ദിലീപിന് ഹരിശ്രീ അശോകൻ കൊടുത്ത എട്ടിന്റെ പണി, തല്ലു കിട്ടിയില്ല എന്ന് കരുതുന്നു!!

ദിലീപ്, നാദിർഷ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് തുടങ്ങിയവരുടെയൊക്കെ സൗഹൃദം സിനിമയിൽ എന്നും ചിരിയ്ക്ക് വക ഒരുക്കാറുണ്ട്. ഇവരൊക്കെ സ്ക്രീനിൽ ഒരുമിച്ച് നിന്നാൽ മാത്രമല്ല, യഥാർത്ഥ ജീവിതത്തിൽ ഒന്നിച്ച് നിന്നാലും ചിരിക്കുകയും ചിരിപ്പിയ്ക്കുകയും തന്നെയാണ് ചെയ്യുന്നത്. പരസ്പരം തല്ല് കിട്ടാൻ പാകത്തിനുള്ള എട്ടിന്റെ പണിയും അങ്ങോട്ടും ഇങ്ങോട്ടും ചെയ്യാറുമുണ്ട്. എന്നാൽ അതൊന്നും തന്നെ സൗഹൃദത്തെ ബാധിക്കാറില്ല.

വർഷങ്ങൾക്ക് മുൻപ് നടന്ന അത്തരമൊരു എട്ടിന്റെ പണിയെ കുറിച്ച് ഹരിശ്രീ അശോകനെ ഓർമിപ്പിച്ചത് നാദിർഷയാണ്. ദിലീപിനാണ് പണി കിട്ടിയത്. ജെ ബി ജം​ഗഷനിൽ ജോൺ ബ്രിട്ടാസുമായി സംസാരിക്കവെ ഹരിശ്രീ അശോകൻ ആ കഥ വിശദീകരിച്ചു. മാനത്തെ കൊട്ടാരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു തുടക്കം. ഇന്ദ്രൻസും ഹരിശ്രീ അശോകനും ദിലീപും നാദിർഷയുമൊക്കെയാണ് സിനിമയിലുള്ളത്. ഇതിൽ ഇന്ദ്രൻസിനും ഹരിശ്രീ അശോകനും തടിയെ കുറിച്ച് വലിയ ആകുലതകൾ ഒന്നും ഉണ്ടായിരുന്നില്ല.

harisreeashokananddileep

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam

എന്നാൽ ദിലീപിനും നാദിർഷയ്ക്കും കുറച്ച് തടിയൊക്കെ വച്ച് ലുക്കാകണം എന്നുണ്ടായിരുന്നു. ആ ആ​ഗ്രഹത്തിന്റെ പുറത്ത് ദിലീപ് ഹരിശ്രീ അശോകനോട് ഒരു ഉപദേശം ചോദിച്ചു. 'ചേട്ടാ തടി വയ്ക്കാൻ എന്താണ് മാർ​ഗ്​ഗം' എന്ന് ദിലീപ് ചോദിച്ചപ്പോൾ ഹരിശ്രീ അശോകൻ പറഞ്ഞ മറപടിയാണ് ശ്രദ്ധേയം. അത് വളരെ നിസ്സാരമാണെന്ന് പറഞ്ഞപ്പോൾ ദിലീപിന് ആവേശമായി. അശോകൻ തുടർന്നു, 'എടപ്പാളിൽ ഒരു തങ്ങളുണ്ട്. അവരെ വീട്ടിൽ വിളിച്ചു വരുത്തണം. വീടിനടുത്ത് ഒരു ചായ്പ്പ് പോലെ കെട്ടിയിട്ട് അവരെ അവിടെ താമസിപ്പിക്കണം. ഒരു ആടുമായി തങ്ങൾ വരും.'

'അവർക്ക് 41 ദിവസം ആ ചായ്പിൽ താമസിക്കാനുള്ള സാഹചര്യങ്ങളുണ്ടാക്കി കൊടുക്കണം. ആ ആടിന് 21 പച്ചമരുന്നുകൾ ഇടിച്ച് പിഴിഞ്ഞ് കൊടുത്ത് വളർത്തും. 41 ദിവസം ദിലീപും വൃതത്തിലായിരിക്കണം. 41 മത്തെ ദിവസം തങ്ങൾ ബിസ്മി ചൊല്ലി ആടിനെ അറക്കും. അറത്ത ആടിന്റെ തുടയിലെ ഇറച്ചി ചെത്തിയെടുത്ത് ഉണക്കും. പിന്നെ എപ്പോൾ തടി വേണം എന്ന് തോന്നിയാലും നിനക്ക് ആ തോലെടുത്ത് നെഞ്ചോട് ചേർത്ത് വച്ച് കെട്ടി ഒരു ബനിയൻ ഇട്ടാൽ മതി. തടി വരും' - എന്നായിരുന്നു ഹരിശ്രീ അശോകന്റെ ഉപദേശം.

അന്ന് ഈ മറുപടി കേട്ട് ദിലീപ് ഹരിശ്രീ അശോകനെ തല്ലിയിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കാം. കാരണം ഇന്നും ഇരുവരുടെയും സൗഹൃദം അത്രമേൽ ശക്തമാണ്. സിനിമയിലായാലും ജീവിതത്തിലായാലും അന്നും ഇന്നും ഹരിശ്രീ അശോകന്റെയും ദിലീപിന്റെയും സൗഹൃദത്തിന് കൈയ്യടി ഉറപ്പാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X