'രജിനികാന്തിനൊപ്പം അഭിനയിക്കില്ലെന്ന് ജയലളിത പറഞ്ഞു; മാർക്കറ്റ് പോയി അവർ വീട്ടിലിരുന്നില്ല'

തമിഴ്നാടിന് ഒരിക്കലും മറക്കാനാവാത്ത പേരാണ് ജയലളിതയുടേത്. തമിഴ്നാടിന്റെ ​ഗതി നിശ്ചയിച്ച ഭരണാധികാരിയായി ജയലളിത അറിയപ്പെടുന്നു. ശക്തയായ ഭരണാധാകാരിയാണ് ഒരു തലമുറ ജയലളിതയെ കണ്ടതെങ്കിലും അതിന് മുമ്പ് ജയലളിത അറിപ്പെടുന്ന ഒരു സിനിമാ താരമായിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളിൽ നിറഞ്ഞ് നിന്ന ജയലളിതയുടെ സിനിമാ കരിയറിലെ സംഭവ വികാസങ്ങളാണ് നടിക്ക് രാഷ്ട്രീയത്തിലേക്ക് വഴി തുറന്ന് നൽകുന്നത്.

അന്തരിച്ച എംജിആറിനൊപ്പമാണ് ജയലളിത കൂടുതൽ സിനിമകളും ചെയ്തത്. ഇരുവരും തമ്മിൽ വലിയ പ്രായ വ്യത്യാസവും ഉണ്ടായിരുന്നു. വിവാഹിതനായ എംജിആറുമായ ജയലളിത പ്രണയത്തിലായി.

ജയലളിതയുടെ ജീവിതകഥ പറയുന്ന അമ്മ എന്ന പുസ്തകത്തിലാണ് ഇതേക്കുറിച്ച് പറയുന്നത്

എംജിആറിനൊപ്പം ജീവിക്കാൻ ജയലളിത പലവട്ടം ആ​ഗ്രഹിച്ചെങ്കിലും എംജിആർ ജയലളിതയ്ക്കൊപ്പം ഒരു ജീവിതത്തിന് തയ്യാറായില്ല. ജയലളിതയുടെ ജീവിതകഥ പറയുന്ന അമ്മ എന്ന പുസ്തകത്തിലാണ് ഇതേക്കുറിച്ച് പറയുന്നത്.

ജയലളിതയുടെ 75ാം ജന്മവാർഷിക ദിനമാണിന്ന്. തമിഴ്നാട്ടിൽ വലിയ ആഘോഷങ്ങളാണ് ഇന്ന് നടക്കുന്നത്. ഇപ്പോഴിതാ ജയലളിതയുടെ ജീവിതത്തെക്കുറിച്ച് തമിഴ് സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്ന ബയിൽവൻ രം​ഗനാഥൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

എന്നാൽ ജയലളിത അപ്പോഴേക്കും സിനിമയിൽ നിന്നും മാറിയിരുന്നു.

ഇന്ത്യാ ​ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയലളിതയുടെ സിനിമാ കാലഘട്ടത്തെക്കുറിച്ചും പിന്നീട് രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവിനെക്കുറിച്ചുമാണ് ബയിൽവൻ രം​ഗനാഥൻ സംസാരിച്ചത്.

ഒരു വലിയ പടത്തിൽ രജിനികാന്തിന് ജോഡിയായി ജയലളിതയെ വിളിച്ചിരുന്നു. എന്നാൽ ജയലളിത അപ്പോഴേക്കും സിനിമയിൽ നിന്നും മാറിയിരുന്നു. രജിനികാന്തിന് ജോഡിയായി അഭിനയിക്കില്ല. കാരണം ഞാനിപ്പോൾ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കൊടുക്കുകയാണെന്ന് ജയലളിത ബോൾഡായി പറഞ്ഞു.

