അത്രയും ആരോ​ഗ്യം ശ്രദ്ധിച്ചതാണ് ജിഷ്ണു, എന്റെ അച്ഛന് പിന്നാലെ ഭർത്താവും...; ധന്യ പറഞ്ഞത്

അന്തരിച്ച നടൻ ജിഷ്ണുവിനെക്കുറിച്ച് പിതാവ് രാഘവൻ പറഞ്ഞ വാക്കുകൾ ഇതിനോടകം ചർച്ചയായിട്ടുണ്ട്. തൊണ്ടയ്ക്ക് സർജറി ചെയ്തില്ലായിരുന്നെങ്കിൽ ജിഷ്ണുവിനെ രക്ഷപ്പെടുത്താനായേനെ എന്നാണ് ഇദ്ദേഹം പറഞ്ഞത്.
അസുഖം മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചതാണ്. പക്ഷെ അവൻ തന്നെയാണ് അതിന് കാരണം. അവൻ ആരുടെയൊക്കെയോ വാക്ക് കേ‌ട്ട് ബാ​ഗ്ലൂരിൽ ഓപ്പറേഷൻ ചെയ്തു. അതാണ് പറ്റിയത്. കാരണമായി കണക്കാക്കേണ്ട. അതാണ് വിധി. ഓപ്പറേറ്റ് ചെയ്ത് തൊണ്ട മുറിച്ച് കളഞ്ഞ് ട്യൂബി‌ട്ട് ആഹാ​രം കൊടുക്കേണ്ട ഏർപാട് ചെയ്യേണ്ട കാര്യമെന്തായിരുന്നു. മരിച്ചാൽ പോരെ. എന്തിനാണ് അങ്ങനെയൊരു ജീവിതം. ഓപ്പറേഷന് പോകരുതെന്ന് ഞാനും അവന്റെ അമ്മയും നിർബന്ധിച്ചതാണ്.

എന്നാൽ അവനും അവന്റെ ഭാര്യയും കൂടെ ഓപ്പറേഷൻ ചെയ്തു. അത് അവരുടെ ഇഷ്ടം. അതോടെ കാര്യം കഴിഞ്ഞു. പിന്നെ എന്ത് ചെയ്യാൻ പറ്റും. പിന്നെ ഞങ്ങൾ അനുഭവിച്ചു. കീമോയും റേഡിയേഷനും കൊണ്ട് ഭേ​​ദമാക്കായിരുന്നു. പല ഡോക്ടർമാരും അത് പറഞ്ഞതായിരുന്നെന്നും രാഘവൻ പറഞ്ഞു. മകനെ ഓർമിപ്പിക്കുന്ന ഒന്നും വീ‌ട്ടിൽ വെച്ചിട്ടില്ലെന്നും രാഘവൻ പറയുന്നുണ്ട്. കാൻ ചാനൽ മീഡിയയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

Jishnu

സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങളാണ് രാഘവന്റെ പരാമർശത്തെക്കുറിച്ച് വന്നത്. ആകെയുള്ള മകന്‍ നഷ്ടപ്പെട്ടാലുള്ള വേദന സഹിക്കാൻ അദ്ദേഹത്തിന് ദൈവം ശക്തി നൽകട്ടെ. ജീവിതം ഇങ്ങനെയൊക്കെയാണ്, വിഷ്ണു , മോനിഷ,ബാല ഭാസ്കർ എന്നിവരുടെ മരണം കേരളം വളരെ ദുഃഖം ആയി ഇന്നും ഓർക്കുന്നു, ഇദ്ദേഹം ഇങ്ങനെ പറയുന്നെങ്കിലും ഉള്ളിൽ കാലം എത്ര മായ്ച്ചാലും മായാതെ കിടക്കുന്ന മുറിവുണ്ട്, പുത്ര ദുഃഖം ഒരിക്കലും മാറില്ല. അദ്ദേഹം അതു മറക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം. അവൻ എനിക്ക് ആയുസ്സ് നീട്ടിതന്നു എന്ന് പറയുമ്പോൾ അവൻ തന്റെ ജീവൻ ആണെന്ന് പറയാതെ പറയുകയാണ്.. അല്ലേ? എന്നിങ്ങനെയാണ് കമന്റുകൾ.

മുമ്പൊരിക്കൽ ജിഷ്ണുവിന്റെ ഭാര്യ ധന്യ രാജൻ നടന്റെ അസുഖത്തെക്കുറിച്ചും മരണത്തെക്കുറിച്ചും സംസാരിച്ചിരുന്നു. ജിഷ്ണുവിന് അസുഖം വന്നത് ആദ്യം അം​ഗീകരിക്കാൻ മടിയുണ്ടായിരുന്നു. കാരണം വ്യായാമം ചെയ്യും, പുകവലിക്കില്ല, നല്ല ഭക്ഷണ ശീലമാണ്. എന്തുകൊണ്ട് എനിക്കിത് വന്നു എന്ന ചിന്തയുണ്ടായിരുന്നു. പക്ഷെ പിന്നീട് ആത്മധെെര്യം വന്നെന്നും ഭാര്യ. അവസാന നാളുകളിലും ഷൗട്ട് ചെയ്യും, കമാൻഡ് ചെയ്യും. ദുർബലനായ ഒരാളോടാണ് സംസാരിക്കുന്നതെന്ന് തോന്നിയിട്ടേ ഇല്ല.

Jishnu Wife

എന്റെ അച്ഛൻ കാൻസർ വന്നാണ് മരിച്ചത്. അത് കഴിഞ്ഞ് ജിഷ്ണുവും. ഞാൻ കാൻസറിനെക്കുറിച്ച് കുറച്ച് നാളായി പഠിക്കുന്നുണ്ട്. അസുഖം ചികിത്സിക്കാൻ തീരുമാനിച്ചാൽ പുറത്ത് കടക്കാം. ഞങ്ങൾക്ക് എവിടെയോ പിഴവ് പറ്റി. അത് കൊണ്ടാണ് ഇത് സംഭവിച്ചതെന്നും ധന്യ രാജൻ അന്ന് പറഞ്ഞു. 2007 ലാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. 2014 ൽ ജിഷ്ണുവിന് കാൻസർ സ്ഥിരീകരിച്ചു. 2016 ൽ തന്റെ 36ാം വയസിൽ ജിഷ്ണു മരിച്ചു.

More from Filmibeat

Read more about: jishnu jishnu raghavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X