വൈകിയാണ് അമ്മയായത്; ചിലപ്പോൾ അബോർഷൻ വേണ്ടി വരുമെന്ന് പറഞ്ഞു; ഞാനും ഭർത്താവും കെട്ടിപ്പിടിച്ച് കരഞ്ഞ നിമിഷം

ഡാൻസ് കൊറിയോ​ഗ്രാഫി രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റർ. കലയുടെ സഹോദരിമാരും കൊറിയോ​ഗ്രാഫർമാരാണ്. മലയാളത്തിലും തമിഴിലും ഒരു കാലത്ത് ഏറ്റവും തിരക്കേറിയ ഡാൻസ് കൊറിയോ​ഗ്രാഫർ കലാ മാസ്റ്ററായിരുന്നു. നിരവധി ഹിറ്റ് സിനിമാ ​ഗാനങ്ങൾക്ക് ചുവടൊരുക്കാൻ കലാ മാസ്റ്റർക്ക് സാധിച്ചു. പഴയ കാലത്തെയും പുതിയ കാലത്തെയും നായിക ന‌‌‌ടിമാരുമായി കലാ മാസ്റ്റർക്ക് അടുത്ത സൗഹൃദമുണ്ട്. കരിയറിലെ തിരക്കുകളും മറ്റും കാരണം വൈകിയാണ് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകാൻ കലാ മാസ്റ്റർക്ക് കഴിഞ്ഞത്.

രണ്ട് വിവാഹ​ങ്ങൾ കലയു‌ടെ ജീവിതത്തിലുണ്ടായി. 1997 ൽ ബിസിനസുകാരനായ ​ഗോവിന്ദരാജനെ വിവാഹം ചെയ്തെങ്കിലും ഈ ബന്ധം അധികം വൈകാതെ വേർപിരിയലിൽ അവസാനിച്ചു. പിന്നീട് 2004 ലാണ് കല രണ്ടാമത് വിവാ​ഹിതയാകുന്നത്. മഹേഷ് എന്നാണ് ഭർത്താവിന്റെ പേര്. 2007 ൽ വിദ്യുത് എന്ന മകനും ജനിച്ചു. മകന് ജന്മം നൽകിയതിനെക്കുറിച്ച് കലാ മാസ്റ്റർ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

Kala Master

'​ഗർഭിണിയായി അഞ്ച് മാസത്തിൽ ടെസ്റ്റ് ചെയ്തു. ബ്ലഡ് ടെസ്റ്റിന് ശേഷം ഷൂട്ടിം​ഗിന് പോയി. ഒരു വട്ടം കൂടി ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു. ടെസ്റ്റ് ക്ലിയർ ഏല്ലെന്ന് പറഞ്ഞപ്പോൾ എനിക്ക് ഭയമായി. കുട്ടിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് കരുതി. പേടിക്കേണ്ട, പ്രശ്നമുണ്ടാകാൻ ഒരു ശതമാനമേ ചാൻസുള്ളു വീണ്ടും ടെസ്റ്റ് ചെയ്യൂ എന്ന് ഡോക്ടർ. ഞാൻ വല്ലാതെ കരഞ്ഞു, വൈകിയാണ് വിവാഹം ചെയ്തത്. 37 വയസിലാണ് കുഞ്ഞിനെ പ്രസവിക്കാൻ പോകുന്നത്. കുഞ്ഞിന് ഒന്നും പറ്റരുതെന്നുണ്ടായിരുന്നു'

'ടെസ്റ്റിന് പോയപ്പോൾ ഭർത്താവ് കാറിൽ നിന്നും ഇറങ്ങിയില്ല. അദ്ദേഹത്തിന് ഭയമായി. ഒരു പക്ഷെ അബോർഷൻ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു. മൂന്നാഴ്ച കൊണ്ടും 48 മണിക്കൂറിനുള്ളിലും റിസൽട്ട് അറിയാം. പണം പോയാലും കുഴപ്പമില്ല 48 മണിക്കൂറിനുള്ളിൽ റിസൽട്ട് വേണമെന്ന് പറഞ്ഞു. ആ 48 മണിക്കൂറും ഞാനും ഭർത്താവും മുള്ളിൽ ഇരിക്കുന്നത് പോലെയായിരുന്നു,' കലാ മാസ്റ്റർ പറയുന്നു.

Kala Master

'നാല് മണിക്ക് ഒരു കുഴപ്പവും ഇല്ല എന്നറിഞ്ഞു. ഞങ്ങൾ രണ്ട് പേരും കെട്ടിപ്പിടിച്ച് കരഞ്ഞു. കുഞ്ഞ് ജനിക്കുന്നത് വരെയും ഞാൻ ഭയന്നു. സിസേറിയന് പോകുമ്പോൾ ഞാൻ കരഞ്ഞു, ഡോക്ടർ ചിരിച്ചു. എന്തിനാണ് നിങ്ങൾ കരയുന്നതെന്ന് ചോദിച്ചിരുന്നു,' കലാ മാസ്റ്റർ ഓർത്തു. അതേസമയം ജീവിതത്തിൽ വൈകി അമ്മയാകുന്നത് തെറ്റല്ലെന്നും കലാ മാസ്റ്റർ ചൂണ്ടിക്കാട്ടി. ജീവിത്തതിൽ നേടേണ്ടത് നേടിയ ശേഷം കുഞ്ഞിന് ജന്മം നൽകിയാൽ ആ കുഞ്ഞ് നന്നായിരിക്കും. പെട്ടെന്ന് വിവാഹം ചെയ്താൽ ആ കുഞ്ഞിനായി നമ്മൾ ഓടി കഷ്ടപ്പെടേണ്ടി വരുമെന്നും കല മാസ്റ്റർ അഭിപ്രായപ്പെട്ടു.

ജനിക്കുന്നത് പെൺകുഞ്ഞായിരിക്കണമെന്ന് തന്റെ അമ്മായിയമ്മ ആ​ഗ്രഹിച്ചിരുന്നെന്നും കല മാസ്റ്റർ പറഞ്ഞു. അമ്മായിയമ്മയ്ക്ക് രണ്ട് ആൺകുട്ടികളാണ്. അതിനാൽ പെൺകുഞ്ഞിനെ അത്രയും ഇഷ്ടമാണ്. പെൺകുഞ്ഞായിരിക്കുമെന്ന് അവർ ഏറെ പ്രതീക്ഷിച്ചു. അതിനാൽ ആൺകുഞ്ഞ് പിറന്നപ്പോൾ അവർക്ക് ചെറിയ വിഷമം തോന്നിയെന്നും കലാ മാസ്റ്റർ ഓർത്തു.

ഭർത്താവിനെക്കുറിച്ചും കലാ മാസ്റ്റർ സംസാരിച്ചു. ഭർത്താവ് തന്റെ കരിയർ മനസിലാക്കി ഒപ്പം നിൽക്കുന്നയാളാണെന്ന് കലാ മാസ്റ്റർ പറയുന്നു. വൈകിയായിരുന്നു വിവാഹം. സിനിമാ കരിയറിന് മുഴുവൻ പിന്തുണയും നൽകുന്നു. ഒരിക്കൽ പോലും എന്നെ കുറ്റം പറഞ്ഞിട്ടില്ല. വൈകി വന്നാലും ഒന്നും ചോദിക്കില്ല. എനിക്ക് വേണ്ട കംഫർട്ട് അദ്ദേഹം നൂറ് ശതമാനവും തന്നിട്ടുണ്ട്. അതിന് മഹേഷിനോട് നന്ദി പറയേണ്ടതുണ്ടെന്നും കലാ മാസ്റ്റർ വ്യക്തമാക്കി.

More from Filmibeat

Read more about: kala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X