ചില ഡയലോ​ഗുകൾ പറയാൻ അവർ തയ്യാറല്ലായിരുന്നു

'സിനിമകളിൽ അഭിനയിക്കുമ്പോൾ അവരുടെ ഷോട്ട് വരുമ്പോൾ പോയി കഥാപാത്രമായി മാറും. എന്നാൽ മറ്റ് സമയങ്ങളിൽ പുസ്തകമെടുത്ത് വായിച്ച് കൊണ്ടേയിരിക്കും. സിനിമകളിൽ ചില ഡയലോ​ഗുകൾ പറയാൻ അവർ തയ്യാറല്ലായിരുന്നു. ഈ ഡയലോ​​ഗ് ആഭാസമാണ്'

'അത് പറഞ്ഞാൽ ആളുകൾ സ്വീകരിക്കില്ലെന്ന് പറഞ്ഞ് മാറ്റിയ ഡയലോ​ഗായിരുന്നു ജയലളിത പറയാറ്'

അതിന് ശേഷം അവർ അഭിനയിച്ചതേ ഇല്ല

'സാധാരണ പോലെ സിനിമയിലെ മാർക്കറ്റ് പോയ ശേഷം വീട്ടിലിരിക്കുകയല്ല അവർ ചെയ്തത്. തിരുമാം​ഗല്യം എന്ന സിനിമയിൽ അഭിനയിച്ച ശേഷം ഒരു സിനിമയിൽ അഭിനയിച്ചെങ്കിലും ആ സിനിമ പാതിയിൽ നിന്ന് പോയി'

'അതിന് ശേഷം അവർ അഭിനയിച്ചതേ ഇല്ല. എന്റെ അഭിനയ കരിയർ അവസാനിച്ചു ഇനി ഞാൻ രാഷ്ട്രീയത്തിലേക്കെന്ന് നടി തീരുമാനിക്കുകയായിരുന്നത്രെ'

ജയലളിതയുടെ ജീവിതകഥ പറഞ്ഞ സിനിമയാണ് തലൈവി

താനും തന്റെ ജോലിയും മാത്രമായിരുന്നു ജയലളിതയ്ക്ക്. അനാവശ്യമായി ആരോടും സംസാരിക്കുന്നത് അവരുടെ ജോലിയല്ല, ഷൂട്ടിം​ഗിന് കൃത്യസമയത്ത് വരും.

വീട്ടിൽ നിന്ന് വരുന്നതിന് മുമ്പ് അന്ന് ഏതൊക്കെ സീനുകൾ എടുക്കുന്നെന്ന് മുൻകൂട്ടി അറിയും. അതിനനുസരിച്ച് വീട്ടിൽ നിന്ന് മേക്കപ്പ് ചെയ്ത് വരും. ജയലളിതയെ പറ്റി സംസാരങ്ങൾ വന്നപ്പോഴും അത് അവർ ​ഗൗനിച്ചില്ലെന്നും ബയിൽവൻ രം​ഗനാഥൻ പറഞ്ഞു.

സിനിമാ രം​ഗത്തും പിന്നീട് രാഷ്ട്രീയത്തിലും ജയലളിതയുടെ ജീവിതം എപ്പോഴും വിവാദങ്ങളിലായിരുന്നു. എംജിആറുമായുള്ള പ്രണയമായിരുന്നു ഇതിൽ പ്രധാന കാരണം. ഇരുവരും പിന്നീട് വൈര്യത്തിലായ സാഹചര്യവുമുണ്ടായി.

ജയലളിതയുടെ ജീവിതകഥ പറഞ്ഞ സിനിമയാണ് തലൈവി. എഎൽ വിജയ് സംവിധാനം ചെയ്ത സിനിമയിൽ കങ്കണ റണൗത്തായിരുന്നു നായിക. അരവിന്ദ് സ്വാമിയും സിനിമയിൽ പ്രധാന വേഷം ചെയ്തു.

More from Filmibeat

Read more about: jayalalitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X