'സാവിത്രിയാണ് വില്ലത്തി'; സ്വർണക്കൊലുസും സ്വിമ്മിം​ഗ് പൂളും പ്രശ്നമായി; താരറാണിക്ക് സംഭവിച്ചത്

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരുകാലത്ത് തിരക്കേറിയ നടിയായിരുന്നു സാവിത്രി. അഭിനയ പ്രതിഭയായിരുന്ന സാവിത്രി മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും നടിക്ക് ഇന്നും സിനിമാ ലോകത്ത് ബഹുമാന്യസ്ഥാനമുണ്ട്. അറുപതുകളിൽ തെലുങ്ക്, തമിഴ് സിനിമാ ലോകത്ത് സാവിത്രിയുണ്ടാക്കിയ തരം​ഗം ചെറുതല്ല. മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ 250 ലേറെ സിനിമകളിൽ സാവിത്രി അഭിനയിച്ചു. സിനിമ പോലെ സംഭവബഹുലമായാണ് സാവിത്രിയുടെ ജീവിതം മുന്നോട്ട് പോയത്.

താരറാണിയായിരുന്ന സാവിത്രി വിവാഹം ചെയ്തത് നടൻ ജെമിനി ​ഗണേശനെയാണ്. ജെമിനി ​ഗണേശന്റെ രണ്ടാം ഭാര്യയായിരുന്നു സാവിത്രി. ആഡംബര ജീവിതം നയിച്ച സാവിത്രിക്ക് പിൽക്കാലത്ത് കയ്പേറിയ അനുഭവങ്ങളുണ്ടായി. ജെമിനി ​ഗണേശനുമായുള്ള ബന്ധം തകർന്നതോടെയാണ് സാവിത്രിയുടെ ജീവിതം താളം തെറ്റിത്തുടങ്ങിയത്. മാനസികമായി തകർന്നതോടെ സാവിത്രി മദ്യത്തിൽ ആശ്രയം കണ്ടെത്തി. ഇതിനിടെ സാമ്പത്തികമായ തകർച്ചയുമുണ്ടായി.

Savitri

സാവിത്രി-ജെമിനി ​ഗണേശൻ ബന്ധത്തിൽ സംഭവിച്ച പ്രശ്നങ്ങളെക്കുറിച്ച് ജെമിനി ​​ഗണേശന്റെ കുടുംബ സുഹൃത്തും സിനിമാ രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. കാന്തരാജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സാവിത്രിയുടെ ബയോപിക്കായ മഹാനടിയെ വിമർശിച്ച കാന്തരാജ് സിനിമയിൽ ജെമിനി ​ഗണേശനെ നെ​ഗറ്റീവ് ഷേഡിൽ കാണിച്ചത് ശരിയായില്ലെന്നും അഭിപ്രായപ്പെട്ടു.

ജെമിനി ​ഗണേശനെ വില്ലനായി ആ സിനിമ കാണിച്ചപ്പോൾ വിഷമം തോന്നി. ആരെയും കൈവിടാതിരിക്കുകയാണ് അദ്ദേഹം ചെയ്തത്. എംജിർ, ശിവാജി തുടങ്ങിയവർക്കെല്ലാം ബന്ധങ്ങൾ ഉണ്ടായിരുന്നു. അവർക്കൊന്നും ഇല്ലാത്ത ഇദ്ദേഹത്തിന്റെ ​ഗുണം എന്തെന്നാൽ ഈ സ്ത്രീകളെ വിവാഹം ചെയ്ത് ജീവിതം കൊടുത്തു എന്നതാണെന്ന് കാന്തരാജ് പറയുന്നു. ജെമിനി ​ഗണേശനും സാവിത്രിയും തമ്മിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.

Savitri

ഒരുഘട്ടത്തിൽ ജെമിനി ​ഗണേശന്റെ മാർക്കറ്റ് ഇടിഞ്ഞു. സാവിത്രിയുടെ മാർക്കറ്റ് ഉയർന്നു. ശിവാജിയും സാവിത്രിയും ജോഡിയായെത്തി സിനിമകളിൽ ജെമിനി സെക്കന്റ് റോളുകളിൽ തുടരെ വന്നു. പതിയെ ജെമിനി​ ​ഗണേശനെ ഒഴിവാക്കി. പിന്നീട് സാവിത്രി ജെമിനി ​ഗണേശനെ അവ​ഗണിച്ചു. സാവിത്രിയുടെ വീട്ടിലേക്ക് വരാൻ അനുമതി വാങ്ങേണ്ട സാഹചര്യത്തിലെത്തി.

എന്നാൽ മഹാനടി എന്ന ചിത്രത്തിൽ അവരെ വില്ലനായാണ് കാണിച്ചത്. വില്ലത്തിയായി കാണിക്കേണ്ടയാളെ കഥാ നായികയാക്കിയെന്നും കാന്തരാജ് കുറ്റപ്പെടുത്തി. ‌ആദ്യ ഭാര്യയെയല്ലാതെ മറ്റാരെയും താൻ ഭാര്യയായി അം​ഗീകരിക്കുന്നില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ടെന്നും കാന്തരാജ് പറയുന്നു. സാവിത്രി മരിച്ചതോടെ മകൻ സതീഷിനെ ജെമിനി ​ഗണേശൻ വീട്ടിൽ കൊണ്ടു വന്നു. അവനെ എൻജിനീയറിം​ഗ് കോളേജിൽ പഠിപ്പിച്ചു. കല്യാണവും കഴിപ്പിച്ചു. താനുൾപ്പെടെ കല്യാണത്തിന് പോയിരുന്നെന്നും കാന്തരാജ് ഓർത്തു.

സാവിത്രിയുടെ സാമ്പത്തിക തകർച്ചയെക്കുറിച്ചും കാന്തരാജ് സംസാരിച്ചു. അവർ സ്വർണത്തിൽ കൊലുസ് പണിത് കാലിൽ ധരിച്ചു. സ്വർണക്കൊലുസ് ധരിക്കരുതെന്ന് പൊതുവെ വിശ്വാസമുണ്ട്. വീട്ടിൽ സ്വിമ്മിം​ഗ് പൂൾ വെക്കുന്നതും ദുശ്ശകുനമാണെന്ന വിശ്വാസമുണ്ട്. സാവിത്രി വീട്ടിൽ സ്വിമ്മിം​ഗ് പൂളും പണിതു.

ഇതെല്ലാം സാവിത്രിയുടെ വീഴ്ചയ്ക്ക് കാരണമാണ്. സ്വന്തമായി സിനിമയെടുക്കരുതെന്ന് ജെമിനി ​ഗണേശൻ പറഞ്ഞിട്ടും സാവിത്രി കേട്ടില്ല. സിനിമകൾ പരാജയപ്പെട്ടപ്പോൾ സാമ്പത്തികമായ നഷ്ടം വന്നു. ഇതിന് പുറമെ സ്വന്തക്കാരെല്ലാം സാവിത്രിയെ പറ്റിച്ചു. ഹബീബുള്ള റോഡിൽ ആറ് ബം​ഗ്ലാവ് സാവിത്രിക്കുണ്ടായിരുന്നു. അതെല്ലാം ആരൊക്കെയോ കൈക്കാലാക്കിയെ്നും ഇദ്ദേഹം തുറന്ന് പറഞ്ഞു.

Read more about: savitri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X