ഭർത്താവോ സഹോദരങ്ങളോ എന്നെ പറ്റിച്ചിട്ടില്ല; വളരെ സ്ട്രിക്റ്റ് ആയിരുന്നു; ജീവിതത്തെക്കുറിച്ച് ജയഭാരതി പറഞ്ഞത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി ജയഭാരതി വർഷങ്ങളായി സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണ്. പ്രിയ നടിയെ വീണ്ടും സിനിമകളിൽ കാണണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. ഷീല, ശാരദ, ജയഭാരതി എന്നിവർ തിളങ്ങി നിന്ന ഒരു കാലഘട്ടം മലയാള സിനിമാ ലോകത്തുണ്ടായിരുന്നു. പ്രേം നസീറിനൊപ്പം നിരവധി സിനിമകളിൽ ജയഭാരതി അഭിനയിച്ചു. അന്ന് ജയഭാരതിക്ക് വേണ്ടി തിരക്കഥകളുണ്ടായി. ഒരു ഘട്ടത്തിൽ അഭിനയ രം​ഗത്ത് നിന്നും ജയഭാരതി മാറി നിന്നു.

പിന്നീട് നൃത്തത്തിലേക്കായി പൂർണ ശ്രദ്ധ. സിനിമാ രം​ഗത്തേക്ക് വീണ്ടും തിരിച്ച് വന്ന് അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങാൻ ജയഭാരതി തയ്യാറായില്ല. അഭിമുഖങ്ങളിൽ പോലും ജയഭാരതിയെ ഇന്ന് കാണാറില്ല. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് മുമ്പൊരിക്കൽ എസിവി ചാനലിൽ ജയഭാരതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ തനിക്ക് വലിയ മോശം അനുഭവങ്ങളൊന്നും ഇല്ലെന്നും നല്ല ജീവിതമാണ് ദൈവം തന്നതെന്നും അന്ന് ജയഭാരതി വ്യക്തമാക്കി.

Jayabharathi

പറ്റിക്കപ്പെട്ടിട്ടുണ്ടെങ്കിലേ പാഠമുണ്ടാകൂ എന്ന് കരുതുന്നു. എനിക്കങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. ബന്ധുക്കളോ ഭർത്താവോ ആരും എന്നെ പണത്തിന്റെ പേരിൽ പറ്റിച്ചിട്ടില്ല. പക്ഷെ മനസ് വിഷമിച്ചിട്ടുണ്ട്. ഇപ്പോൾ ആലോചിക്കുമ്പോൾ രണ്ട് വശത്തും തെറ്റ് പറ്റിയിട്ടുണ്ടാകും എന്ന് കരുതുന്നു. ജീവിതം എനിക്ക് നല്ല പാഠങ്ങളാണ് തന്നത്. 12-13 വയസിൽ ഇവിടെ വന്നു. സിനിമയിൽ അഭിനയിച്ചു.

അതിൽ ചില കഷ്ടങ്ങളും ദുഖങ്ങളും ഉണ്ടാകും. ഈശ്വരൻ എന്നെ നല്ല നിലയിലെത്തിച്ചു. നല്ല മകനെ തന്നു. വഞ്ചിക്കപ്പെട്ടു എന്ന് ഒരു സൈഡിൽ നിന്ന് മാത്രം പറഞ്ഞ് കൊണ്ടിരുന്നിട്ട് കാര്യമില്ല. ബന്ധങ്ങൾക്ക് താൻ വലിയ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും ജയഭാരതി പറയുന്നു. വ്യക്തി ബന്ധം അല്ലാത്തവരായിരിക്കും നമ്മളെ ഏറ്റവും കൂടുതൽ സഹായിച്ചത്.

Jayabharathi

പക്ഷെ രക്ത ബന്ധങ്ങളെ നമ്മൾ കൂടുതൽ സൂക്ഷിക്കും. എനിക്ക് രക്തബന്ധങ്ങൾ കൂട്ടി വെക്കാൻ എനിക്ക് വലിയ താൽപര്യമാണ്. കാരണം വേറെ ആരും ഇല്ല. വ്യക്തി ബന്ധങ്ങളെയും ഞാൻ കളയാറില്ല. എന്റെ വീട്ടിൽ ജോലി ചെയ്യുന്ന കന്തസാമി എന്ന ജോലിക്കാരനുണ്ട്. അദ്ദേഹത്തിന്റെ കൈ പിടിച്ച് ഡാൻസ് ചെയ്യുമ്പോൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കൂ എന്ന് പറയും.

രക്തബന്ധങ്ങൾക്ക് മൂല്യമുണ്ടാകുന്നത് അവർ കൂടി നമ്മളോട് നല്ല രീതിയിൽ നിൽക്കുമ്പോഴാണ്. അല്ലെങ്കിൽ താൻ മുഖത്ത് പോലും നോക്കില്ലെന്നും ജയഭാരതി വ്യക്തമാക്കി. സഹോദരങ്ങളുടെ കാര്യത്തിൽ ഞാൻ വളരെ സ്ട്രിക്റ്റ് ആയിരുന്നു. എന്റെ കാറിന്റെ ശബ്ദം കേൾക്കുമ്പോൾ അവർ ടിവി ഓഫ് ചെയ്ത് ഓടിപ്പോകുമായിരുന്നെന്നും ജയഭാരതി അന്ന് ഓർത്തു. അച്ഛനില്ലാത്തതിനാൽ സഹോദരങ്ങളുടെ കാര്യത്തിൽ താൻ കർക്കശക്കാരിയായിരുന്നു.

അതുകൊണ്ട് അവർ ജീവിതത്തിൽ നല്ല നിലയിലെത്തിയെന്നും അന്ന് ജയഭാരതി വ്യക്തമാക്കി. പഴയ കാല നായികമാരിൽ ഷീലയെ മാത്രമാണ് ഇപ്പോൾ ലൈം ലൈറ്റിൽ കാണാറുള്ളത്. ഇടയ്ക്ക് നടി സിനിമകളിൽ അഭിനയിക്കാറുമുണ്ട്. ജയഭാരതി, ശാരദ, ശ്രീലത നമ്പൂതിരി തുടങ്ങിയവർക്കൊപ്പം ഒരു സിനിമ ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് ഷീല അടുത്തിടെ പറഞ്ഞിരുന്നു.

More from Filmibeat

Read more about: jayabharathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X