ശ്രീദേവിയേയും ബൈക്കിലിരുത്തി ജാന്‍വി നടത്തിയ അവസാനത്തെ യാത്ര, അന്നത്തെ വീഡിയോ വൈറല്‍, കാണൂ!
മക്കളുടെ കാര്യത്തില്‍ അതീവ ശ്രദ്ധയുള്ള മാതാവായിരുന്നു ശ്രീദേവി. ഖുഷി കപൂറിന്റെയും ജാന്‍വി കപൂറിന്റെയും കാര്യങ്ങള്‍ക്കായിരുന്നു എന്നും താരം പ്രാധാന്യം നല്‍കിയത്. സിനിമയിലേക്ക് പ്രവേശിക്കുന്ന മൂത്തമകള്‍ക്ക് നിര്‍ദേശവും പിന്തുണയും നല്‍കി താരം കൂടെയുണ്ടായിരുന്നു. മോഡലിങ്ങ് മേഖലയോടാണ് തന്റെ താല്‍പര്യമെന്നായിരുന്നു ഖുഷി വ്യക്തമാക്കിയത്.
പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ മക്കള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി ശ്രീദേവി ഒപ്പമുണ്ടാവാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും മകളെ താരം വിലക്കിയിരുന്നു. സിനിമയില്‍ അരങ്ങേറുന്നതിന് മുന്നോടിയായി മകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി താരമൊപ്പമുണ്ടായിരുന്നു. ബോണി കപൂറിന്‍രെയും മക്കളുടെയും കാര്യങ്ങള്‍ക്കായിരുന്നു താരം എന്നും പ്രഥമ പരിഗണന നല്‍കിയിരുന്നു.

മക്കളുടെ അമ്മ
ജാന്‍വിയുടെയും ഖുഷിയുടെയും കാര്യങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ഒപ്പമുണ്ടായിരുന്നു ശ്രീദേവി. അതുകൊണ്ട് തന്നെ അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തില്‍ നിന്നും ആ താരപുത്രികള്‍ ഇതുവരെ മുക്തരായിട്ടില്ല.

സ്‌നേഹനിധിയായ അമ്മ
ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി അലങ്കരിച്ച, മുന്‍നിര അഭിനേത്രിയായിരുന്നുവെങ്കിലും കുടുംബത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാന്‍ ശ്രീദേവി തയ്യാറായിരുന്നില്ല.

മകളുടെ സിനിമാപ്രവേശം
തനിക്ക് പിന്നാലെ സിനിമയിലേക്കെത്തുന്ന മകളുടെ അരങ്ങേറ്റ ചിത്രം കാണാതെയാണ് ശ്രീദേവി യാത്രയായത്. ജാന്‍വി നായികയായി അഭിനയിക്കുന്ന ധഡക്കിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

സിനിമയുമായി ബന്ധപ്പെട്ട തിരക്കില്‍
മുംബൈയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം നടക്കുന്നതിനാല്‍ കുടുംബസുഹൃത്തായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാന്‍വി പോയിരുന്നില്ല.

ബൈക്ക് ഓടിക്കാന്‍ പഠിച്ചു
ധഡക്കിന് വേണ്ടി ജാന്‍വി ബൈക്ക് ഓടിക്കാന്‍ പരിശീലിച്ചിരുന്നു. ബൈക്കോടിക്കാനുള്ള തന്റെ കഴിവിനെക്കുറിച്ച് അമ്മയെ ബോധ്യപ്പെടുത്തണമെന്ന് ജാന്‍വിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

അമ്മയേയും പുറകിലിരുത്തി
ദുബായ് യാത്രയ്ക്ക് കുറച്ച് ദിവസം മുന്‍പാണ് ജാന്‍വി അമ്മയേയും പുറകിലിരുത്തി ബൈക്കോടിച്ചത്. വളരെ നന്നായാണ് താന്‍ ബൈക്കോടിക്കുന്നതെന്ന് തെളിയിക്കാനായിരുന്നു ജാന്‍വി ശ്രമിച്ചത്.
വീഡിയോ വൈറലായി
ശ്രീദേവിയേയും പുറകിലിരുത്തി ജാന്‍വി ബൈക്കോടിക്കുന്ന വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതായിരുന്നു ആ വീഡിയോ.

റിലീസ് മാറ്റി
ജാന്‍വി കപൂര്‍ നായികയായെത്തുന്ന ആദ്യ സിനിമയായ ധഡക്ക് ജൂലൈ ആറിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ശ്രീദേവിയുടെ മരണത്തെ തുടര്‍ന്ന് റിലീസ് നീട്ടുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ജാന്‍വിയുടെ സിനിമാപ്രവേശത്തെക്കുറിച്ച്
സിനിമയില്‍ അഭിനയിക്കണമെന്ന് ജാന്‍വി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകാന്‍ അവള്‍ ബാധ്യസ്ഥയാണെന്നായിരുന്നു താരം പറഞ്ഞത്.

അമ്മയെ മാതൃകയാക്കുന്നു
അമ്മയുടെ ആഗ്രഹപ്രകാരമാണ് ശ്രീദേവി സിനിമയിലേക്ക് എത്തിയത്. മകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി അന്ന് രാജേശ്വരി കൂടെയുണ്ടായിരുന്നു. അതേ മാതൃക തന്നെയാണ് താനും പിന്തുടരുന്നതെന്ന് ശ്രീദേവി നേരത്തെ ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications