സുരേഷിനെ തിരിച്ചറിയണം, പക്ഷേ, നിന്റെ കൂടെ നില്‍ക്കണം! 'ഇന്നലെ'യുടെ ക്ലൈമാക്‌സിനെക്കുറിച്ച് ജയറാം

തികച്ചും അപ്രതീക്ഷിതമായാണ് കാളിദാസ് ജയറാം സിനിമയിലേക്കെത്തുന്നത്. ബാലതാരമായി ശ്രദ്ധിക്കപ്പെട്ടതോടെയായിരുന്നു ഭാവിയിലും കാളിദാസ് സജീവമായേക്കുമെന്ന് പ്രേക്ഷകര്‍ വിലയിരുത്തിയത്. തമിഴിലും മലയാളത്തിലുമായി സജീവമാണ് താരപുത്രന്‍ ഇപ്പോള്‍. പുതിയ സിനിമയില്‍ അച്ഛനൊപ്പമായി അഭിനയിച്ചിരിക്കുകയാണ് മകന്‍. കഴിഞ്ഞ ദിവസമായിരുന്നു 'ആശകള്‍ ആയിരം' ട്രെയിലര്‍ പുറത്തുവന്നത്. സിനിമയെക്കുറിച്ചും, ഒന്നിച്ച് അഭിനയിച്ചതിനെക്കുറിച്ചുമൊക്കെ വാചാലരായുള്ള ജയറാമിന്റെയും, കാളിദാസിന്റെയും അഭിമുഖങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അപരന്‍ എന്ന സിനിമ എന്നെ ഏല്‍പ്പിക്കുന്ന സമയത്ത് തന്നെ നിനക്ക് നീന്താനറിയുമോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. എനിക്കത്ര വശമില്ലെന്ന് പറഞ്ഞപ്പോള്‍ നാണമില്ലെടാ, പെരുമ്പാവൂര്‍ പോലെ, പെരിയാറിന്റെ തീരത്ത് താമസിച്ചിട്ടും നിനക്ക് നീന്താനറിയില്ലെന്ന് പറയുന്നത് വളരെ മോശമാണ്. എന്തായാലും നീന്തല്‍ പഠിക്കണം. എന്റെ അടുത്ത ചിത്രത്തിലെ നായകന്‍ നീയാണ്, അതില്‍ നിനക്ക് കടലില്‍ നീന്താനുണ്ടെന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. മാതൃഭൂമിയുടെ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ജയറാം തന്റെ സിനിമാജീവിതത്തെക്കുറിച്ച് വാചാലനായത്.

Jayaram latest chat
Photo Credit: Jayaram/ Facebook

ആദ്യ ചിത്രത്തിലെ നായകന്‍ തന്നെ അടുത്ത സിനിമയിലും എന്ന് ഒരു ലെജന്‍ഡറി സംവിധായകന്‍ പറയുന്നു. അതൊന്ന് ആലോചിച്ച് നോക്കൂ. അങ്ങനെയാണ് നീന്തല്‍ പഠിക്കാന്‍ അദ്ദേഹം എന്നെ നിര്‍ബന്ധിച്ചത്. നീന്താന്‍ വേണ്ടി അങ്ങനെ പോവുമായിരുന്നു. ഇന്നും അപ്പയ്ക്ക് നീന്തല്‍ അറിയില്ലെന്നായിരുന്നു കാളിദാസ് പറഞ്ഞത്. ഇവന്‍ അത് പറയും, അതൊന്നും വിശ്വസിക്കരുത്. ഞങ്ങള്‍ ദുബായില്‍ വെക്കേഷന് പോയപ്പോള്‍ ചെറിയ പിള്ളേര് പൂളില്‍ ഇറങ്ങില്ലേ. അവിടെ ഇറങ്ങി മുങ്ങി താഴെ പോയ ആളാണ്. ചക്കിയാണ് എന്നിട്ട് ചാടി രക്ഷപ്പെടുത്തിയത് എന്നായിരുന്നു കാളിദാസ് പറഞ്ഞത്.

