Don't Miss!
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
ഫഹദിന് ആന്‍ഡ്രിയയോട് ശരിക്കും പ്രണയമായിരുന്നു! ഫഹദിനെ വേണ്ടെന്ന് വെച്ചത് നടി, വാര്‍ത്ത വീണ്ടുമെത്തി
മലയാളത്തില്‍ നാച്വുറല്‍ അഭിനയം കാഴ്ച വെക്കുന്ന താരമെന്ന ബഹുമതി സ്വന്തമാക്കിയ യുവനടനാണ് ഫഹദ് ഫാസില്‍. സിനിമയില്‍ അഭിനയിക്കുന്നതിന് പകരം ഫഹദ് ജീവിച്ച് കാണിച്ച് കൊടുക്കുമെന്നാണ് അദ്ദേഹത്തെ കുറിച്ച് ആരാധകര്‍ പറയുന്നത്. സെപ്റ്റംബര്‍ 20 ന് തിയറ്ററുകളിലേക്ക് എത്തിയ ഫഹദ് ചിത്രം വരത്തന് ഗംഭീര പ്രകടനമാണ് നടത്തുന്നത്.
പേളി-ശ്രീനി വിവാഹം ഉടന്‍? ശ്രീനി നല്ല പയ്യനാണ്, പേളിയുടെ ഇഷ്ടം അംഗീകരിക്കുമെന്ന് പേളിയുടെ അച്ഛന്!
മലയാളത്തിന്റെ കൊച്ചു സുന്ദരി നസ്രിയ നസിമിനെ വിവാഹം കഴിച്ച് സന്തോഷത്തോടെ കഴിയുകയാണ് ഫഹദിപ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നയും റസൂലും എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം ആന്‍ഡ്രിയയുടെ പേരില്‍ ഫഹദ് ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞിരുന്നു. തനിക്ക് ആന്‍ഡ്രിയയോട് പ്രണയം തോന്നിയ കാര്യം ഫഹദും സമ്മതിച്ചിരുന്നു. ഇക്കാര്യം വീണ്ടും പ്രചരിക്കുകയാണ്.
ആളെവിട് സാാമീീീ.." "വിടൂല്ല ചാാമ്യേയ്.." ((ടിപ്പിക്കൽ "ഹരി"വാൾ കത്തിമസാല)) ശൈലന്റെ റിവ്യൂ

അന്നയും റസൂലും
ഫഹദ് ഫാസില്‍, ആന്‍ഡ്രിയ ജെര്‍മിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമായിരുന്നു അന്നയും റസൂലും. 2013 ല്‍ പുറത്തിറങ്ങിയ ചിത്രമൊരു മനോഹര റൊമാന്റിക് മൂവിയായിരുന്നു. ഫഹദിന്റെയും ആന്‍ഡ്രിയയുടെയും അഭിനയം പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ഫഹദും ആന്‍ഡ്രിയയും ഇഷ്ടത്തിലാണെന്ന് പറഞ്ഞ് സിനിമയ്ക്ക് ശേഷം ഇരുവരും ഗോസിപ്പു കോളങ്ങളില്‍ കുടുങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ആന്ഡ്രിയയോടെ തനിക്ക് കടുത്ത പ്രണയമാണെന്ന് ഫഹദ് തുറന്ന് പറഞ്ഞിരുന്നു. ഒരു പ്രമുഖ മാഗസീന് നല്കിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ വെളിപ്പെടുത്തല്‍.

ആന്‍ഡ്രിയ ഹൃദയം കീഴടക്കി
തൂവാനത്തുമ്പികള്‍ക്ക് ശേഷം മലയാളികളെ സ്വാധീനിച്ച പ്രണയങ്ങളിലൊന്നായിരുന്നു അന്നയുടെയും റസൂലിന്റേതും. അന്നയും റസൂലിന്റെയും ചിത്രീകരണത്തിനിടെയായിരുന്നു ആന്‍ഡ്രിയ ഫഹദിന്റെ ഹൃദയം കീഴടക്കിയത്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതോടെ തന്റെ പ്രിയപ്പെട്ടവളായി ആന്‍ഡ്രിയ മാറുകയായിരുന്നു. ഷൂട്ടിംഗിനിടെ ആന്‍ഡ്രിയയോട് കാര്യമായിട്ടൊന്നും സംസാരിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ചെന്നൈയിലേക്ക് തിരിച്ചെത്തി എഡിറ്റ് ചെയ്ത രംഗങ്ങള്‍ കണ്ടതോടെയാണ് ആന്‍ഡ്രിയയോട് എനിക്കുള്ള സ്നേഹം മനസിലായത്.

