രണ്ട് സഹോദരങ്ങൾ മരിച്ചു, അവളുടെ കുടുംബം ഒരുപാട് കഷ്ടപ്പെട്ടതാണ്; ഐശ്വര്യ രാജേഷിനെക്കുറിച്ച് കലാ മാസ്റ്റർ
തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് തെന്നിന്ത്യൻ പശ്ചാത്തലമുള്ള നായികമാർക്ക് പ്രാധാന്യം ലഭിക്കുന്നില്ലെന്ന പരാതി പൊതുവെയുണ്ട്. മിക്കപ്പോഴും മുംബൈയിൽ നിന്നുള്ള നടിമാർക്കാണ് തെന്നിന്ത്യൻ സിനിമകളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാറുള്ളത്. എന്നാൽ പരാതിക്ക് മറുപടിയാണ് ഐശ്വര്യ രാജേഷിന്റെ കരിയർ ഗ്രാഫും നടിക്ക് സിനിമാ ലോകത്തുള്ള സ്ഥാനവും. നെക്സ്റ്റ് ഡോർ ഗേൾ ഇമേജുള്ള ഐശ്വര്യ ഗ്ലാമറസ് നായിക എന്നതിനപ്പുറം അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധ നേടാനായി. സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യുന്നതും ഐശ്വര്യ രാജേഷിനെ തുണച്ചു.
കാക്ക മുട്ടെെ, ധർമ്മ ദുരൈ, കുട്രമേ ദണ്ണെെനെ തുടങ്ങിയ സിനിമകളിലെ ഐശ്വര്യയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ടെലിവിഷൻ രംഗത്ത് ശ്രദ്ധിക്കപ്പെട്ട ശേഷമാണ് ഐശ്വര്യ സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. മാനാട് മയിലാട് എന്ന ഡാൻസ് റിയാലിറ്റി ഷോ വിജയിയായിരുന്നു ഐശ്വര്യ രാജേഷ്. തമിഴകത്ത് വലിയ ജനപ്രീതി നേടിയ ഷോയാണിത്.

ഡാൻസ് കൊറിയോഗ്രാഫർ കലാ മാസ്റ്റർ മാനാട് മയിലാടിന്റെ ജഡ്ജ് ആയിരുന്നു. ഐശ്വര്യ രാജേഷിനെക്കുറിച്ച് കലാ മാസ്റ്റർ മുമ്പാെരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മാനാട് മയിലാടിൽ മത്സരാർത്ഥികളായെത്തിയ പലരും നല്ല നിലയിലെത്തി.
ചിലർ ഡാൻസ് മാസ്റ്ററായി. ചിലർ സീരിയലുകളിൽ അഭിനയിച്ചു. എനിക്ക് മറക്കാൻ പറ്റാത്തത് ഐശ്വര്യ രാജേഷിനെയാണ്. വളരെ കഷ്ടപ്പെട്ട് വന്ന കുടുംബവമാണത്. ഐശ്വര്യയുടെ അമ്മയും അച്ഛനും ഡാൻസറായിരുന്നു. അവളുടെ രണ്ട് സഹോദരൻമാൻ ആക്സിഡന്റിൽ മരിച്ചു. മാനാട് മയിലാട് ഷോ നടക്കുന്ന സമയത്താണ് ഒരു സഹോദരൻ മരിച്ചത്. മാനാട് മയിലാടിന്റെ രണ്ടാം സീസണിന്റെ സമയത്താണ് ചേട്ടന് ആക്സിഡന്റ് ആയത്.

ഷോ വിട്ട ഐശ്വര്യ അടുത്ത സീസണിൽ വിജയിയായെന്നും കലാ മാസ്റ്റർ അന്ന് ചൂണ്ടിക്കാട്ടി. ഇപ്പോഴും ഐശ്വര്യ രാജേഷിന് തന്നോട് വലിയ ബഹുമാനമുണ്ടെന്നും കലാ മാസ്റ്റർ അന്ന് പറഞ്ഞു. ഒരു തമിഴ് മീഡീയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കലാ മാസ്റ്റർ. നാല് സഹോദരങ്ങളാണ് ഐശ്വര്യ രാജേഷിനുള്ളത്. ഇതിൽ രണ്ട് ജേഷ്ഠൻമാരാണ് മരിച്ചത്. മരണങ്ങൾ ഐശ്വര്യയുടെ കുടുംബത്തെ ഏറെ ബാധിച്ചിരുന്നു. ചെന്നെെയിൽ ഒരു തെലുങ്ക് കുടുംബത്തിലാണ് ഐശ്വര്യ രാജേഷ് ജനിച്ചത്.
രാജേഷ്, നാഗമണി എന്നിവരാണ് നടിയുടെ മാതാപിതാക്കൾ. 33 കാരിയായ ഐശ്വര്യക്ക് ഇന്ന് കൈ നിറയെ അവസരങ്ങൾ ലഭിക്കുന്നുണ്ട്. മലയാളത്തിൽ പുലിമടയാണ് ഐശ്വര്യ രാജേഷിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിൽ ജോജു ജോർജ് ആണ് പ്രധാന വേഷം ചെയ്തത്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
നേരത്തെ ജോമോന്റെ സുവിശേഷങ്ങൾ, സഖാവ് എന്നീ മലയാള സിനിമകളിൽ ഐശ്വര്യ രാജേഷ് നേരത്തെ അഭിനയിച്ചിട്ടുണ്ട്. മലയാള ചിത്രം ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ തമിഴ് റീമേക്കിൽ നായികയായെത്തിയും ഐശ്വര്യ രാജേഷാണ്. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ഐശ്വര്യ രാജേഷ് ശ്രദ്ധാലുവാണ്. അഭിനയ പ്രാധാന്യമില്ലാത്ത സിനിമകൾ ഐശ്വര്യ പൊതുവെ ചെയ്യാറില്ല. ഫർഹാന, തീര കാതൽ എന്നിവയാണ് തമിഴിൽ ഐശ്വര്യ രാജേഷിന്റേതായി പുറത്തിറങ്ങിയ അവസാനത്തെ സിനിമകൾ. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