അപരന്റെ സമയത്തോ, അതിന് മുന്‍പോ പത്മരാജന്‍ സാര്‍ ഒരു പേപ്പര്‍ കട്ടിംഗ് എടുത്ത് വെച്ചിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു എന്നായിരുന്നു അതില്‍. വേറൊന്നുമുണ്ടായിരുന്നില്ല. മുത്തച്ഛനെ കാണാന്‍ കൂട്ടുകാരോടൊപ്പം വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥി എന്നായിരുന്നു വാര്‍ത്ത. ഇതാണ് എന്റെ അടുത്ത സിനിമ എന്ന് പറഞ്ഞ് ആ പേപ്പര്‍ കട്ടിംഗ് അദ്ദേഹം എനിക്ക് കാണിച്ച് തന്നിരുന്നു. അതിന് ശേഷം 15 ദിവസം കൊണ്ടാണ് ആ തിരക്കഥ എഴുതിയത്. ആ സമയം അദ്ദേഹത്തിനൊപ്പം ഞാനുമുണ്ടായിരുന്നു. രാവിലെ തുടങ്ങുന്ന എഴുത്ത് വൈകുന്നേരമാണ് പൂര്‍ത്തിയാക്കുന്നത്. ഒരു പേജില്‍ നാലഞ്ച് ലൈനുകളൊക്കെയേ ഉണ്ടാവുകയുള്ളൂ.

വൈകുന്നേരം ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തൊരു ചിരിയുണ്ടാവും. നീ വരുന്നതും, കാമുകിയെ കാണുന്നതുമൊക്കെയാണ് ഇന്നെഴുതിയ് എന്നൊക്കെ പറയും.അതുകഴിഞ്ഞ് നടക്കാനിറങ്ങുമ്പോള്‍ എന്നെയും കൂടെ കൂട്ടും. അപരന്‍ കണ്ടുവോ, ഇഷ്ടമായോ, ഇവനാണ് അടുത്ത സിനിമയിലും എന്റെ നായകന്‍ എന്ന് പറഞ്ഞ് എല്ലാവരെയും പരിചയപ്പെടുത്തും. ഒരു ഗുരുനാഥനില്‍ നിന്നും ഒരു ശിഷ്യന് കിട്ടുന്ന ഏറ്റവും വലിയ പോത്സാഹനം. എനിക്ക് കിട്ടിയ അത്യപൂര്‍വ്വ ഭാഗ്യങ്ങളാണ് ഇതൊക്കെ. ഇന്നും തിരിഞ്ഞ് നടക്കുമ്പോള്‍ മനസില്‍ വരുന്നത് ഇതൊക്കെയാണ്.

മലയാളത്തിലെ ഏറ്റവും നല്ല ക്ലൈമാക്‌സുകളിലൊന്നാണ് ഇന്നലെയുടേത് എന്ന് ഞാന്‍ പറയും. ശോഭന സുരേഷ് ഗോപിയുടെ കൂടെ പോവുമോ, എന്റെ കൂടെ നില്‍ക്കുമോ എന്നറിയാനായി എല്ലാവരും ഉറ്റുനോക്കുകയാണ്. ആ സിനിമയുടെ റിലീസ് സമയത്ത് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. സുരേഷിനെ തിരിച്ചറിഞ്ഞെങ്കില്‍ എന്ന് ആളുകള്‍ ആഗ്രഹിക്കും. അങ്ങനെ ആഗ്രഹിക്കണം. പക്ഷേ, നിന്റെ കൂടെ തന്നെയായിരിക്കണം നില്‍ക്കേണ്ടത്. അതും ജനങ്ങള്‍ സ്വീകരിക്കും. അതാണ് സിനിമ. അതായിരിക്കും ജനങ്ങളുടെ മനസ്. എത്ര കൃത്യമായാണ് അദ്ദേഹം അത് പ്രവചിച്ചത് എന്നുമായിരുന്നു ജയറാം പറഞ്ഞത്.

More from Filmibeat

Read more about: jayaram suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X