Don't Miss!
- Lifestyle
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര്‍ സൂക്ഷിക്കണം- സമ്പൂര്‍ണവാരഫലം
- Finance
ക്ഷമ നൽകിയ സമ്മാനം; 1 ലക്ഷത്തെ 6 കോടിയാക്കി മാറ്റിയ മൾട്ടിബാഗർ ഓഹരി; കാത്തിരിപ്പ് 11 വർഷം
- News
കെഎസ്ഇബിയുടെ മധുരപ്രതികാരം; ലാഭത്തിൽ ഒന്നാം സ്ഥാനം; കഷ്ടപ്പെട്ടിട്ടും കാര്യമില്ലാതെ കെഎസ്ആർടിസി
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- Sports
സച്ചിനെക്കാള്‍ ആസ്തിയുള്ള ക്രിക്കറ്റ് താരമുണ്ടോ? ടോപ് ത്രീ ഇതാ-ബ്രാന്റുകളും അറിയാം
- Automobiles
ഓഫറില്ലെന്ന് കരുതി വിഷമിക്കണ്ട; പുതിയ കാര്‍ വാങ്ങുമ്പോള്‍ പൈസ ലാഭിക്കാനുള്ള വഴികള്‍
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
'നീ പൊക്കമുള്ള പെൺകുട്ടിയെ കല്യാണം കഴിക്കണം; നിന്നെ പോലെ ഒരാളെയല്ല; ബഹദൂർക്ക പറഞ്ഞ വാക്കുകൾ മറക്കില്ല'
പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് തെളിയിച്ച കലാകാരനാണ് ഗിന്നസ് പക്രു. നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത ഗിന്നസ് പക്രു പ്രേക്ഷകർക്ക് എന്നും പ്രിയങ്കരൻ ആണ്. തന്റെ ജീവിതത്തിൽ സ്വാധീനിച്ച വ്യക്തികളെക്കുറിച്ച് ഗിന്നസ് പക്രു കൈരളി ടിവിയോട് മുമ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

'ഞാൻ അഭിനയിക്കുമ്പോൾ എന്റെ കൂടെ വരുന്ന ചെറിയ ആർട്ടിസ്റ്റ് ആയാലും വലിയ ആർട്ടിസ്റ്റ് ആയാലും അവർ പറയുന്ന കാര്യങ്ങൾ കേൾക്കാനും അവരിൽ നിന്നും മനസ്സിലാക്കാനും ശ്രമിക്കാറുണ്ട്'
'ചിലപ്പോൾ ഒരു വാക്ക് ആയിരിക്കും നമ്മളെ ഏറ്റവും കൂടുതൽ ഇൻസ്പൈർ ചെയ്യുന്നത്. അങ്ങനെ മാനസികമായി എനിക്ക് ഏറ്റവും കൂടുതൽ അടുപ്പം തോന്നിയത് ബഹദൂർക്കയോട് ആണ്'
'ജോക്കർ സിനിമയിൽ തുടക്കം മുതൽ അവസാനം വരെ ഞങ്ങൾ രണ്ട് പേരുമുണ്ട്. മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾക്ക് ഷൂട്ടും ഉണ്ടാവാറില്ല. ആ ദിവസങ്ങളിൽ ഞാൻ ബഹദൂർക്കയുടെ കൂടെ പോയിരിക്കും. ചില സമയത്ത് എന്റെ പ്രായത്തിലേക്ക് അദ്ദേഹം വരും. അദ്ദേഹത്തിന്റെ പഴയ സിനിമാ വിശേഷങ്ങൾ പറഞ്ഞ് തരും'