ഇഷ്ടപ്പെടാനുള്ള കാരണങ്ങള്‍
ആന്‍ഡ്രിയയുടെ നര്‍മ്മബോധം പെരുമാറ്റം, അഭിനയം, നല്ല വിദ്യാഭ്യാസം എന്നിവയെല്ലാമായിരുന്നു അവരെ തനിക്ക് ഇഷ്ടപ്പെടാനുള്ള കാരണങ്ങളെന്നായിരുന്നു ഫഹദ് പറഞ്ഞിരുന്നത്. അന്നയുടെയും റസൂലിന്റെയും ഡബ്ബിംഗിന് വേണ്ടി ചെന്നൈയിലെത്തിയപ്പോള്‍ തന്റെ മനസിലെ പ്രണയം ഫഹദ് തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഫഹദിന്റെ വെറും തോന്നലാണിതെന്ന് പറഞ്ഞ് കടുത്ത എതിര്‍പ്പായിരുന്നു ആന്‍ഡ്രിയയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ആന്‍ഡ്രിയ തിരിച്ചറിഞ്ഞു
പിന്നീട് ഇവരുടെ ബന്ധത്തെ കുറിച്ച് പലപ്പോഴായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പലപ്പോഴും ഫഹദുമായിട്ടുള്ള ബന്ധത്തെ കുറിച്ച് നടിയോട് ചോദ്യങ്ങള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം നിഷേധിക്കുകയായിരുന്നു. മാത്രമല്ല ഉടനെ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന കാര്യവും ആന്‍ഡ്രിയ വ്യക്തമാക്കിയിരുന്നു. അതുപോലെ തന്നെ ഫഹദുമായി താന്‍ പ്രണയത്തില്‍ അല്ലെന്നുള്ള കാര്യം വ്യക്തമാക്കേണ്ടതുണ്ട്. താനിപ്പോള്‍ പ്രണയമോ വിവാഹത്തിലോ അല്ല ശ്രദ്ധിക്കുന്നതെന്നും ജോലിയിലാണ് ശ്രദ്ധ മുഴുവനുമെന്നും ആന്‍ഡ്രിയ വ്യക്തമാക്കിയിരുന്നു.

ആരാധകരെ നിരാശപ്പെടുത്തി..
ഹദിനെ വേണ്ടെന്ന് വെച്ച ആന്‍ഡ്രിയയുടെ തീരുമാനം ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എന്ത് കൊണ്ടാണ് ഫഹദിന്റെ പ്രൊപ്പോസല്‍ വേണ്ടെന്ന് വെച്ചതെന്ന് ചോദിച്ച് പലരും രംഗത്തെത്തിയിരുന്നു. ഇതെല്ലാം സംഭവിച്ചിട്ട് വര്‍ഷങ്ങളായതോടെ ഫഹദ് വേറെ വിവാഹം കഴിച്ചു. ആന്‍ഡ്രിയ തമിഴില്‍ വാഡ എന്ന സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. ഫഹദിന് കഴിഞ്ഞ ദിവസമെത്തിയ വരത്തന് ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. ഇനി ട്രാന്‍സ് എന്ന സിനിമയുടെ ചിത്രീകരണമാണ് നടക്കുന്നത്. ഒപ്പം തമിഴില്‍ സൂപ്പര്‍ ഡീലക്സ് ഇന്‍ ഹിസ് കിറ്റി എന്ന ചിത്രവും വരാനുണ്ട്.
-
'ഇത്തവണത്തെ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് എന്നതിൽ ദൈവത്തിന് സ്തുതി'; വിവാഹ വാർഷിക ദിനത്തിൽ റോൺസൺ!
-
'ഫേയ്മസ് ആകുന്നതിനൊപ്പം എനിക്ക് അധികാരവും വേണം, എങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും'; റോബിൻ പറയുന്നു
-
നോബിയും ബിനു അടിമാലിയും തമ്മില്‍ അടിയോ? അതോ സ്റ്റാര്‍ മാജിക്കിന്റെ പുതിയ ഫ്രഷ് ഐഡിയയോ?