Don't Miss!
- News
സ്വര്‍ണം വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വേണം; വരുംദിവസങ്ങളില്‍ വില കുതിക്കും... ഇന്നും വില കൂടി
- Lifestyle
2047-ഓടെ അരിവാള്‍ രോഗമില്ലാതാക്കും- ധനമന്ത്രി: എന്താണ് അരിവാള്‍ രോഗം അറിയേണ്ടതെല്ലാം
- Automobiles
ഇവികൾക്ക് വില കുറയും, വിൽപ്പന കുതിച്ചുയരും! വാഹന വിപണിക്ക് ഉണർവേകി കേന്ദ്ര ബജറ്റ്
- Finance
ബജറ്റ് 2023; സ്ത്രീകള്‍ക്കായി പുതിയ സമ്പാദ്യ പദ്ധതി; മുതിര്‍ന്ന പൗരന്മാര്ക്ക് നിക്ഷേപ പരിധി ഉയര്‍ത്തി
- Sports
IND vs AUS: ഇന്ത്യ ടെസ്റ്റ് ജയിക്കാന്‍ അവന് വേണം! മാച്ച് വിന്നറാവും-സെലക്ടര്‍ പറയുന്നു
- Technology
സോറി...ഇത് ഞങ്ങളുടെ സ്റ്റേഷൻ പരിധിയല്ല; ട്വിറ്റർ യൂസർക്ക് കിടിലൻ മറുപടിയുമായി പൊലീസ്
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
മല്ലിക കപൂർ എന്നെ താഴെ ഇട്ടാൽ ജീവിതം തീർന്നേനെ; അത്ഭുതപ്പെടുത്തിയത് സൂര്യയുടെ വാക്കുകൾ; ഗിന്നസ് പക്രു
പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് തെളിയിച്ച നടനാണ് ഗിന്നസ് പക്രു. ഉയരക്കുറവ് മൂലം ജീവിതത്തിൽ അവഗണനകൾ നേരിട്ട പക്രുവിന് സിനിമാ രംഗത്ത് തന്റെതായ ഇടം കണ്ടെത്താൻ സാധിച്ചു. കോമഡി വേഷങ്ങളിലാണ് ആദ്യ കാലത്ത് പക്രു അഭിനയിച്ചത്. പിന്നീട് സീരിയസ് ആയ വേഷങ്ങളും നടനെ തേടി എത്തി.
ഗിന്നസ് പക്രും പ്രധാന വേഷം ചെയ്ത സിനിമകളാണ് അത്ഭുതദ്വീപും, മൈ ബിഗ് ഫാദറും. നായക കഥാപാത്രത്തിന് തുല്യമായ വേഷമാണ് രണ്ട് സിനിമകളിലും ഗിന്നസ് പക്രു ചെയ്തത്. തമിഴിൽ ഏഴാം അറിവ് എന്ന സിനിമയിൽ നടൻ സൂരയക്കൊപ്പം അഭിനയിക്കാനുള്ള അവസരവും ഗിന്നസ് പക്രുവിന് ലഭിച്ചു.

മുമ്പാെരിക്കൽ കൈരളി ടിവിയിലെ പ്രോഗ്രാമിൽ അത്ഭുതദ്വീപ്, ഏഴാം അറിവ് എന്നീ സിനിമകളിലെ അനുഭവം ഗിന്നസ് പക്രു പങ്കുവെച്ചിരുന്നു.
അത്ഭുതദ്വീപിലെ നായിക മല്ലിക കപൂർ തന്നെ കൈയിൽ എടുത്ത് അഭിനയിച്ചതിനെ പറ്റിയും സൂര്യ തന്നെ അത്ഭുതപ്പെടുത്തിയ സംഭവത്തെക്കുറിച്ചുമാണ് ഗിന്നസ് പക്രു സംസാരിച്ചത്.
മല്ലിക കപൂർ എടുത്ത് ഒക്കത്ത് വെക്കുന്ന സീൻ ഉണ്ടായിരുന്നു. എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. കുതിരപ്പുറത്ത് ആയാലും കുതിര നേരാ വണ്ണം ഓടിയില്ലെങ്കിൽ നമ്മുടെ പണി പാളും. ഈ പെണ്ണെങ്ങാനും താഴെ ഇട്ട് കഴിഞ്ഞാൽ നമ്മുടെ ജീവിതം തീർന്നു. നല്ല ഉയരത്തിൽ നിന്നായിരിക്കും താഴേക്ക് വരുന്നത്. റീ ടേക്ക് പറയാൻ പറ്റില്ല.

'അതിനാൽ വേഗം എങ്ങനെയെങ്കിലും ശരിയാകണേ എന്നായിരുന്നു എനിക്ക്. മാത്രമല്ല, എന്നെ കാണുന്ന പോലെ അല്ല. എടുത്ത് പൊക്കിക്കഴിഞ്ഞാൽ നല്ല വെയ്റ്റ് ഉണ്ട്. അങ്ങനെ വളരെ ഈസി ആയി എടുത്ത് പൊക്കിയ പലരും അനുഭവിച്ചിട്ടുമുണ്ട്'
'ഫ്രെയിം ബാലൻസ് ചെയ്യാൻ വേണ്ടി എന്നെ എടുത്ത് പിടിക്കും. എടുത്ത് പിടിച്ച് കഴിഞ്ഞാൽ പിന്നെ ആ സീൻ തീരാതെ താഴെ വെക്കാൻ പറ്റില്ല. കൈ അയഞ്ഞ് പോവുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്'

'അങ്ങനെ എടുത്ത് വെച്ച് വിജയിച്ച ഒരാൾ സൂര്യ ആണ്. ഏഴാം അറിവ് എന്ന സിനിമയിൽ റോളർ കോസ്റ്റർ ഉണ്ട്. ആ സീനിൽ എന്നെ എടുത്ത് പത്ത് പതിനെട്ട് പടി കയറുന്ന രംഗമുണ്ട്. അതിന് ഒരു പന്ത്രണ്ട് തവണ എങ്കിലും റീ ടേക്ക് വന്നിട്ടുണ്ട്. ഈ മനുഷ്യൻ യാതൊരു ബുദ്ധിമുട്ടും കാണിക്കാതെ വളരെ കൂൾ ആയി ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതമായി തോന്നി'

'എന്നിട്ട് ഞാൻ തന്നെ അദ്ദേഹത്തോട് ആവശ്യപ്പെട്ടു, സർ ഞാൻ മാറി നിന്നോളാം ടേക്കിൽ മാത്രം എടുത്താൽ മതി എന്ന്. അദ്ദേഹം പറഞ്ഞത് അങ്ങനെ അല്ല, നിങ്ങൾക്കും കൂടി റിഹേഴ്സൽ കിട്ടും എന്നാണ്. അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ എനിക്ക് മനസ്സിലായി,' ഗിന്നസ് പക്രു പറഞ്ഞതിങ്ങനെ.

സിനിമാ അഭിനയത്തിന് പുറമെ സംവിധാന രംഗത്തും ഗിന്നസ് പക്രു കൈ വെച്ചിട്ടുണ്ട്. കുട്ടീം കോലും എന്ന സിനിമ ആണ് ഗിന്നസ് പക്രു സംവിധാനം ചെയ്തത്. ഇന്നും സിനിമാ രംഗത്ത് സജീവമാണ് നടൻ. അമ്പിളി അമ്മാവൻ എന്ന സിനിമയിലൂടെ ആണ് നടൻ അഭിനയ രംഗത്തേക്ക് എത്തുന്നത്.
-
ഉർവശിയെ പുകഴ്ത്താൻ മഞ്ജു വാര്യരെ കുത്തിപ്പറയേണ്ട കാര്യമെന്താണ്?; മഞ്ജു പിള്ളയോട് സോഷ്യൽ മീഡിയ
-
ഞാനൊരു ഗേൾഫ്രണ്ട് മെറ്റീരിയൽ അല്ല! അതിന്റെ സമയം കഴിഞ്ഞു; പ്രേമിക്കാത്തതിന്റെ കാരണം പറഞ്ഞ് നമിത പ്രമോദ്
-
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