ഉർവശിയെയാണ് തീരുമാനിച്ചത്; പകരം കനകയെത്തിയപ്പോൾ; കൊച്ചു കുട്ടികളുടെ സ്വഭാവം; സിദ്ദിഖ് പറഞ്ഞത്
കുറച്ച് കാലം മാത്രമേ സിനിമകളിൽ കണ്ടിട്ടുള്ളൂയെങ്കിലും നടി കനകയെ മറക്കാൻ ഇന്നും പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. തുടക്ക കാലത്ത് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായതാണ് കനകയ്ക്ക് വൻ ജനപ്രീതി നേടിക്കൊടുത്തത്. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നിവയാണ് കനകയുടെ സൂപ്പർഹിറ്റായ മലയാള സിനിമകൾ. സിനിമാ രംഗത്ത് തിരക്കേറവെയാണ് നടിയുടെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നത്.
അമ്മ ദേവികയുടെ പെട്ടെന്നുള്ള മരണം കനകയ്ക്ക് വലിയ ആഘാതമായി. അമ്മയായിരുന്നു കനകയ്ക്ക് എല്ലാം. കനകയെക്കുറിച്ച് അന്തരിച്ച സംവിധായകൻ സിദ്ദിഖ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിദ്ദിഖിന്റെ ഗോഡ്ഫാദർ എന്ന സിനിമയിലൂടെയാണ് കനക മലയാളത്തിൽ തുടക്കം കുറിക്കുന്നത്. മുമ്പൊരിക്കൽ സഫാരി ടിവിയിൽ സംസാരിക്കവെയാണ് സിദ്ദിഖ് കനകയെക്കുറിച്ച് സംസാരിച്ചത്.

ആദ്യം സിനിമയിൽ തീരുമാനിച്ചത് ഉർവശിയെ ആയിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഉർവശിക്ക് അഭിനയിക്കാൻ വരാൻ പറ്റാതായി. പകരം വന്നതാണ് കനക. കനക അന്ന് കരകാട്ടക്കാരൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ച് കഴിഞ്ഞതേയുള്ളൂ. വലിയ ഹിറ്റായി നിൽക്കുകയാണ് ആ സിനിമ. കനകയെ ഗോഡ്ഫാദറിലേക്ക് കൊണ്ട് വന്നു. കനകയുടെ എൻട്രിയും ആ സിനിമയ്ക്ക് ഗുണം ചെയ്തു. കനക അന്ന് വളരെ പാവം കുട്ടിയാണ്. കൊച്ചുകുട്ടികളുടെ സ്വഭാവമാണ്. അമ്മ ദേവിക വലിയ നടിയായിരുന്നു. എംജിആറിന്റെ കൂടെയൊക്കെ അഭിനയിച്ച വലിയ സ്റ്റാർ വാല്യു ഉള്ള നടിയായിരുന്നു.
അമ്മയുടെ കൂടെയാണ് കനക വരിക. കനകയ്ക്ക് ഭക്ഷണം പോലും വാരിക്കൊടുത്തിരുന്നത് അമ്മയാണ്. അത്രയും ഇന്നസെന്റാണ് ആ കുട്ടി. അമ്മയുടെ മരണം ആ കുട്ടിയെ വല്ലാതെ ബാധിച്ചു. പെട്ടെന്ന് ഒരു പ്രൊട്ടക്ടർ ഇല്ലാതായപ്പോൾ കനക വല്ലാതെ ഒറ്റപ്പെട്ട് പോയത് പോലെ എനിക്ക് തോന്നി. വളരെ അപ്സെറ്റായിരുന്നു. കനക. അത്രയും ഡിപെന്റഡ് ആയിരുന്നു. മലയാളത്തിൽ പിന്നീടും സിനിമകളിൽ അഭിനയിച്ചെങ്കിലും കനകയ്ക്ക് സുഖമില്ലെന്നൊക്കെ അഭ്യൂഹം വന്നു.

മരിച്ച് പോയി എന്ന് വരെ ആളുകൾ ന്യൂസ് അടിച്ചിറക്കി. ഒരുപാട് ദുരന്തങ്ങളിലൂടെ കടന്ന് പോയ പാവം കുട്ടിയാണ് കനക. കനകയുടെ ആദ്യ സിനിമ രണ്ടും വലിയ ഹിറ്റാണെന്നാണ് ഏറ്റവും വലിയ പ്ലസ് എന്നും സിദ്ദിഖ് അന്ന് പറഞ്ഞു. ലൈം ലൈറ്റിൽ നിന്നും ഏറെക്കാലമായി മാറി നിൽക്കുന്ന കനകയുടെ ഫോട്ടോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
നടി കുട്ടി പത്മിനിയാണ് കനകയെ നേരിൽ ചെന്ന് കണ്ട് സംസാരിക്കുകയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെക്കുകയും ചെയ്തതത്. ഒറ്റയ്ക്ക് ജീവിക്കാനാണ് കനകയിന്ന് താൽപര്യപ്പെടുന്നതെന്നും കനക സന്തോഷത്തോടെയാണ് കഴിയുന്നതെന്നും കുട്ടി പത്മിനി പറഞ്ഞു. അമ്മയുടെ സമ്പാദ്യമുള്ളതിനാൽ കനകയ്ക്ക് സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി.


Click it and Unblock the Notifications