ദുല്‍ഖറിനെയും ഫഹദിനെയും കുറിച്ച് ആദ്യം മനസില്‍ വരുന്നത്, തുറന്നുപറഞ്ഞ് ഗൗതമി നായര്‍

By Midhun Raj

സെക്കന്‍ഡ് ഷോ, ഡയമണ്ട് നെക്ലേസ് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി ഗൗതമി നായര്‍. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോയില്‍ നായികാ വേഷത്തിലാണ് നടി എത്തിയത്. പിന്നീട് ഫഹദ് ഫാസിലിന്‌റെ നായികയായി ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലും നടി അഭിനയിച്ചു. ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് ഗൗതമി ചെയ്തത്. അതേസമയം കൂടെ പ്രവര്‍ത്തിച്ച താരങ്ങളെ കുറിച്ചും സംവിധായകനെ കുറിച്ചും മനസുതുറക്കുകയാണ് ഗൗതമി. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്.

gauthami-nair

'ദുല്‍ഖറിനെ കുറിച്ച് പെട്ടെന്ന് മനസില്‍ വരുന്നത് ജൂനിയര്‍ സൂപ്പര്‍സ്റ്റാര്‍ എന്നാണ്' എന്ന് ഗൗതമി പറയുന്നു. ലാല്‍ജോസിനെ കുറിച്ചുളള ചോദ്യത്തിന് ലാലു അങ്കിള്‍ ഇന്നോവേഷനല്‍ ആയിട്ട് വേറൊരു ഡയമെന്‍ഷനില്‍ ചിന്തിക്കുന്ന ആളാണെന്ന് നടി പറയുന്നു. അദ്ദേഹത്തിന്‌റെ പണ്ടത്തെ സിനിമയും സ്റ്റോറിയും ഒകെ നോക്കുകയാണെങ്കില്‍ എന്തെങ്കിലുമൊരു തരത്തില്‍ വ്യത്യാസം അല്ലെങ്കില്‍ എക്‌സ് ഫാക്ടര്‍ അതില്‍ കാണും'.

'ഫഹദ് ക്യാമറ ഓണാക്കി കഴിഞ്ഞാല്‍ വേറൊരു ആളായിട്ട് മാറും. അദ്ദേഹം പൂര്‍ണമായും കഥാപാത്രമായി മാറും. സംവൃത ചേച്ചി തമാശകളൊക്കെ പറയുന്ന ആളാണ്. എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. നല്ല ഫ്രണ്ട്‌ലി ആണ്. കുറെ കാര്യങ്ങള്‍ ചേച്ചി ഉപദേശമായിട്ട് പറയേണ്ട സമയത്ത് പറഞ്ഞ് തന്നിട്ടുണ്ട്', ഗൗതമി നായര്‍ പറഞ്ഞു. അതേസമയം ക്യാംപസ് ഡയറി ആണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നിധി അഗര്‍വാള്‍, ചിത്രങ്ങള്‍ കാണാം

Recommended Video

Prithviraj and Dulquer's friendly chat in Instagram | FIlmiBeat Malayalam

ചാപ്‌റ്റേര്‍സ്, കൂതറ തുടങ്ങിയ സിനിമകളിലും ഗൗതമി അഭിനയിച്ചു. 2017ലാണ് സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനുമായുളള നടിയുടെ വിവാഹം കഴിഞ്ഞത്. ആദ്യ സംവിധാന സംരംഭമായ വൃത്തം എന്ന ചിത്രം നടി പ്രഖ്യാപിച്ചിരുന്നു. സണ്ണി വെയ്‌നായിരുന്നു നായകന്‍. എന്നാല്‍ സിനിമയെ കുറിച്ചുളള വിവരങ്ങള്‍ പിന്നീട് പുറത്തുവന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X