ദിലീപ് ചെയ്തത് മോഹൻലാലും ചെയ്യും; പക്ഷെ മമ്മൂട്ടിക്കത് സാധിക്കില്ല; ജീജ സുരേന്ദ്രന്റെ വാക്കുകൾ

സിനിമാ, ടെലിവിഷൻ രം​ഗത്ത് 20 വർഷത്തിലേറെയായി തുടരുന്ന നടിയാണ് ജീജ സുരേന്ദ്രൻ. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ ജീജ അഭിനയിച്ചിട്ടുണ്ട്. സീരിയൽ രം​ഗത്താണ് ജീജയ്ക്ക് കൂടുതൽ ശ്രദ്ധിക്കപ്പെടാനായത്.
കരിയറിനപ്പുറത്ത് പലപ്പോഴും വിവാദങ്ങളിലും ജീജ അകപ്പെട്ടിട്ടുണ്ട്. സഹതാരങ്ങളെക്കുറിച്ച് അഭിമുഖങ്ങളിൽ‌ തുറന്നടിക്കാൻ ജീജ മടിക്കാറില്ല.

സീരിയൽ നടി അമ്പിളി ദേവിയെക്കുറിച്ചുൾപ്പെടെ ജീജ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. മഞ്ജു വാര്യർ, ദിലീപ്, കാവ്യ തുടങ്ങിയവരെക്കുറിച്ചും ജീജ സംസാരിച്ചിട്ടുണ്ട്. മോഹൻലാലിനെയും ദിലീപിനെയും താരതമ്യം ചെയ്ത് കൊണ്ട് നടി ജീജ സുരേന്ദ്രൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ദിലീപ് ചെയ്ത മിക്ക വേഷങ്ങളും മോഹൻലാലിനും അഭിനയിച്ച് ഫലിപ്പിക്കാൻ സാധിക്കുമെന്ന് ജീജ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

'മോഹൻലാലിന് പകരക്കാരനായി ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഒരാളെയും ചിന്തിക്കാൻ പറ്റില്ല. ഓരോരുത്തരും ഓരോ ലെവലാണ്. പക്ഷെ അഭിനയം എന്നതിൽ മോഹൻലാലിനെയാണ് എനിക്കിഷ്ടം. ആ കഴിവ് വല്ലാത്തതാണ്. അസാധ്യമായ ആ കഴിവൊന്നും ഇപ്പോൾ ആർക്കും ഇല്ല. ദിലീപ് ചെയ്യുന്ന വേഷങ്ങൾ മോഹൻലാലിനും ചെയ്യാം. കുഞ്ഞിക്കൂനൻ ദിലീപ് ചെയ്തിട്ടുണ്ടെങ്കിലും മോഹൻലാലിനും അത് ചെയ്യാം'

 Jeeja Surendran, Dileep

'ചാന്തുപൊട്ടും മോഹൻലാൽ ചെയ്യും. മമ്മൂട്ടിക്ക് ചെയ്യാൻ പറ്റില്ല. മോഹൻലാലിന് ചെയ്യാൻ പറ്റാത്ത ഒന്നുമില്ല. മോഹൻലാൽ ചെയ്തത് ദിലീപിന് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചാൽ പറ്റുമെന്ന് ഞാൻ പറയില്ല,' ജീജ സുരേന്ദ്രൻ പറഞ്ഞതിങ്ങനെ. മാസ്റ്റർ ബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു നടി.

മമ്മൂട്ടിയെക്കുറിച്ചും ജീജ സുരേന്ദ്രൻ അന്ന് സംസാരിച്ചു. ഒരു സിനിമാ സെറ്റിൽ മമ്മൂട്ടിയെ പേടിച്ച് മാറി നിന്നപ്പോൾ അദ്ദേഹം തന്റെ ഭയം മാറ്റിയതിനെക്കുറിച്ചാണ് ജീജ സംസാരിച്ചത്. ഞാൻ ദൂരെ മാറി നിന്നപ്പോൾ എന്നെ വിളിച്ചു. ഞാൻ അടുത്ത് വന്ന് നിന്നു. ഒരു കസേര വരുത്തി. എന്നോട് ഇരിക്കാൻ പറഞ്ഞു. വേണ്ട, ഇവിടെ നിന്നോളം എന്ന് ഞാൻ പറഞ്ഞു. ഇരുന്നാൽ എന്താണെന്ന് ചോദിച്ചു. ബഹുമാനം കൊണ്ടായിരിക്കുമെന്ന് അടുത്തുള്ള സുകുമാരി ചേച്ചി പറഞ്ഞു.

 Jeeja Surendran, Dileep

എത്ര ദിവസം ഇങ്ങനെ നിൽക്കാൻ പറ്റുമെന്ന് ചോദിച്ച് എന്നെ ഇരുത്തി. പിറ്റേ ദിവസം മുതൽ ഇരിക്കാൻ തുടങ്ങി. എന്റെ മുന്നിൽ ഇരുന്നാൽ എന്താണെന്ന് ചോദിച്ചു. ഭയങ്കര ചൂടനാണെന്ന് എല്ലാവരും പറഞ്ഞ് കേട്ടിട്ടുണ്ടെന്ന് ഞാൻ മറുപടി നൽകി. അനാവശ്യമായി താൻ ദേഷ്യപ്പെടാറില്ലെന്ന് ഇത് കേട്ട് മമ്മൂട്ടി പറഞ്ഞതായും ജീജ സുരേന്ദ്രൻ ഓർത്തു.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ​ഗോപി, ജയറാം, ദിലീപ് തുടങ്ങിയ താരങ്ങളുടെയെല്ലാം കരിയർ ബെസ്റ്റ് പെർഫോമൻസുകളായി അറിയപ്പെടുന്ന നിരവധി സിനിമകളുണ്ട്. ജീജ സുരേന്ദ്രൻ പരാമർശിച്ച ചാന്തുപൊട്ടിലെ ദിലീപിന്റെ കഥാപാത്രം ഇന്നും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. ദിലീപിന് പകരം മറ്റൊരു നടനും ഈ റോൾ അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റില്ലെന്നാണ് നടന്റെ ആരാധകർ പറയാറ്.

ദിലീപിന്റെ നിരവധി സിനിമകൾ മറുഭാഷകളിലേക്ക് റീമേക്ക് ചെയ്തെങ്കിലും ചാന്തുപൊട്ട് ഇതുവരെ റീമേക്ക് ചെയ്തിട്ടില്ല. സ്ത്രൈണതയുള്ള ഈ കഥാപാത്രം ചെയ്യാൻ മറ്റ് ഭാഷകളിൽ ഒരു നടനും തയ്യാറായില്ല. ചാന്തുപൊട്ട്, കുഞ്ഞിക്കൂനൻ, മായാമോഹിനി, സൗണ്ട് തോമ തുടങ്ങിയ സിനിമകളിൽ തീർത്തും വ്യത്യസ്തമായ വേഷങ്ങളാണ് ദിലീപ് ചെയ്തത്.

Read more about: dileep mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X