ഞാനാണ് ഷു​ഗർ മമ്മി; അവൻമാർക്ക് എന്നെക്കൊണ്ട് പ്രയോജനം ഉണ്ടായിട്ടേയുള്ളൂ; മുൻ കാമുകൻമാരെക്കുറിച്ച് ദിയ പറഞ്ഞത്

സോഷ്യൽ മീഡിയയിലെ താരമാണ് ഇന്ന് ദിയ കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ അച്ഛന്റെയോ ചേച്ചി അഹാനയുടെയോ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് വരുന്നതിന് പകരം സോഷ്യൽ മീഡിയയിലൂടെ തന്റേതായ പേര് കണ്ടെത്താൻ ദിയ കൃഷ്ണയ്ക്ക് സാധിച്ചു. യൂട്യൂബിൽ എട്ട് ലക്ഷത്തിന് മുകളിൽ സബ്സ്ക്രെെബേർസ് ദിയക്കുണ്ട്. കൃഷ്ണ കുമാർ കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ടെങ്കിലും കൂടുതൽ സജീവം ദിയയാണ്.

തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ദിയ ചാനലിൽ സംസാരിക്കാറുണ്ട്. മുൻ കാമുകനുമായി പിരിഞ്ഞത്, സുഹൃത്ത് അശ്വിൻ ​ഗണേശുമായി പ്രണയത്തിലായത് തുടങ്ങിയവയെക്കുറിച്ചെല്ലാം ദിയ സംസാരിച്ചു. ജീവിതത്തിലെ സന്തോഷകരമായ നാളുകളിലൂടെയാണ് ദിയ കൃഷ്ണ ഇന്ന് കടന്ന് പോകുന്നത്. അശ്വിനൊപ്പം വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ദിയ തീരുമാനിച്ചിട്ടുണ്ട്. ഈ വർഷമോ അടുത്ത വർഷമോ വിവാഹമുണ്ടാകുമെന്നാണ് ദിയ നേരത്തെ വ്യക്തമാക്കിയത്.

Diya Krishna

എന്നാൽ കുടുംബം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ദിയയുടെ പുതിയ ബന്ധത്തിന് മാതാപിതാക്കളുടെ സമ്മതമില്ലേയെന്ന് വരെ ഒരു ഘട്ടത്തിൽ ചോദ്യം വന്നു. എന്നാൽ അഭ്യൂഹങ്ങളെയൊന്നും ദിയ കാര്യമാക്കുന്നില്ല. സോഷ്യൽ മീഡിയയിൽ വന്ന ചോദ്യത്തിന് ദിയ മുമ്പൊരിക്കൽ നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. നിങ്ങൾക്ക് ഷു​ഗർ ഡാഡിയുണ്ടോ എന്നായിരുന്നു ചോദ്യം. ഇല്ലെന്ന് വ്യക്തമാക്കിയ ദിയ ഇതേക്കുറിച്ച് സംസാരിച്ചു.

ഷു​ഗർ ഡാഡി ഉണ്ടായിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചിട്ടുണ്ട്. ഞാനാണ് ഷു​ഗർ മമ്മി. എന്നെ ആരൊക്കെ ഡേറ്റ് ചെയ്തോ എന്നെക്കൊണ്ട് അവൻമാർക്ക് പ്രയോജനം ഉണ്ടായിട്ടേയുള്ളൂ. ഒരുത്തനെക്കൊണ്ടും എനിക്ക് പത്ത് പൈസയുടെ പ്രയോജനം ഉണ്ടായിട്ടില്ല. എന്റെ ജീവിതം കുളം തോണ്ടിയിട്ടേ ഉള്ളൂ. എന്റെ കൂടെ നടന്നവർക്ക് ഞാനൊരു ഷു​ഗർ മമ്മി ആയിരുന്നു എന്ന് വേണമെങ്കിൽ പറയാമെന്ന് ദിയ കൃഷ്ണ വ്യക്തമാക്കി.

Diya Krishna

പ്രിയപ്പെട്ടവർക്ക് വേണ്ടി ചെലവഴിക്കാൻ ദിയ കൃഷ്ണ മടിക്കാറില്ല. കഴിഞ്ഞ ദിവസം കാമുകൻ അശ്വിന് ദിയ നൽകിയ സർപ്രെെസ് ശ്രദ്ധ നേടി. ഇഎംഐയിൽ സ്കൂട്ടർ വാങ്ങിയതായിരുന്നു അശ്വിൻ. അശ്വിൻ അറിയാതെ ഇഎംഐ ആയി അടയ്ക്കേണ്ട തുക മുഴുവൻ ദിയ അടച്ചു. ദിയയുടെയും അശ്വിന്റെയും ലൈഫ് സ്റ്റെെലിനെക്കുറിച്ച് പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ദിയ ആഡംബര ജീവിതം നയിക്കുന്ന ആളാണെന്നും അശ്വിൻ സാധാരണക്കാരനാണെന്നും കമന്റുകൾ വന്നിട്ടുണ്ട്.

ഒരിക്കൽ ഇതിന് ദിയ മറുപടി നൽകിയിട്ടുമുണ്ട്. അശ്വിന്റെ വീട്ടിൽ ദിയക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ എന്നായിരുന്നു കമന്റ്.വിവാഹം കഴിഞ്ഞ് താനും അശ്വിനും മറ്റൊരു വീട്ടിലാണ് താമസിക്കുക. അതിനാൽ അഡ്ജസ്റ്റ് ചെയ്യേണ്ടതില്ലെന്ന് ദിയ വ്യക്തമാക്കി. ചേച്ചി അഹാനയേക്കാൾ മുമ്പ് തന്റെ വിവാഹമായിരിക്കും നടക്കുകയെന്ന് ദിയ പറഞ്ഞിട്ടുണ്ട്. അഹാനയിപ്പോൾ കരിയറിലേക്കാണ് ശ്രദ്ധ നൽകുന്നതെന്നും ദിയ ചൂണ്ടിക്കാട്ടി.

Read more about: diya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X