ആ ദിലീപ് ചിത്രത്തിന് വേണ്ടി അച്ഛനെടുത്ത റിസ്കും പിന്നീടുണ്ടായ ബുദ്ധിമുട്ടും; പാർവതി പറയുന്നു

അപകടത്തിന് ശേഷം സിനിമാ ലോകത്ത് നിന്ന് ഏറെ നാളായി മാറി നിൽക്കുകയാണ് ജ​ഗതി ശ്രീകുമാർ.

മലയാള സിനിമയിൽ ജ​ഗതി ശ്രീകുമാർ എന്ന നടന്റെ അഭാവമുണ്ടാക്കിയ വിടവ് വളരെ വലുതാണ്. പത്ത് വർഷത്തോളമായി നടൻ സിനിമാ രം​ഗത്ത് നിന്ന് മാറി നിൽക്കുകയാണ്. എന്നാൽ ഇന്നും ജ​ഗതി എന്ന പേര് സിനിമാ ലോകത്ത് പ്രസക്തമാണ്.

ജ​ഗതി ശ്രീകുമാർ ചെയ്ത വെച്ച കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർ ഓർമ്മിക്കുന്നു. ഒരു കമോഡി നടനായി മാത്രം ചുരുങ്ങിയില്ലെന്നതാണ് ജ​ഗതിക്ക് കരിയറിൽ ​ഗുണം ചെയ്തത്. ഒരേ സമയം തീർത്തും വ്യത്യസ്തമായ വേഷങ്ങൾ നടനെ തേടിയെത്തി.

തിരക്ക് പിടിച്ച സിനിമാ കരിയറിൽ വളരെ പ്രൊഫഷണലായാണ് ജ​ഗതി ഇടപെട്ടിരുന്നതെന്ന്

വാസ്തവം, ക്ലാസ്മേറ്റ്സ്, തുടങ്ങിയ സിനിമകൾ ഇതിനുദാഹരണമാണ്. തിരക്ക് പിടിച്ച സിനിമാ കരിയറിൽ വളരെ പ്രൊഫഷണലായാണ് ജ​ഗതി ഇടപെട്ടിരുന്നതെന്ന് നേരത്തെ പലരും പറഞ്ഞിട്ടുണ്ട്.

കൃത്യ സമയത്ത് ഷൂട്ടിനെത്തുന്ന ജ​ഗതിക്ക് കൃത്യ സമയത്ത് ഷൂട്ടിം​ഗ് തീർത്ത് അടുത്ത സിനിമാ ലൊക്കേഷനിലേക്ക് പോവണമെന്ന് നിർബന്ധവും ഉണ്ടായിരുന്നു. ഇത്തരം നിഷ്കർഷകതകളാൽ പലപ്പോഴും ഒപ്പമഭിനയിക്കുന്നവർ തെറ്റ് വരുത്തിയാൽ ജ​ഗതി വല്ലാതെ ദേഷ്യപ്പെടുകയും ചെയ്യുമായിരുന്നത്രേ.

ജ​ഗതി ശ്രീകുമാർ സിനിമയോട് കാണിച്ച ആത്മാർത്ഥതയെ പറ്റി

ഓഫ് സ്ക്രീനിൽ പലപ്പോഴും വിവാ​ദ താരമായിരുന്നു ജ​ഗതി. പൊതുവേദികളിൽ നടൻ നടത്തിയ അനാവശ്യ പ്രസ്താവനകളുടെ വീഡിയോകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം സിനിമയെ സംബന്ധിച്ച് തന്റെ കഴിവിന്റെ നൂറ് ശതമാനവും അദ്ദേഹം നൽകിയിരുന്നു. ജ​ഗതി ശ്രീകുമാർ സിനിമയോട് കാണിച്ച ആത്മാർത്ഥതയെ പറ്റി സംസാരിക്കുകയാണ് മകൾ പാർവതി. സീ മലയാളം ന്യൂസിനോടാണ് പ്രതികരണം.

