്ഞു. ബോഡി​ഗാർഡ് മലയാളത്തിലെ പോലെ തന്നെയാണോ ചെയ്യുന്നത്, എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്നെല്ലാം ചോദിച്ച് മനസിലാക്കും.

ഡയറക്ടർ‌ക്ക് കംഫർട്ടബിളായ ആർട്ടിസ്റ്റാണ് കരീന. എല്ലാ നായികമാരും കംഫർട്ടബിളാണ്. പക്ഷെ കരീനയു‌ടെ ഇൻവോൾവ്മെന്റ് ഭയങ്കരമാണ്. എല്ലാം ചോദിച്ച് മനസിലാക്കി ചെയ്യുന്നതിനാൽ തിരുത്തേണ്ടി വന്നിട്ടില്ലെന്നും സിദ്ദിഖ് അന്ന് ചൂണ്ടിക്കാട്ടി. 2011 ലാണ് ബോഡി​ഗാർഡ് ഹിന്ദി റീമേക്ക് പുറത്തിറങ്ങുന്നത്. സിനിമ വൻ വിജയം നേടി. സൽമാന്റെയും കരീനയുടെയും പെർഫോമൻസും കൈയടി നേടി. ഹിന്ദി ഭാഷ കൃത്യമായി അറിയില്ലെങ്കിലും ബോളിവുഡിലെ സൂപ്പർതാരങ്ങളെ വെച്ച് സിനിമ ചെയ്ത് വിജയിപ്പിക്കാൻ സിദ്ദിഖിന് സാധിച്ചത് അന്ന് ഏവരും എടുത്ത് പറഞ്ഞു.

Read more about: siddique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X