നീലമിനെ ഞാൻ വിവാഹം ചെയ്തേനെ; സുനിതയുമായി വഴക്കിട്ട് പിരിഞ്ഞ ശേഷമുണ്ടായത്: ഗോവിന്ദ
നടൻ ഗോവിന്ദയുടെ ദാമ്പത്യ ജീവിതം പല തവണ ബോളിവുഡിൽ ചർച്ചയായതാണ്. ഭാര്യ സുനിതയുമായുള്ള ഗോവിന്ദയുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്നും ഇവർ പിരിയാൻ പോകുന്നെന്നും ഗോസിപ്പുകൾ ഒന്നിലേറെ തവണ വന്നു. എന്നാൽ ഭർത്താവിന്റെ തെറ്റുകൾ ക്ഷമിച്ച് വിവാഹബന്ധത്തിൽ തുടരാൻ സുനിത തയ്യാറായി. 1987 ലായിരുന്നു ഗോവിന്ദ-സുനിത വിവാഹം. പ്രണയ വിവാഹമായിരുന്നു. പ്രണയത്തിലായിരുന്ന നാളുകളിൽ ഗോവിന്ദ വലിയ താരമായി മാറിയിട്ടില്ല.
എന്നാൽ പിന്നീട് ഗോവിന്ദ കരിയറിൽ പടി പടിയായി വളർന്നു. നടി നീലവുമായി മികച്ച കെമിസ്ട്രി ഗോവിന്ദയ്ക്കുണ്ടായിരുന്നു. ഇരുവരും ഷൂട്ടിനിടെ പ്രണയത്തിലായി. ഗോവിന്ദയുടെയും സുനിതയുടെ വിവാഹ നിശ്ചയം കഴിഞ്ഞ സമയമാണിത്. എന്നാൽ ഗോവിന്ദ ഈ ബന്ധം മുന്നോട്ട് കൊണ്ട് പോയി. ഇതിന്റെ പേരിൽ സുനിതയുമായി വഴക്കുകളുണ്ടായിട്ടുണ്ടെന്ന് ഗോവിന്ദ ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്.

സിനിമാ രംഗത്ത് എനിക്ക് തിരക്കായപ്പോൾ സുനിതയുമായുള്ള എന്റെ ബന്ധത്തിൽ മാറ്റങ്ങൾ വന്നു. അവൾക്ക് ഇൻസെക്യൂരിറ്റിയും അസൂയയും തോന്നി. ഞങ്ങൾക്കിടയിൽ തുടരെ വഴക്കുകൾ വന്നു. ഒരു വഴക്കിനിടെ സുനില നീലമിനെക്കുറിച്ച് എന്തോ പറഞ്ഞു. ദേഷ്യം വന്ന ഞാൻ ബന്ധം വേണ്ടെന്ന് തീരുമാനിച്ചു. സുനിതയോട് എന്നെ വിട്ട് പോകാൻ പറഞ്ഞു. അഞ്ച് ദിവസത്തിനുള്ളിൽ സുനിത തന്നെ വിളിച്ചില്ലായിരുന്നെങ്കിൽ നീലമിനെ താൻ വിവാഹം ചെയ്തേനെയെന്നാണ് ഗോവിന്ദ തുറന്ന് പറഞ്ഞത്.


Click it and Unblock the Notifications











