45 ലും കാത്ത് സൂക്ഷിക്കുന്ന ഫിറ്റ്നെസ്; തിരിച്ച് വന്ന ശേഷവും ഇടവേള; ജ്യോതികയ്ക്ക് ഇന്ന് പ്രധാനമിത്

മുംബൈയിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ നടിയാണ് ജ്യോതിക. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും ജ്യോതിക അഭിനയിച്ചിട്ടുണ്ട്. സിമ്രാൻ, ജ്യോതിക എന്നിവർ തമിഴ് സിനിമാ രം​ഗത്ത് കത്തി നിന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറവും തന്റെ താരമൂല്യം നിലനിർത്താൻ ജ്യോതികയ്ക്ക് കഴിയുന്നു എന്നതും എടുത്ത് പറയേണ്ടതാണ്.

ജ്യോതികയുടെ സ്ക്രീൻ പ്രസൻസും ഇതിലൊരു ഘടകമാണ്. രണ്ട് മക്കളുടെ അമ്മയായ ജ്യോതികയ്ക്ക് പ്രായം 45 ആയി. എന്നാൽ മുപ്പതുകാരിയുടെ വശ്യത നടിക്കിന്നും ഉണ്ടെന്ന് ആരാധകർ പറയുന്നു. കാതൽ ദ കോർ സിനിമയുടെ പ്രൊമോഷന് കേരളത്തിൽ എത്തിയപ്പോൾ ഏവരും ശ്രദ്ധിച്ചത് ജ്യോതികയുടെ ഫിറ്റ്നെസും ഫാഷൻ സെൻസുമാണ്. പ്രായം നാൽപത് കടന്നിട്ടും തന്റെ ഫിറ്റ്നെസ് നിലനിർത്തുന്നതിൽ ജ്യോതികയുടെ ക‌ഠിനാധ്വാനമുണ്ട്.

Jyothika

വർക്ക് ഔട്ടിന് വലിയ പ്രാധാന്യം ജ്യോതിക നൽകുന്നു. റിപ്പോർട്ടുകൾ പ്രകാരം വർക്ക് ഔട്ട് മുടങ്ങാതിരിക്കാൻ ജ്യോതിക ശ്രദ്ധിക്കാറുണ്ട്. കഠിനമായ വ്യായാമ മുറകൾ അനായാസം ജ്യോതിക ചെയ്യുന്നു. ആരോ​ഗ്യത്തിനും കുടുംബ ജീവിതത്തിനും ജ്യോതിക ഇന്ന് പ്രാധാന്യം നൽകുന്നു. സിനിമയ്ക്കപ്പുറം ആരോ​ഗ്യം ശ്രദ്ധിക്കാൻ തുടങ്ങിയതിനെക്കുറിച്ച് ജ്യോതിക അടുത്തിടെ സംസാരിച്ചിട്ടുണ്ട്.

സിനിമയ്ക്കപ്പുറം ഒരു ജീവിതമുണ്ടെന്നും പ്രേക്ഷകരുടെ അഭിപ്രായങ്ങൾ എപ്പോഴും മാറി മറിയുമെന്നും ജ്യോതിക അന്ന് ചൂണ്ടിക്കാട്ടി. സ്നേഹ​ത്തോടെ ചിലർ തമിഴ്നാടിന്റെ മരുമകൾ എന്ന് പറയും. ദേഷ്യമുണ്ടെങ്കിൽ ഹിന്ദിക്കാരി എന്ന് വിളിക്കും. സോഷ്യൽ മീഡിയയിൽ ചിലർ ക്യൂൻ എന്ന് വിളിക്കും. ചിലർ കിളവി എന്നും. ജ്യോതികയായാലും ആരായാലും സിനിമയിലെ പ്രശസ്തി ഒരു ഘട്ടമാണ്. ചിലർക്ക് അത് നീണ്ട് നിൽക്കും. ചിലർക്കത് അത് കുറച്ച് കാലത്തേക്കായിരിക്കും. സിനിമയ്ക്കപ്പുറം ഒരു ജീവിതമുണ്ടെന്നും ജ്യോതിക ചൂണ്ടിക്കാട്ടി.

Jyothika

ജീവിതത്തിൽ മറ്റ് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതിനാലാണ് ഞാൻ ജിം വർക്ക് ഔട്ട് തുടങ്ങിയത്. വൈകിയാണ് ഞാനിതിലേക്ക് വന്നത്. എന്റെ ആരോ​ഗ്യം ഞാൻ നോക്കണം. മസിലും ഭാരം കുറയ്ക്കലുമെല്ലാം വിട്ടേക്ക് സ്ട്രെ​ഗ്ത് പ്രധാനമാണ്. എനിക്ക് ട്രക്കിം​ഗ് ഇഷ്ടമാണ്. അതിന് ശക്തി ആവശ്യമാണെന്നും ജ്യോതിക അന്ന് വ്യക്തമാക്കി. 36 വയതിനിലേ എന്ന സിനിമയിലൂടെ തിരിച്ച് വന്ന ശേഷം വീണ്ടും ഇടവേളയെടുത്തതിനെക്കുറിച്ചും ജ്യോതിക അന്ന് സംസാരിച്ചു.

രണ്ട് വട്ടമാണ് താൻ കരിയർ വിട്ടത്. ഒന്ന് വിവാഹത്തിനും കുടുംബ ജീവിതത്തിനും വേണ്ടി. രണ്ടാമത് തന്റെ അച്ഛനും അമ്മയ്ക്കും വേണ്ടിയെന്നും ജ്യോതിക അന്ന് ചൂണ്ടിക്കാട്ടി. മാതാപിതാക്കൾക്ക് പ്രായാധിക്യം മൂലമുള്ള അവശതകൾ വന്നപ്പോഴാണ് ചെന്നെെയിൽ നിന്നും മുംബൈയിലേക്ക് ജ്യോതിക താമസം മാറിയത്.

'ശെെത്താൻ' ആണ് ജ്യോതികയുടെ അടുത്തി‌ടെ റിലീസ് ചെയ്ത സിനിമ. വർഷങ്ങൾക്ക് ശേഷം നടി അഭിനയിച്ച ബോളിവുഡ് സിനിമയാണിത്. അജയ് ദേവ്​ഗൺ, മാധവൻ എന്നിവരാണ് ജ്യോതികയ്ക്കൊപ്പം ചിത്രത്തിൽ അഭിനയിച്ചത്. 'കാതൽ ദ കോർ' എന്ന സിനിമയാണ് നടിയുടെ തൊട്ട് മുമ്പിറങ്ങിയ സിനിമ.

മമ്മൂട്ടി നായകനായ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏറെക്കാലത്തിന് ശേഷം ജ്യോതിക അഭിനയിച്ച മലയാള സിനിമയാണ് കാതൽ ദ കോർ. തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ ജ്യോതിക ഇന്ന് തയ്യാറല്ല. മികച്ച തിരക്കഥകൾക്കും കഥാപാത്രങ്ങൾക്കും വേണ്ടിയുള്ള കാത്തിരിപ്പിലാണ് നടി.

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X