For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ശരീരമല്ലേ, ഇഷ്ടമുള്ളതൊക്കെ ഞാന്‍ കാണിക്കും; പുരുഷന് സാധിക്കുമെങ്കില്‍ സ്ത്രീയ്ക്കും പറ്റുമെന്ന് മാധുരി

  |

  ജോജു ജോര്‍ജിന്റെ നായികയായി ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന താരസുന്ദരിയാണ് മാധുരി. ചിത്രത്തിലെ പ്രണയിനിയുടെ റോള്‍ മനോഹരമാക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. അന്ന് മുതലാണ് മലയാളികളടക്കമുള്ളവര്‍ നടിയെ ശ്രദ്ധിച്ച് തുടങ്ങുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ലേശം ഗ്ലാമറസായിട്ടുള്ള ഫോട്ടോസ് പങ്കുവെക്കാറുള്ള മാധുരിയ്ക്ക് തുടക്കം മുതല്‍ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്.

  ചിലര്‍ നടിയെ പരിഹസിക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിക്കുകയും ഭീഷണി സന്ദേശങ്ങള്‍ വരെ അയക്കുകയാണ്. അത്തരത്തില്‍ കഴിഞ്ഞ ദിവസം തനിക്ക് വന്ന മെസേജുകള്‍ക്കെല്ലാം കിടിലന്‍ മറുപടി കൊടുത്ത് എത്തിയിരിക്കുകയാണ് മാധുരി. നടി തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം പുറംലോകത്തെ കാണിക്കുകയും ചെയ്തിട്ടുണ്ട്.

  എന്താണ് സൗന്ദര്യം, തൊലി പുറത്ത് കാണിക്കുന്നതാണ് സൗന്ദര്യമെന്ന് നിങ്ങളോട് പറഞ്ഞത് സോഷ്യല്‍ മീഡിയ ആണോ അതോ ഫാഷന്‍ മേഖലയാണോ? എന്നായിരുന്നു ഒരാള്‍ മാധുരിയോട് മെസേജ് അയച്ച് ചോദിച്ചത്. ആരാധകന്റെ ചോദ്യത്തിന് വളരെ വ്യക്തമായിട്ടുള്ള മറുപടി നടി നല്‍കുകയും ചെയ്തു. 'ഹലോ, നിങ്ങളുടെ ഇത്രയും സ്മാര്‍ട്ടായിട്ടുള്ള യുക്തികള്‍ നിങ്ങള്‍ തന്നെ സൂക്ഷിച്ചാല്‍ മതി. ഞാന്‍ ആഗ്രഹിക്കുന്നതെന്തും തുറന്ന് കാണിക്കുമെന്നാണ്' മാധുരി പറയുന്നത്.

  Also Read: ആറാം ക്ലാസിലെ പ്രണയം തുടങ്ങി; വിവാഹത്തിന് മുന്‍പുള്ള ആലിയ ഭട്ടിന്റെ കാമുകന്മാരെ കുറിച്ചുള്ള കഥ വൈറല്‍

  Also Read: ഭാര്യ എലിസബത്തുമായി പിരിഞ്ഞത് സത്യം? എല്ലാവരോടും പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് നടന്‍ ബാല; വീഡിയോ പുറത്ത്

  'ഞാന്‍ ശരീരത്തിന്റെ പോസിറ്റിവിറ്റിയിലും സമത്വത്തിലുമാണ് വിശ്വസിക്കുന്നത്. ഒരു പുരുഷന് നഗ്നമായിട്ടുള്ള നെഞ്ചുമായി നടക്കാന്‍ കഴിയുമെങ്കില്‍ സ്ത്രീയ്ക്കും കഴിയും. സ്ത്രീകള്‍ക്ക് വയറ് കാണിക്കാവുന്ന രീതിയില്‍ സാരി ഉടുക്കുമെങ്കില്‍ നിങ്ങള്‍ക്കും ഇഷ്ടമുള്ളത് ധരിക്കാം. പുരുഷന്മാര്‍ക്ക് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാന്‍ കഴിയുമെങ്കില്‍ സ്ത്രീകള്‍ക്കും കഴിയും. പുരുഷന്മാര്‍ക്ക് വസ്തുനിഷ്ഠതയില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ സ്ത്രീകള്‍ക്കും കഴിയും' നടി പറയുന്നു.

  'സൗന്ദര്യമെന്ന് പറയുന്നത് ഓരോരുത്തരുടെയും ഉള്ളിലാണ്. അല്ലാതെ സാരിയില്‍ അല്ല. എനിക്ക് സൗന്ദര്യത്തില്‍ ഉയര്‍ന്ന നിലവാരമുണ്ട്. അതിനാല്‍ നിങ്ങളുടെ അഭിപ്രായങ്ങളൊന്നും വേണ്ട. നന്ദി.. നല്ലൊരു ദിവസം നിങ്ങള്‍ക്ക് ആശംസിക്കുകയാണെന്നും' പറഞ്ഞ് മാധുരി വാക്കുകള്‍ അവസാനിപ്പിക്കുന്നു. എന്തായാലും നടിയുടെ മറുപടി വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. ഇത്തരം ചോദ്യങ്ങള്‍ക്ക് ഇതുപോലെയുള്ള മറുപടികള്‍ തന്നെയാണ് നല്‍കേണ്ടതെന്നാണ് ആരാധകരുടെയും അഭിപ്രായം.

  എന്തായാലും വിമര്‍ശനങ്ങള്‍ കണ്ട് പേടിച്ചോടാതെ കൃത്യമായ മറുപടി നല്‍കുന്ന കാര്യത്തില്‍ വേറിട്ട് നില്‍ക്കുകയാണ് നടി. മുന്‍പും തന്നെ വിമര്‍ശിക്കാന്‍ വരുന്നവര്‍ക്കുള്ള മറുപടി മാധുരി തന്നെ നല്‍കി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. മോഡലിങ് രംഗത്ത് നിന്ന് അഭിനയത്തിലേക്ക് എത്തിയ മാധുരി ബോള്‍ഡായ നടിമാരില്‍ ഒരാളാണ്. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും തെന്നിന്ത്യയിലാകെ തിളങ്ങാന്‍ നടിയ്ക്ക് സാധിച്ചിരുന്നു.

  മലയാളത്തില്‍ ജോസഫ് എന്ന ചിത്രമാണ് മാധുരിയ്ക്ക് വലിയ സ്വീകാര്യത നേടി കൊടുത്തത്. ചിത്രത്തിലെ ലിസമ്മ എന്ന കഥാപാത്രത്തിന് പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. അതിന് ശേഷം ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങി പോവുകയായിരുന്നു. ഇതിനിടയില്‍ കന്നട സിനിമയിലും മാധുരി അഭിനയിച്ചിരുന്നു. ഏറ്റവുമൊടുവിൽ പത്തൊൻപതാം നൂറ്റാണ്ട് എന്ന മലയാള ചിത്രത്തിലും പ്രധാനപ്പെട്ടൊരു വേഷത്തിൽ നടി അഭിനയിച്ചിരുന്നു. അങ്ങനെ തെന്നിന്ത്യയിലാകെ തിളങ്ങി നില്‍ക്കുകയാണ് മധുരിയിപ്പോള്‍.

  Read more about: actress
  English summary
  When Joseph Movie Fame Madhuri Braganza Opens Up About Fans Criticism By Taking A Hilarious Jibe. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X