'ചുമ്മാതല്ല ചെറുക്കനെ സിനിമയിൽ ഇറക്കും മുമ്പ് മമ്മൂട്ടി പിടിച്ച് കെട്ടിച്ചത്'; ഹൻസികയെ പ്രപ്പോസ് ചെയ്ത ദുൽഖർ‌!

സിനിമയുടെ പരിണാമങ്ങൾ പരീക്ഷിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന പാൻ ഇന്ത്യ കാലത്ത് നെപോട്ടിസത്തിന്റെ കാലിൽ കുറച്ചുപേർ തളച്ചിടാൻ ശ്രമിച്ചിട്ടും അർബൻ ഹീറോ പരിവേഷം നൽകി താഴ്ത്തി കെട്ടിയിട്ടും സ്വന്തം കഴിവും അധ്വാനവും കൈമുതലാക്കി പ്രിവിലേജകളുടെ മേൽവിലാസം പേറാതെ മികച്ച തെരഞ്ഞെടുപ്പുകളിലൂടെ യാത്ര തുടരുകയാണ് ദുൽഖർ സൽമാൻ.

മലയാളികളുടെ ദുൽഖർ സൽമാൻ ഇന്ന് ബോളിവുഡ് അടക്കം വിവിധ ഭാഷകളിൽ തിരക്കുള്ള നടനാണ്. മലയാള സിനിമയിൽ നിന്നും പോയി പാൻ ഇന്ത്യൻ ലെവലിൽ റീച്ച് ഉണ്ടാക്കിയെടുത്ത ഒരേയൊരു മലയാള നടനാണ് ദുൽഖർ സൽമാൻ.

മമ്മൂട്ടിക്കോ മോഹൻലാലിനോ പൃഥ്വിരാജിനോ പോലും ദുൽഖറിന് ലഭിച്ച റീച്ച് ആൾ ഇന്ത്യ ലെവലിൽ ഇതുവരെയും ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടില്ല. ദുൽഖർ വരുന്നുണ്ടെന്നുള്ള പ്രഖ്യാപനം വരുമ്പോൾ തന്നെ പ്രമോഷൻ വേദികളിലേക്ക് ആരാധകർ ഇരമ്പി എത്തുകയാണ്. ഏറ്റവും കൂടുതൽ പെൺകുട്ടികൾ ആരാധകരായിട്ടുള്ള നടൻ കൂടിയാണ് ദുൽഖർ. സെലിബ്രിറ്റികളുടെ പോലും ക്രഷ് ദുൽഖറാണ്.

Dulquer Salman, Hansika

തെന്നിന്ത്യൻ സുന്ദരി ഹൻസിക മോത്ത്വാനിയുടെ ഏറ്റവും പ്രിയപ്പെട്ട നടൻ ദുൽഖറാണ്. പല വേദികളിലും വെച്ച് ഹൻസിക അത് പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. ദുൽഖറിന്റെ പേര് കേട്ടാൽ തന്നെ ഹൻസികയുടെ മുഖം ചുവന്ന് തുടുക്കും. താനും ഒരു സെലിബ്രിറ്റിയാണെന്ന് കരുതി തനിക്ക് ഇഷ്ടമുള്ള നടൻ ദുൽഖറാണെന്ന കാര്യം വെളിപ്പെടുത്താൻ നടി മടികാണിച്ചിട്ടില്ല.

ഹൻസികയ്ക്ക് തന്നോടുള്ള ആരാധന മനസിലാക്കി ഒരിക്കൽ ഒരു പുരസ്കാര വേദിയിൽ വെച്ച് പരസ്യമായി പ്രപ്പോസ് ചെയ്യുകയും ചെയ്തിരുന്നു ദുൽഖർ. ആ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ദുൽഖർ തരം​ഗത്തിന്റെ ഭാ​ഗമായി വൈറലാകുന്നത്.

