Just In
- 13 min ago
ആരെയും അറിയിക്കാതെ പൗര്‍ണമി തിങ്കളിലെ പ്രേമിന്റെ വിവാഹനിശ്ചയം; വല്ലാത്ത ചതിയായി പോയെന്ന് ആരാധകരും
- 1 hr ago
അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു; ബാല്യ കൗമാരങ്ങള്‍ ഓര്‍ത്ത് അശ്വതി ശ്രീകാന്ത്
- 2 hrs ago
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
- 3 hrs ago
രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
Don't Miss!
- News
സന്ദേശം ലഭിച്ച് ഏഴുമിനിറ്റിനകം പോലീസ് സഹായം ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
- Sports
Mushtaq ali: എസ്ആര്‍എച്ച്, കിങ്സ് താരങ്ങള്‍ മിന്നി, കര്‍ണാടകയെ തുരത്തി പഞ്ചാബ് സെമിയില്‍
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജോലി ചെയ്യുന്ന സമയത്ത് സഹതാരത്തെ പോലെ കാണണം, മമ്മൂക്ക നല്കിയ ഉപദേശത്തെ കുറിച്ച് ജുവല്‍ മേരി
അവതാരകയായും അഭിനേത്രിയായുമൊക്കെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് ജുവല്‍ മേരി. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയായിരുന്നു ജുവല്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ പത്തേമാരി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി സിനിമയിലും അരങ്ങേറ്റം കുറിച്ചു താരം. സലീം അഹമ്മദ് സംവിധാനം ചെയ്ത സിനിമയിലൂടെ മികച്ച തുടക്കമാണ് ജുവലിന് മലയാളത്തില്‍ ലഭിച്ചത്. പത്തേമാരിക്ക് പുറമെ മമ്മൂട്ടിയുടെ നായികയായി ഉട്ട്യോപ്യയിലെ രാജാവ് എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.
ഒരേമുഖം, തൃശ്ശിവപേരൂര്‍ ക്ലിപ്തം, അണ്ണാദുരൈ, ഞാന്‍ മേരിക്കുട്ടി, മാമനിതന്‍ തുടങ്ങിയവയാണ് ജുവല്‍ മേരി അഭിനയിച്ച മറ്റു ചിത്രങ്ങള്‍. പത്തേമാരിയില്‍ പളളിക്കല്‍ നാരായണന് എന്ന മമ്മൂക്കയുടെ കഥാപാത്രത്തിന്റെ ഭാര്യയുടെ റോളിലാണ് ജുവല്‍ എത്തിയത്. നളിനി എന്നായിരുന്നു ജുവല്‍ മേരി ചെയ്ത ക്യാരക്ടറിന്റെ പേര്.

അതേസമയം പത്തേമാരി സിനിമയുടെ സമയത്ത് മമ്മൂക്കയെ ആദ്യമായി നേരില്‍ക്കണ്ട അനുഭവം ജുവല്‍ മേരി പങ്കുവെച്ചിരുന്നു. കൗമുദി ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് മെഗാസ്റ്റാറിനെ കുറിച്ച് നടി മനസുതുറന്നത്. പത്തേമാരിയുടെ പൂജയുടെ സമയത്താണ് മമ്മൂക്കയെ ആദ്യമായി സെറ്റില്‍ വെച്ച് കാണുന്നതെന്ന് നടി പറയുന്നു. വിളക്ക് തെളിയിക്കുന്ന സമയത്ത് എല്ലാവരും ചേര്‍ന്ന് പറഞ്ഞു മമ്മൂക്ക വന്നു എന്ന്.

അന്ന് എനിക്ക് അധികം ആരെയും അറിയില്ലായിരുന്നു. ഞാന്‍ ഇങ്ങനെ അവിടെ നില്‍ക്കുവാണ്. അപ്പോ ഞാന്‍ മമ്മൂക്കയുടെ അടുത്തേക്ക് പോയി. എന്താ പറയേണ്ടത് എന്നൊന്നും അറിയില്ല. ഞാന്‍ അവിടെ ചെന്ന് അന്തം വിട്ടുനില്ക്കുവായിരുന്നു. അന്ന് ഒരു കുഞ്ഞ് റെഡ് ബാഗ് ഞാന്‍ ഇട്ടിരുന്നു.

അപ്പോ മമ്മൂക്ക ചോദിച്ചു, ഇതിന്റെ അകത്ത് എനിക്ക് ഉളളത് എന്തെങ്കിലും ആണോയെന്ന്. അപ്പോ എല്ലാവരും പെട്ടെന്ന് ചിരിച്ചു. ആ സിറ്റുവേഷന് ലൈറ്റായി. അപ്പോ ഞാന്‍ ഓടിച്ചെന്ന് അടുത്തുനിന്നു. അത് മമ്മൂക്ക എപ്പോഴും ചെയ്യുന്ന കാര്യമാണ്. ഇപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ ടെന്‍ഷനടിച്ചു നില്‍ക്കുവാണെന്ന് കണ്ടാല്‍ നമ്മുടെ എന്തെങ്കിലും ഒന്ന് നോക്കി അതില്‍ നിന്നും തമാശ കണ്ടെത്തും.
പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

എല്ലാവരും പറയുന്നത് പോലെ മമ്മൂക്ക ഭയങ്കര സീരിയസാണെന്ന് ആയിരുന്നു ഞാനും വിചാരിച്ചിരുന്നത്. ഗൗരവക്കാരന്‍ ആയിരിക്കാം, അല്ലായിരിക്കാം എന്നാല്‍ ഒരു നടനെന്ന നിലയില്‍ ജോലി ചെയ്യുന്ന സമയത്ത് മമ്മൂക്ക നമ്മളെ സഹപ്രവര്‍ത്തകരെ പോലെ പരിഗണിക്കുന്നു. എന്നോട് അദ്ദേഹം എപ്പോഴും പറയാറുണ്ട്, ബഹുമാനിക്കുന്നത് ഒകെ കൊള്ളാം ജോലി ചെയ്യുന്ന സമയത്ത് ഒരു സഹപ്രവര്‍ത്തകനെ പോലെ കാണണം എന്ന്. എന്നാലെ നിനക്ക് അഭിനയിക്കാന്‍ പറ്റുകയുളളുവെന്ന്. അപ്പോ അതൊക്കെ വലിയൊരു മനസാണ്. നമ്മളെ അംഗീകരിക്കുന്നു, നമുക്ക് ഒരു സ്പേസ് തരുന്നു എന്നൊക്കെ പറയുന്നത്. മമ്മൂട്ടിയെ കുറിച്ച് ജൂവല്‍ പറഞ്ഞു