ശരിക്കുള്ള മാജിക് നടന്നത് അപ്പോഴാണ്; ദുല്‍ഖറിനൊപ്പമുള്ള സിനിമയിലെ ആ രംഗത്തെ കുറിച്ച് കല്യാണി
കല്യാണി പ്രിയദര്‍ശനെയും ദുല്‍ഖര്‍ സല്‍മാനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിയ്ക്കുന്ന ചിത്രം എന്നതായിരുന്നു തുടക്കത്തിലേ ചിത്രം ശ്രദ്ധിക്കപ്പെടാനുള്ള പ്രധാന കാരണം. കല്യാണി പ്രിയദര്‍ശനും ദുല്‍ഖറും ഒന്നിക്കുന്നു എന്നതും ശേഭന തിരിച്ചെത്തുന്നു എന്നതും, ശോഭനയും സുരേഷ് ഗോപിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച് അഭിനയിക്കുന്നു എന്നതും വാര്‍ത്താപ്രാധാന്യം കൂട്ടി. ഉര്‍വശി ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.
അതൊന്നുമല്ല ഇപ്പോള്‍ വിഷയം, ചിത്രത്തില്‍ സംഭവിച്ച ഒരു മാജിക് ഷോട്ടാണ്. എയര്‍പോര്‍ട്ടില്‍ വച്ച് ലഭിച്ച ഒരു പത്ത് മിനിട്ട് സമയത്തിനുള്ളില്‍ സംഭവിച്ചതാണ് ഈ ഷോട്ട്. ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത് നായിക കല്യാണി പ്രിയദര്‍ശനാണ്.

എയര്‍പോര്‍ട്ടില്‍ വച്ച് സംവിധായകന്‍ പെട്ടന്ന് തീരുമാനിച്ച രംഗമായിരുന്നുവത്രെ അത്. സെറ്റില്‍ സംഭവിച്ച ശരിക്കുള്ള മാജിക് ആയിരുന്നു അത് എന്ന് കല്യാണി ഫേസ്ബുക്കില്‍ കുറിച്ചു. ഫോട്ടോ സഹിതമാണ് കല്യാണിയുടെ പോസ്റ്റ്. മിനിട്ടുകള്‍ക്കകം പോസ്റ്റ് വൈറലാകുകയും ചെയ്തു.


Click it and Unblock the Notifications