ഓക്കെ കൺമണി എന്ന തന്റെ സിനിമയിലെ തന്നെ പ്രപ്പോസൽ സീനിലെ ഡയലോ​ഗുകൾ കടമെടുത്താണ് ​ഹൻസികയ്ക്കായി ഒരു പെർഫോമൻസ് ദുൽഖർ കാഴ്ചവെച്ചത്. ദുൽഖർ പരസ്യമായി പ്രപ്പോസ് ചെയ്തതോടെ ഹൻസിക നാണത്തോടെ ചിരിക്കുന്നതും വൈറൽ വീഡിയോയിൽ കാണാം. പൊതുവെ സെലിബ്രിറ്റികൾ ചെയ്യാൻ മടിക്കുന്ന കാര്യമാണ് ഹൻസികയ്ക്ക് തന്നോടുള്ള ആരാധന മനസിലാക്കി ദുൽഖർ സൽമാൻ ചെയ്തത്.

ഹൻസിക-ദുൽഖർ സൽമാൻ പ്രപ്പോസൽ സീൻ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വന്നത്. ചുമ്മാതല്ല ചെറുക്കനെ സിനിമയിൽ ഇറക്കുന്നതിന് മുമ്പ് മമ്മൂട്ടി പിടിച്ച് കെട്ടിച്ചത് എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

Dulquer Salman, Hansika

ഇക്കയുടെ മോൻ ആയതുകൊണ്ട് വഴി തെറ്റാൻ ചാൻസില്ല, വാപ്പ കേൾക്കണ്ട എന്നൊക്കെയാണ് മറ്റ് കമന്റുകൾ വന്നത്. ആരോട് എന്ത് പറഞ്ഞാലും ദുൽഖറിന് വീട്ടിൽ ഒരു സുന്ദരിയുണ്ടെന്നാണ് വേറൊരു കമന്റ് വീഡിയോയ്ക്ക് വന്നത്. ഹൻസികയുടെ ക്രഷ് ദുൽഖർ പ്രപ്പോസ് ചെയ്തപ്പോൾ കണ്ണുകളിൽ കാണാമായിരുന്നുവെന്നും അത് കാണാൻ വേണ്ടി മാത്രം ആവർത്തിച്ച് വീഡിയോ കണ്ടുവെന്നും മറ്റ് ചിലർ കുറിച്ചു.

കഴിഞ്ഞ ഡിസംബറിലായിരുന്നു ഹൻസികയുടെ വിവാഹം. സുഹൃത്ത് സൊഹേല്‍ കതുരിയയെയാണ് താരം വിവാഹം ചെയ്തത്. രണ്ട് വര്‍ഷമായി ഹന്‍സികയും സുഹൈലും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി വരികയായിരുന്നു. ഈ പരിചയമാണ് വിവാഹത്തിലെത്തിയത്.

സിനിമയിലേക്ക് വരുന്നതിന് ഒരു വർഷം മുമ്പായിരുന്നു ദുൽഖർ സൽമാൻ-അമാൽ സൂഫിയ വിവാഹം നടന്നത്. ചെറിയ പ്രായത്തിൽ തന്നെ വിവാഹം ചെയ്യുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിന് കൂടുതൽ ദിശാബോധവും സ്ഥിരതയും നൽകും എന്ന കാഴ്ചപ്പാടിന്റെ പുറത്താണ് മമ്മൂട്ടി ചെറുപ്രായത്തിൽ തന്നെ ദുൽഖറിന്റെ വിവാഹം നടത്തിയതെന്നാണ് പറയപ്പെടുന്നത്.

ദുൽഖറിനെ പോലെ തന്നെ വളരെ നേരത്തെ വിവാഹം ചെയ്ത വ്യക്തികളിൽ ഒരാളാണ് മമ്മൂട്ടിയും. എന്തായാലും മമ്മൂട്ടിയും സുൽഫത്തും പോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡികളാണ് ദുൽഖറും അമാലും.

More from Filmibeat

Read more about: dulquer salman hansika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X