»   » ജയറാം മാസ് ഹീറോ ആകാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത്... കാണൂ

ജയറാം മാസ് ഹീറോ ആകാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത്... കാണൂ

Written By:
Subscribe to Filmibeat Malayalam

തുടക്കകാലത്ത് കുടുംബ സിനിമകളില്‍, കുടുംബത്തോട് ഉത്തരവാദിത്വമുള്ള നാടന്‍ വേഷങ്ങള്‍ ചെയ്തതിലൂടെയാണ് ജയറാം ജനപ്രിയനായി മാറിയത്. കോമഡിയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള അത്തരം കഥാപാത്രങ്ങള്‍ ജയറാമിനെക്കാള്‍ നന്നായി മറ്റാര്‍ക്കും വഴങ്ങില്ലെന്ന് വരെ ആരാധകര്‍ പറഞ്ഞു.

പക്ഷെ ഇടയ്ക്കാലെത്തെപ്പോഴൊക്കയോ ഒരു മാസ് ഹീറോ ആയി വരാനുള്ള ശ്രമം ജയറാം നടത്തിയിരുന്നു. ഇപ്പോള്‍ ദീപന്‍ സംവിധാനം ചെയ്യുന്ന സത്യ എന്ന ചിത്രത്തിലൂടെ വീണ്ടും അത്തരമൊരു വേഷത്തിന് ശ്രമിയ്ക്കുമ്പോള്‍, ജയറാം അവതരിപ്പിച്ച മാസ് കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ജയറാം മാസ് ഹീറോ ആകാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത്... കാണൂ

കെ മധു സംവിധാനം ചെയ്ത് 1990 ല്‍ റിലീസ് ചെയ്ത ചിത്രമാണ് രണ്ടാം വരവ്. ഒരു പയലറ്റായി ജയറാം എത്തുന്ന ചിത്രം പ്രതികാരത്തിന്റെ കഥയാണ് പറഞ്ഞത്.

ജയറാം മാസ് ഹീറോ ആകാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത്... കാണൂ

ഒരു ആക്ഷന്‍, മാസ് ചിത്രം എന്നതിനപ്പുറം കോമഡി ചിത്രമാണ് സൂപ്പര്‍മാന്‍. എന്നാല്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തെ മാത്രം എടുക്കുകയാണെങ്കില്‍, ജയറാം ചെയ്ത ഏറ്റവും ശ്രദ്ധേയമായ മാസ് ഹീറോ ആണെന്ന് പറയേണ്ടി വരും. ബോക്‌സോഫീസിലും ചിത്രം മികച്ച വിജയം നേടി

ജയറാം മാസ് ഹീറോ ആകാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത്... കാണൂ

ഒരുപാട് പ്രത്യേകതകളോടെയാണ് 2013 ല്‍ ഇവര്‍ എന്ന ചിത്രം എത്തിയത്. ഒരു ഗ്യാങ്‌സ്റ്റര്‍ ചിത്രമായ ഇവറില്‍ പൊലീസ് ഓഫീസറുടെ വേഷമായിരുന്നു ജയറാമിന്. പക്ഷെ ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു

ജയറാം മാസ് ഹീറോ ആകാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത്... കാണൂ

ജയറാം ഇരട്ടവേഷത്തിലെത്തിയ ചിത്രം. ഒരു കഥാപാത്രം നെഗറ്റീവ് ഷേഡുള്ള മാസ് ഹീറോ ആയപ്പോള്‍, മറ്റേത് സാധാരണക്കാരനായി. ബോക്‌സോഫീസിലും ചിത്രം വിജയം നേടി

ജയറാം മാസ് ഹീറോ ആകാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത്... കാണൂ

എം പദ്മകുമാര്‍ സംവിധാനം ചെയ്ത തിരുവമ്പാടി തമ്പാന്‍ ഏറെ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ് എത്തിയത്. ജയറാമിന്റെ ലുക്കും ശ്രദ്ധ നേടി. എന്നാല്‍ ആദ്യപകുതിയിലെ പാകപ്പിഴ ചിത്രത്തിന്റെ പരാജയത്തിന് കാരണമായി.

ജയറാം മാസ് ഹീറോ ആകാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത്... കാണൂ

സര്‍ സിപി പൂര്‍ണമായും ഒരു കുടുംബ ചിത്രം തന്നെയാണ്. അതേ സമയം ജയറാമിന്റെ കഥാപാത്രം ഒരു മാസ് ഹീറോ ആകാന്‍ ശ്രമിയ്ക്കുന്നതും കാണാം. അത്തരത്തിലായിരുന്നു ഡയലോഗുകളും. എന്നാല്‍ ചിത്രം പരാജയപ്പെട്ടു.

English summary
When Jayaram Tried His Hands At Mass Hero Roles!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam