കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചതിന് കാരണം മോഹന്‍ലാലിനോട് ചെയ്ത ആ തെറ്റ്, മനസുതുറന്ന് സംവിധായകന്‍ ജയരാജ്
മലയാളത്തില്‍ കൊമേര്‍ഷ്യല്‍ സിനിമകളും ഓഫ് ബീറ്റ് ചിത്രങ്ങളുമെല്ലാം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ജയരാജ്. അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ ജയരാജിന്‌റെ കരിയറില്‍ പുറത്തിറങ്ങി. സൂപ്പര്‍താരങ്ങളും യുവതാരങ്ങളും ഉള്‍പ്പെടെയുളളരെല്ലാം സംവിധായകന്റെ സിനിമകളില്‍ ഭാഗമായിരുന്നു. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ സിനിമാ ജീവിതത്തില്‍ നേടിയ സംവിധായകനാണ് അദ്ദേഹം. അതേസമയം മോഹന്‍ലാലിനൊപ്പം ഇന്ന് വരെ ഒരു സിനിമ ചെയ്യാത്തതിന്‌റെ കാരണം പറയുകയാണ് സംവിധായകന്‍.
ഗ്ലാമറസ് ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ നടി ഇഷ ഗുപ്ത, ചിത്രങ്ങള്‍ കാണാം
കുഞ്ഞാലി മരക്കാര്‍ എന്ന വലിയ സിനിമ മോഹന്‍ലാലിനെ വെച്ച് പ്ലാന്‍ ചെയ്തതും എന്നാല്‍ നടക്കാതെ പോയതിനെ കുറിച്ചും ജയരാജ് പറയുന്നു. 'ജീവിതത്തില്‍ വേണ്ടതെ സംഭവിക്കുന്നുളളു' എന്ന് ജയരാജ് പറയുന്നു. 'ഒരുപക്ഷേ ഞങ്ങള്‍ തമ്മിലുളള അസോസിയേഷന്‍ മലയാളത്തില്‍ എറ്റവും നല്ല സിനിമ വരുമെന്ന് എനിക്കുറപ്പുണ്ട്. പക്ഷേ അത് സംഭവിക്കാന്‍ സാധ്യത കുറവാണ്'.

'ദേശാടനം കഴിഞ്ഞാണ് മോഹന്‍ലാലിന്‌റെ സിനിമ ഇങ്ങോട്ട് ഓഫര്‍ ചെയ്ത് ഒരു കമ്പനി വരുന്നത്. മഴയുടെ പശ്ചാത്തലത്തിലുളള ആ സിനിമ മോഹന്‍ലാല്‍ അഭിനയിക്കേണ്ടതായിരുന്നു. അതിന്‌റെ കോസ്റ്റ്യൂം വരെ വാങ്ങിയതാണ്. പാട്ടുകള്‍ വരെ റെക്കോര്‍ഡ് ചെയ്തു. പക്ഷേ എന്റെ ഒരു മിസ്‌റ്റേക്ക് കൊണ്ട് ജീവിതത്തിലുണ്ടായ ഒരു പ്രത്യേക സാഹചര്യത്തില്‍ അത് ചെയ്യാന്‍ പറ്റിയില്ല. അത് ഒരുപക്ഷേ അദ്ദേഹത്തിന്‌റെ മനസില്‍ വിഷമം ഉണ്ടാക്കിയിട്ടുണ്ടാവാം'.

'കുഞ്ഞാലി മരക്കാറിന്റെ സ്‌ക്രിപ്റ്റ് ഞാന്‍ മോഹന്‍ലാലിന് കൊടുത്തു. ഏതാണ്ട് മൂന്ന് വര്‍ഷം അദ്ദേഹം കൈയ്യില്‍ വെച്ചു. തിരിച്ചു ഒരു മറുപടി പോലും പറഞ്ഞില്ല. വീരം ഞാന്‍ അതിന്‌റെ മൊത്തത്തിലുളള ഇല്യൂസ്‌ട്രേഷന്‍സ് അദ്ദേഹത്തെ കാണിച്ചു. അത് നോക്കിയിട്ട് അദ്ദേഹം ചിരിച്ചു, ഇതൊക്കെ എങ്ങനെയാണ് പ്രാക്ടിക്കലാവുമോ എന്ന് ചോദിച്ചു', ജയരാജ് പറയുന്നു.

'അതിന് കുറെ മുന്‍പ് ഞാന്‍ സമീപിച്ച സമയത്തെല്ലാം അതേ ഒരു ലാഘവത്തോടെ പറഞ്ഞ് ഒഴിയുകയായിരുന്നു. ആദ്യ സിനിമ ഞാന്‍ ഉപേക്ഷിച്ചതാവും ഇതിനെല്ലാം കാരണം. സിനിമയ്ക്ക് വേണ്ടി എല്ലാം തയ്യാറാക്കി ഇറങ്ങിപ്പുറപ്പെടുന്ന സമയത്താണ് അതില്‍ നിന്നും എനിക്ക് പിന്മാറേണ്ടി വന്ന സാഹചര്യം ഉണ്ടായത്. ഒരുപക്ഷേ മോഹന്‍ലാലിനെ അത് വിഷമിപ്പിച്ചിട്ടുണ്ടാവാം. കാരണം കുടുംബവുമായി അദ്ദേഹം സൗത്ത് ആഫ്രിക്കയില്‍ യാത്രയില്‍ ആയിരുന്നു. അത് ക്യാന്‍സല്‍ ചെയ്തിട്ട് അദ്ദേഹം മാത്രം അഭിനയിക്കാന്‍ വേണ്ടി ഇങ്ങോട്ട് മടങ്ങി വന്നതാണ്'.
Recommended Video

'ഇവിടെ വരുമ്പോഴാണ് സിനിമ ഉപേക്ഷിച്ചതായി
മോഹന്‍ലാല്‍ അറിയുന്നത്. എന്നോട് ഒറ്റകാര്യം മാത്രമാണ് ചോദിച്ചത്; ഇത് ഒന്ന് നേരത്തെ പറയാമായിരുന്നില്ലെ എന്ന്. അപ്പോ അത് എന്റെ ഭാഗത്തുനിന്നും ഉണ്ടായ മിസ്‌റ്റേക്കാണ്. ഒരുപക്ഷേ അത് ഇപ്പോഴും അദ്ദേഹം മനസില്‍ സൂക്ഷിക്കുന്നുണ്ടാവാം. എന്നാല്‍ അതുകൊണ്ട് സംഭവിക്കുന്നത് മലയാളത്തിലെ ഒരു മികച്ച സിനിമ നഷ്ടപ്പെടുന്നു എന്നാണ്. അദ്ദേഹം തയ്യാറാണെങ്കില്‍ ഞാന്‍ തയ്യാറാണ്. കാരണം അത് അദ്ദേഹത്തിന്‌റെ ജീവിതത്തിലെ എറ്റവും മികച്ച സിനിമയാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന ചിത്രമാണ്', കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ജയരാജ് പറഞ്ഞു.


Click it and Unblock the Notifications