'അദ്ദേഹം പറഞ്ഞ് തന്ന ഒരു കാര്യം ആണ് നീ കല്യാണം കഴിക്കണം, കുടുംബം ഉണ്ടാവണമെന്ന്. നീ നിന്നെ പോലെ ഒരു കുട്ടിയെ വിവാഹം കഴിക്കരുത്. നല്ല ഉയരമുള്ള കുട്ടിയെ വിവാഹം കഴിക്കണം. ഒരു കുട്ടിയുണ്ടാവും. ആ കുട്ടിയെ നീ പഠിപ്പിക്കാവുന്ന അത്രയും പഠിപ്പിക്കണം'
'അങ്ങനെ ഒരു മകനെ അല്ലെങ്കിൽ കൊച്ചുമോനോടെന്ന പോലെ അത്രത്തോളം സ്നേഹ വാത്സല്യങ്ങളോടെ പറഞ്ഞ് തന്നു, അദ്ദേഹം പിന്നെ പറഞ്ഞത് തമിഴ് സിനിമയിൽ അഭിനയിക്കണം എന്നാണ്'

'തമിഴിൽ ഒരുപാട് സാധ്യത ഉണ്ട്. നിന്നെ ഞാൻ രജനീകാന്തുമായി പരിചയപ്പെടുത്തി തരാം അദ്ദേഹം എന്റെ വളരെ അടുത്ത സുഹൃത്ത് ആണെന്നും. ജോക്കർ സിനിമയുടെ റിലീസിന് മുന്നേ തന്നെ ബഹദൂർക്ക നമ്മളെ വിട്ട് പിരിഞ്ഞ് പോയി. അതെന്റെ മനസ്സിൽ ഭയങ്കരമായി സ്പർശിച്ചു'
'അദ്ദേഹത്തിന്റെ വിയോഗം മൂലമായിരിക്കും ആ പറഞ്ഞത് ഇപ്പോഴും എന്റെ മനസ്സിൽ നിൽക്കുന്നത്. ഒരുപക്ഷെ അദ്ദേഹം ഇന്നും ഉണ്ടായിരുന്നെങ്കിൽ ഞാനത് ഓർത്തിരിക്കണം എന്നില്ല'

'ഇത് പോലെ പല സുഹൃത്തുക്കളും എന്നെ ഉപദേശിച്ചിട്ടുണ്ട്. അതൊക്കെ എന്റെ മനസ്സിൽ ഉണ്ട്. അതായിരിക്കുമല്ലോ പിന്നീട് ഉപകാരപ്പെടുന്നത്. സ്വാധീനിച്ച മറ്റൊരു വ്യക്തി അമ്പിളി ചേട്ടൻ ആണ്. അമ്പിളി അമ്മാവൻ എന്ന സിനിമയിൽ എന്റെ അച്ഛനായാണ് അദ്ദേഹം അഭിനയിച്ചത്'
'അന്ന് ഞാൻ അഞ്ചിലോ ആറിലോ ആണ്. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ ഉണ്ട്. സംവിധായകൻ പറയുന്നത് ശ്രദ്ധിക്കുക എന്ന് വളരെ സ്നേഹത്തോടെ അദ്ദേഹം പറഞ്ഞ് തന്നു'

'അത് കഴിഞ്ഞ് ഞാൻ പ്രധാന കഥാപാത്രം ചെയ്യുന്ന അത്ഭുത ദ്വീപിൽ എന്റെ അമ്മാവനായാണ് അദ്ദേഹം അഭിനയിച്ചത്. ഹീറോയുടെ രീതിയിൽ എങ്ങനെയാണ് നിൽക്കേണ്ടത് എന്നൊക്കെ അദ്ദേഹം എനിക്ക് മാറി നിന്ന് പറഞ്ഞ് തരുമായിരുന്നു'
'അദ്ദേഹം വെല്ലൂരായിരുന്ന സമയത്ത് ഞാനദ്ദേഹത്തെ ചെന്ന് കണ്ടു. കണ്ട സമയത്ത് അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത കാര്യമാണ്,' ഗിന്നസ് പക്രു പറഞ്ഞതിങ്ങനെ.