ഓൺ ദ സ്പോട്ട് അദ്ദേ​ഹത്തിന് വരുന്ന കാര്യങ്ങളാണതൊക്കെ

'‌കാവടിയാട്ടം എന്ന സിനിമയിൽ ​ഗ്രൗണ്ടിലോട്ട് വീഴുന്ന സീനുണ്ട്. ഇതെങ്ങനെ വീണെന്ന് ഞാനാ ക്യാരക്ടർ കണ്ട് ചോദിച്ചിട്ടുണ്ട്. എടുത്ത സമയത്ത് ഡയരക്ടറോട് പറഞ്ഞു ഞാനിങ്ങനെയൊരു സംഭവം ചെയ്യുകയാണ്. ഒറ്റ പ്രാവശ്യം നടക്കുള്ളൂ സാറെ ക്യാമറയിൽ പതിപ്പിക്കാൻ പറ്റുമെങ്കിൽ പതിപ്പിച്ചോ എന്ന് പറഞ്ഞു. ഓൺ ദ സ്പോട്ട് അദ്ദേ​ഹത്തിന് വരുന്ന കാര്യങ്ങളാണതൊക്കെ'

 പക്ഷെ പുള്ളി എടുത്തങ്ങ് ചാടി

'ഒരു സിനിമയിൽ ജയറാമും പപ്പയും കൂടി കള്ളു കുടിച്ച് നടന്ന് ചതുപ്പിലേക്ക് വീഴുന്ന സീനുണ്ട്. ആ ഷോട്ട് അന്നെടുക്കണം. രാത്രിയാണ്. ശരിക്കും വയലിലെ ചളിക്കുണ്ടാണത്. അന്ന് അതിൽ കുപ്പിച്ചില്ലോ മറ്റോയുണ്ടോയെന്ന് നോക്കി പെറുക്കിയെടുക്കാനുള്ള ആൾക്കാരോ സംവിധാനമോ ഇല്ല. പക്ഷെ പുള്ളി എടുത്തങ്ങ് ചാടി'

ചാടുമ്പോൾ‌ അതൊന്നും ആലോചിച്ചില്ല

ദിലീപേട്ടന്റെ വെട്ടം എന്ന സിനിമയിൽ മുകളിലത്തെ നിലയിൽ നിന്നും സ്വിമ്മിം​ഗ് പൂളിലേക്ക് ചാടുന്ന സീനുണ്ട്. അന്ന് അദ്ദേഹത്തിന് ​ഗുരുതരമായ ഇയർ ഇൻഫക്ഷൻ ഉണ്ടായിരുന്നു.

എടുത്ത് ചാടി ചെവിയിലോട്ട് വെള്ളം കയറി പിറ്റേന്ന് ഇൻഫക്ഷനായി. ചാടുമ്പോൾ‌ അതൊന്നും ആലോചിച്ചില്ല. കഥാപാത്രം ചെയ്യുമ്പോൾ പപ്പയുടെ ബുദ്ധിമുട്ടോ ആരോ​ഗ്യത്തിന്റെ പ്രശ്നമോ ഒന്നും അദ്ദേഹം കണക്കിലെടുക്കില്ലായിരുന്നെന്നും പാർവതി പറഞ്ഞു.

അച്ഛൻ സിനിമയിലേക്ക് തിരിച്ച് വരുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും സിനിമയായിരുന്നു അച്ഛനെല്ലാമെന്നും പാർ‌വതി വ്യക്തമാക്കി. ആരോ​ഗ്യത്തിൽ ഇപ്പോൾ പുരോ​ഗതിയുണ്ട്. ആദ്യം കിടന്ന കിടപ്പിലായിരുന്നു. ഇപ്പോൾ പറയുന്നതിനോട് പ്രതികരിക്കുന്നത് തന്നെ നല്ല സൂചനയാണെന്നും പാർവതി ചൂണ്ടിക്കാട്ടി.

അച്ഛന് മാറ്റം വരുമെന്ന് കുടുംബത്തിന് നല്ല പ്രതീക്ഷയുണ്ടായിരുന്നു. ഒരിക്കൽ പോലും ആ പ്രതീക്ഷ കൈ വിട്ടിട്ടില്ല. സിനിമാ താരത്തിന്റെ മക്കളാണെങ്കിലും സാധാരണക്കാരെ പോലെയാണ് അച്ഛൻ തന്നെയും സഹോദരനെയും വളർത്തിയതെന്നും പാർവതി പറഞ്ഞു.

More from Filmibeat

Read more about: jagathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X