ചന്തുവില്‍ ആ ഒരു വിശ്വാസം എങ്ങനെ വന്നു എന്ന് എനിക്കറിയില്ല! പ്രണയ വിവാഹത്തെക്കുറിച്ച് ജോമോള്‍

ബാലതാരമായി സിനിമയിലെത്തിയതാണ് ജോമോള്‍. ഒരു വടക്കന്‍ വീരഗാഥയിലൂടെയായിരുന്നു തുടക്കം. അന്ന് അഭിനയത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. മിഠായി തരാം എന്ന പ്രലോഭനത്തിലായിരുന്നു ഓരോന്ന് ചെയ്ത്. അതിന് ശേഷവും നിരവധി അവസരങ്ങളായിരുന്നു ജോമോളിന് ലഭിച്ചത്. സഹനടിയും നായികയുമൊക്കെയായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു അവര്‍. ചില തമിഴ് സിനിമകളിലും അന്ന് വേഷമിട്ടിരുന്നു. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായി കെയര്‍ഫുളിലൂടെയായി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു ജോമോള്‍.

പ്രണയ വിവാഹമായിരുന്നു ജോമോളിന്റേത്. ചന്ദ്രശേഖര്‍ എന്ന ചന്തുവിനെക്കുറിച്ച് അഭിമുഖങ്ങളിലെല്ലാം വാചാലയാവാറുണ്ട് അവര്‍. പ്രണയ വിവാഹത്തെക്കുറിച്ച് പറഞ്ഞുള്ളൊരു വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. എന്റെ മനസറിഞ്ഞ്, എനിക്ക് വേണം എന്ന് തീരുമാനിച്ചെടുത്ത കാര്യമാണ് എന്റെ വിവാഹം. ചന്തുവിനെ കല്യാണം കഴിക്കണമെന്നത് എന്റെ തീരുമാനവും ആഗ്രഹവുമായിരുന്നു. ചന്തുവിലുള്ള ആ ഒരു വിശ്വാസം എനിക്ക് എങ്ങനെ വന്നു, ആളുടെ കൂടെയുള്ള എന്റെ ജീവിതം സേഫായിരിക്കുമോ, നല്ലൊരു മനസിന് ഉടമയാണോ ഇതൊന്നും എനിക്കറിയില്ലായിരുന്നു. എങ്ങനെ എന്റെ മനസില്‍ അങ്ങനെയൊരു തീരുമാനം വന്നു എന്നത് ഇപ്പോഴും എനിക്കറിയില്ല. പക്ഷേ, ഞാന്‍ കോണ്‍ഫിഡന്റായിരുന്നു എന്നായിരുന്നു ജോമോള്‍ പറഞ്ഞത്.

Jomol about her love marriage

ഇന്റര്‍നെറ്റിന്റെ തുടക്ക കാലത്താണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നത്. പ്ലബിക് ചാറ്റിലൂടെയായിരുന്നു ചന്തുവിനെ പരിചയപ്പെടുന്നത്. പിന്നീടാണ് പ്രൈവറ്റ് ചാറ്റിലേക്ക് മാറിയത്. സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ സുഹൃത്തുക്കളായി മാറുകയായിരുന്നു ഞങ്ങള്‍. ഇടയ്ക്കിടയ്ക്ക് ഉപദേശിക്കുന്ന ആളായത് കൊണ്ട് നല്ല പ്രായമുണ്ടെന്നായിരുന്നു വിചാരിച്ചത്. ഷിപ്പിലാണ് ജോലി. അധികം കളറൊന്നുമില്ല, കുടവയറൊക്കെയുള്ള, ഉയരം കുറഞ്ഞ ആളാണ് താന്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. മലയാളം അറിയില്ലെന്നും അന്ന് പറഞ്ഞിരുന്നു. നേരില്‍ കാണുന്നത് വരെ ഫോട്ടോയൊന്നും കൈമാറുന്നില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു.

രണ്ട് മാസത്തിന് ശേഷമായിരുന്നു ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച. കോളേജില്‍ അന്നേതോ പരിപാടിയുണ്ടായിരുന്നു. ഒരു ഫ്രണ്ടിനോട് അദ്ദേഹത്തെക്കുറിച്ചും, ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുമൊക്കെ പറഞ്ഞിരുന്നു. ആലോചിച്ച് തീരുമാനമെടുക്കുന്നതാണ് നല്ലത്, പിന്നീട് ഖേദിക്കാനിട വരരുതെന്നായിരുന്നു അവളുടെ ഉപദേശം. പറഞ്ഞത് പോലെയൊരാളെയായിരുന്നില്ല കണ്ടത്. നീണ്ടുമെലിഞ്ഞ് സുന്ദരനായിരുന്നു. ഹലോ പറഞ്ഞപ്പോഴാണ് എനിക്ക് അദ്ദേഹത്തെ മനസിലായതെന്നുമായിരുന്നു ആദ്യമായി കണ്ടതിനെക്കുറിച്ച് ജോമോള്‍ പറഞ്ഞത്.

സംഭവബഹുലമായിരുന്നു ഞങ്ങളുടെ ഒളിച്ചോട്ടം. 21 വയസായിരുന്നു അന്ന്. എല്ലാത്തിനെക്കുറിച്ചും ഒരുപാട് ആലോചിക്കാറൊക്കെയുണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ അതില്ലായിരുന്നു. ഇന്നോര്‍ക്കുമ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നുന്ന കാര്യമാണ്. എല്ലാം നല്ലതിന് എന്നായിരുന്നു മനസില്‍. യാതൊരുവിധ നെഗറ്റീവ് ചിന്തകളുമില്ലായിരുന്നു. സുരേഷേട്ടനുമായി നല്ല അടുപ്പമുണ്ടായിരുന്നു. റെയില്‍വെ സ്റ്റേഷനിലും, എയര്‍പോര്‍ട്ടിലുമൊക്കെ വിളിച്ച് എന്നെ നോക്കാന്‍ പറഞ്ഞിരുന്നു അദ്ദേഹം. ഇന്നത്തെ പോലെ സോഷ്യല്‍മീഡിയയൊന്നും പോപ്പുലറായിരുന്നില്ല അദ്ദേഹം. നേരില്‍ കാണാത്തൊരാളോടൊപ്പമാണ് പോവുന്നതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഇന്ന് ഒരാളെക്കുറിച്ച് അറിയണമെങ്കില്‍ ഗൂഗിളില്‍ പേര് മാത്രം ടൈപ്പ് ചെയ്ത് കൊടുത്താല്‍ മതിയല്ലോ. അന്ന് അങ്ങനെയൊക്കെ സംഭവിച്ചതില്‍ ഇന്നും സങ്കടം തോന്നിയിട്ടില്ല. ചന്തുവിനൊപ്പമുള്ള ജീവിതം ആഗ്രഹിച്ചത് പോലെ സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിഞ്ഞു. രണ്ട് പെണ്‍കുട്ടികളോടൊപ്പമായി സന്തുഷ്ടകരമായ കുടുംബജീവിതം നയിച്ച് വരികയാണ് ഇവര്‍. ഇടയ്ക്ക് അമ്മയോടൊപ്പം മക്കളും ഫോട്ടോഷൂട്ടിന് ഒപ്പം ചേര്‍ന്നിരുന്നു. അന്നത്തെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.

More from Filmibeat

Read more about: jomol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X