»   » ജയസൂര്യയെ വേറൊരു ലെവലിലേക്ക് ഉയര്‍ത്തിയ അഞ്ച് സിനിമകള്‍

ജയസൂര്യയെ വേറൊരു ലെവലിലേക്ക് ഉയര്‍ത്തിയ അഞ്ച് സിനിമകള്‍

Posted By:
Subscribe to Filmibeat Malayalam

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ എത്തിയ ജയസൂര്യ ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണ് ഇപ്പോള്‍. ജൂനിയര്‍ ആര്‍സ്റ്റില്‍ നിന്ന് നായകനിലേക്കുള്ള ഉയര്‍ച്ചയും, അവിടെ നിന്ന് ഇപ്പോള്‍ നേടിയിരിക്കുന്ന ഈ ദേശീയ അംഗീകാരം വരെയുള്ള യാത്രയും അത്ര എളുപ്പമുള്ളതായിരുന്നില്ല.

കോമഡിക്കാരനായ നായകനാകുമ്പോഴും, റൊമാന്റിക് നായകനാകുമ്പോഴും കങ്കാരു, ക്ലാസ്‌മേറ്റ്‌സ് പോലുള്ള ചിത്രങ്ങളില്‍ അല്പം നെഗറ്റീവ് ഷേഡും ജയസൂര്യ കാണിച്ചു. അവിടെ നിന്ന് ഇയ്യോബിന്റെ പുസ്തകത്തിലെ അങ്കൂര്‍ റാവുത്തറായപ്പോള്‍ വന്ന മാറ്റം പ്രേക്ഷകര്‍ കണ്ടതാണ്. ജയസൂര്യയെ വേറൊരു ലെവലിലേക്ക് ഉയര്‍ത്തിയ അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

ജയസൂര്യയെ വേറൊരു ലെവലിലേക്ക് ഉയര്‍ത്തിയ അഞ്ച് സിനിമകള്‍

ഇപ്പോള്‍ ജയസൂര്യയെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തിയ ചിത്രമായ സു സു സുധി വാത്മീകത്തെ കുറിച്ച് ആദ്യം പറയണം. ശാരീരികവും മാനസികവുമായും തയ്യാറെടുപ്പ് ഈ കഥാപാത്രത്തിന് ആവശ്യമായിരുന്നു. അഭിനയിക്കുമ്പോള്‍ ഉള്ളതിനെക്കാള്‍ വെല്ലുവിളി നേരിട്ടത് ഈ കഥാപാത്രം ഡബ്ബ് ചെയ്യുമ്പോള്‍ ആയിരിക്കും. വളരെ പോസിറ്റീവായ ഒരു കഥാപാത്രവുമാണ് സുധി

ജയസൂര്യയെ വേറൊരു ലെവലിലേക്ക് ഉയര്‍ത്തിയ അഞ്ച് സിനിമകള്‍

ജയസൂര്യ ഏറ്റെടുത്ത മറ്റൊരു വെല്ലുവിളിയുള്ള കഥാപാത്രമാണ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ സ്റ്റീഫന്‍. മുഖത്ത് അഭിനയ ഭാവങ്ങള്‍ വരുമ്പോള്‍, ശരീരത്തെ അഭിനയിപ്പിക്കാതെ, നിശ്ചലമായി കിടത്തുക എന്നത് തീര്‍ച്ചയായും ഒരു വെല്ലുവിളി തന്നെയാണ്. ഒരുതരത്തിലുമുള്ള മടുപ്പിക്കലില്ലാതെ ജയസൂര്യ എങ്ങിനെ ഈ കഥാപാത്രത്തെ അവതരിപ്പിച്ചു എന്നുള്ളതും നമുക്കറിയാവുന്നതാണ്. വളരെ പോസിറ്റീവായിരുന്നു സ്റ്റീഫനും

ജയസൂര്യയെ വേറൊരു ലെവലിലേക്ക് ഉയര്‍ത്തിയ അഞ്ച് സിനിമകള്‍

ജയസൂര്യ എന്ന അഭിനേതാവിലെ സമര്‍പ്പണവും ആത്മാര്‍ത്ഥതയുമാണ് അപ്പോത്തിക്കരി എന്ന ചിത്രത്തിലെ സുബിന്‍ ജോസഫില്‍ കണ്ടത്. കഥാപാത്രത്തിന് വേണ്ടി 10 കിലോയോളം ശരീരഭാരം ജയന്‍ കുറച്ചു. ഒത്തിരി പ്രശംസകളും ഈ കഥാപാത്രത്തിലൂടെ നടന്‍ നേടി. ദേശീയ- സംസ്ഥാന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെടാത്തതില്‍ പ്രേക്ഷകര്‍ക്ക് നിരാശയുണ്ടായിരുന്നു.

ജയസൂര്യയെ വേറൊരു ലെവലിലേക്ക് ഉയര്‍ത്തിയ അഞ്ച് സിനിമകള്‍

നായകനായി അഭിനയിക്കുമ്പോഴും വില്ലന്‍ വേഷത്തോട് ഒട്ടും ജയസൂര്യയ്ക്ക് വിരോധമുണ്ടായിട്ടില്ല. ചിത്രത്തിലെ നായകനായി എത്തിയ ഫഹദ് ഫാസിലിനെക്കാളും, ടൈറ്റില്‍ റോളിലെത്തിയ ലാലിനെക്കാളും കൈയ്യടി നേടിയത് വില്ലനായി വന്ന അങ്കൂര്‍ റാവുത്തരാണ്. അപ്പാവെ കൊന്നു എന്ന ഡയലോഗാണ് അങ്കൂറിനെ ഹിറ്റാക്കിയത്. ഒത്തിരി പ്രശംസകള്‍ ഈ ചിത്രവും നടന് നേടിക്കൊടുത്തു

ജയസൂര്യയെ വേറൊരു ലെവലിലേക്ക് ഉയര്‍ത്തിയ അഞ്ച് സിനിമകള്‍

ശാരീരികമായി തയ്യാറെടുക്കുന്ന, കഷ്ടപ്പാടുള്ള വേഷങ്ങള്‍ മാത്രമല്ല, ലളിതമായ നാട്ടിന്‍ പുറത്തുകാരന്‍ വേഷങ്ങളും ജയസൂര്യയില്‍ ഭദ്രമായിരുന്നു. അത് നടനെ കൂടുതല്‍ ജനങ്ങളിലേക്ക് അടുപ്പിച്ചു. അഭിനയ സാധ്യതകള്‍ ഏറെയുള്ള ചിത്രമായിരുന്നു ജനപ്രിയന്‍. ഈ ചിത്രം നടനെയും ജനപ്രിയനാക്കി.

English summary
Jayasurya is an actor of versatility and we have seen that through his movies. So, here let us take a look at 5 of the best performances the actor has given so far.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam