അഭിനയം ആരംഭിച്ചപ്പോൾ അച്ഛൻ ഒന്നേ ചോദിച്ചുള്ളൂ, പതിറ്റാണ്ടുകൾക്ക് ശേഷം വെളിപ്പെടുത്തി മോഹൻലാൽ

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. വില്ലനായി വെളളിത്തിരയിൽ എത്തി പിന്നീട് മലയാള സിനിമയുടെ അവസാനവാക്കായി മാറുകയായിരുന്നു താരം. 1980 ൽ വെളളിത്തിരയിൽ എത്തിയ താരം സിനിമയുടെ ഒഴിക്കിനൊപ്പം സഞ്ചരിക്കുകയായിരുന്നു. സിനിമ പാരമ്പര്യമില്ല കുടുംബത്തിവൽ നിന്ന് വെള്ളിത്തിരയിൽ എത്തിയ മോഹൻലാലിന്റെ മനസ്സിൽ അഭിനയമെന്നുള്ള ഓരോയൊരു മോഹം മാത്രമേയുണ്ടായിരുന്നുള്ളു.

സർക്കാർ ഉദ്യാഗസ്ഥനായ വിശ്വനാഥൻ നായറുടേയും ശാന്തകുമാരിയുടേയും മകനായി പത്തനംതിട്ട ജില്ലയിൽ ജനിച്ച താരം പിന്നീട് തിരുവനന്തപുരത്തുകാരുടെ സ്വകാര്യ അഹങ്കാരമായി മാറുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥന്റെ മകൻ എങ്ങനെ സിനിമക്കാരനായി. ഇപ്പോഴിത അത് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മാതൃഭൂമി ഡോട്കോമിൽ ആരംഭിച്ച പുതിയ കോളത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

 സർക്കാർ ഉദ്യോഗസ്ഥന്റെ  മകൻ

എൺപതുകളിൽ ജനിച്ച ഭൂരിഭാഗം ആളുകളുടേയും ആഗ്രഹം സർക്കാർ ജോലിയാണ്. അതു അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനാണെങ്കിൽ തീർച്ചയായും ആഗ്രഹം അതു തന്നെയായിരിക്കും. അച്ഛൻ ഉയർന്ന സർക്കാർ ജീവനക്കാരനായിരുന്നു എന്നിട്ടും എന്റെ മനസ്സിൽ സർക്കാർ ജോലി ഒരു സ്വപ്നമേ ആയിരുന്നില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ തിരിച്ചറിയുന്ന സത്യം എനിക്കങ്ങനെ സ്വപ്നങ്ങളൊന്നുമില്ലായിരുന്നു എന്നതാണ്.

 സിനിമയിൽ എത്തിയത്


സൗഹൃദങ്ങൾക്കൊപ്പം അലക്ഷ്യമായി സഞ്ചരിച്ചപ്പോൾ എങ്ങനേയോ സിനിമയിൽ എത്തി. എന്നാൽ അഭിനയം തുടങ്ങിയപ്പോൾ അച്ഛൻ ഒന്നു മാത്രമാണ് ചോദിച്ചത്.‘പഠിപ്പ് പൂർത്തിയാക്കിയിട്ടുപോരേ?' ആലോചിച്ച് മറുപടിപറയാൻ സാധിക്കുംമുമ്പേ സിനിമയുടെ വൻതിര എന്നെ കടപുഴക്കിയെടുത്തുകൊണ്ടുപോയി. ഞാനിങ്ങനെയൊക്കെയായി- ലാലേട്ടൻ കോളത്തിൽ പറയുന്നു.42 വർഷത്തിനിടെ മുന്നൂറ്റമ്പതിലധികം വേഷങ്ങൾ അഭിനയിച്ചു.

 അഭിനയം തുടരാനുള്ള  കാരണം

സിനിമയിൽ തുടരാനുള്ള കാരണവും ലാലേട്ടൻ വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമയിൽ എത്തി 42 കൊല്ലം കഴിഞ്ഞു. മൂന്നൂറിലധികം വേഷങ്ങൾ അഭിനയച്ചു. ഇതിനിടെ 250 ലധികം ഋതുക്കൾ മാറി മറിഞ്ഞു. എട്ടു തവണ മന്ത്രിസഭ മാറി. മലയാളികളുടെ കാഴ്ചപ്പാടും വസ്ത്രവും രുചിയും മാറി. ടെലിഫോണിലെ ട്രങ്ക് കോളിന്റെ കാത്തിരിപ്പിൽ നിന്ന് നാം പേജറിലേയ്ക്ക് കടന്ന നാം മൊബൈൽ ഫോണിലും ഫേസ്ബുക്കിലും വാട്‌സാപ്പിലുമെത്തി. കൂടെയുണ്ടായിരുന്ന പലരും പിരിഞ്ഞു പോയി, പുതിയ സൗഹൃദങ്ങൾ തേടിയെത്തി വിജയവും പരാജയവും തേടി എത്തി. എന്നിട്ടും ഈ വഴിയോ തന്നെ താൻ യാത്ര തുടർന്നു. കാരണം എനിയ്ക്ക് ഈ ജോലി മാത്രമേ അറിയുള്ളൂ.

 ഇപ്പോഴും പേടി


42 വർഷത്തിനിടെ വ്യത്യസ്തമായ 350 ഓളം കഥാപാത്രങ്ങളായി മാറി എന്നോർക്കുമ്പോൾ ഇപ്പോഴും പേടിയും അമ്പരപ്പുമുണ്ട്. കാരണം ഓരോ കഥാപാത്രങ്ങളും ഓരോ മനുഷ്യനാണ്. ഒരോ മനുഷ്യനും വ്യത്യസ്തമായ വികാര-വിചാരങ്ങളുടെ പ്രപഞ്ചമാണ്. ഈ മനുഷ്യരിൽ ഭൂരിഭാഗം പേരും മലയാളികളായിരുന്നു. ഈ ദേസത്തിന്റേ ചേരുവകൾ പലതരത്തിൽ കലർന്നതായിരുന്നു. ഞാൻ ഏറിയപങ്കും കേരളത്തെ കണ്ടതും അറിഞ്ഞതും ഈ കഥാപാത്രങ്ങളിലൂടെയായിരുന്നു. എന്റെ കഥാപാത്രങ്ങളിലൂടെയും അവ അഭിനയിക്കാൻവേണ്ടിയുള്ള യാത്രകളിലൂടെയുമാണ് ഞാൻ കേരളത്തെ കണ്ടത്.ഈ കഥാപാത്രങ്ങളാണ് ആന്തരികമായും ശാരീരികമായും എനിക്ക്‌ കേരളത്തിന്റെ അകവും പുറവും കാണിച്ചുതന്നത്.- മോഹൻലാൽ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X