For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദേഹത്ത് വെള്ള പെയിന്റ് അടിച്ചത് പോലെ ഐശ്വര്യ റായുടെ കൈ; അവരുടെ ചിരി കാരണം 28 ടേക്ക് വന്നു; മണി പറഞ്ഞത്

  |

  മലയാള സിനിമയിൽ മറക്കാനാവാത്ത നടനാണ് കലാഭവൻ മണി, നികത്താനാവാത്ത വിടവായാണ് കലാഭവൻ മണിയുടെ മരണത്തെ മലയാളികൾ കാണുന്നത്. മികച്ച നടനെന്നതിനാെപ്പം ഗായകൻ, കൊമേഡിയൻ തുടങ്ങി എല്ലാ മേഖലകളിലും പ്രശസ്തനായിരുന്നു മണി.

  മിമിക്രി കലാ രം​ഗത്ത് നിന്നുമാണ് കലാഭവൻ മണി സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. കോമഡി വേഷങ്ങളിലൂടെ ആയിരുന്നു മണിയുടെയും തുടക്കം. പിന്നീട് നായകനിരയിലേക്ക് ഉയർന്ന കലാഭവൻ മണി ജനശ്രദ്ധ നേടി. കരുമാടിക്കുട്ടൻ എന്ന സിനിമയിലെ പ്രകടനം നടന് ഏറെ പ്രശംസകൾ നേടിക്കാെടുത്തു.

  Also Read: മോഹന്‍ലാലിന്റെ പരാജയത്തിന് കാരണമിതാണ്; മമ്മൂട്ടിയ്ക്ക് പള്‍സ് മനസിലായെന്ന് സന്തോഷ് വര്‍ക്കി

  കരിയറിൽ നടന്റെ എക്കാലത്തെയും മികച്ച പ്രകടനമായാണ് കരുമാടിക്കുട്ടനിലെ അഭിനയം വിലയിരുത്തപ്പെടുന്നത്. ശേഷം വൈകാരികമായി പ്രേക്ഷകരെ സ്പർശിച്ച നിരവധി സിനിമകളിൽ മണി നായകനായി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ആണ് ഇക്കൂട്ടത്തിൽ ഏറെ പ്രശംസ നേടിയത്. അനന്തഭദ്രം, ആമേൻ തുടങ്ങിയ സിനിമകളിലും മികച്ച പ്രകടനം ആയിരുന്നു കലാഭവൻ മണി കാഴ്ച വെച്ചത്. വില്ലൻ വേഷങ്ങളിലും മണി തിളങ്ങി.

  Also Read: സുരേഷ് ഗോപി ഡാൻസിൽ സ്വന്തം സ്റ്റൈൽ മാത്രമേ എടുക്കൂ; മറ്റു ഡാൻസേഴ്‌സിന് തെറ്റിയാൽ കഥ കഴിഞ്ഞു!: മനോജ് ഫിഡാക്

  മലയാളത്തിന് പുറമ ഒരു പിടി തമിഴ് സിനിമകളിലും കലാഭവൻ മണി അഭിനയിച്ചിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ എന്തിരൻ എന്ന സിനിമയിൽ മണി ഒരു ചെറിയ വേഷം ചെയ്തിരുന്നു. ഐശ്വര്യ റായിക്കും രജിനികാന്തിനുമാെപ്പമുള്ള രം​ഗമായിരുന്നു ഇത്. മുമ്പൊരിക്കൽ ഐശ്വര്യ റായ്ക്കൊപ്പം അഭിനയിച്ചതിനെ പറ്റി കലാഭവൻ മണി സംസാരിച്ചിരുന്നു.

  'ഐശ്വര്യ റായ് എന്റെ അടുത്ത് വന്ന് രഹായ് കലാഭവൻ മണി സർ ഹൗ ആർ യു എന്ന് ചോദിച്ചു. ഐ ആം വെരി ഫൈൻ എന്ന് പറഞ്ഞു. ഐശ്വര്യ റായ് എന്റെ ദേഹത്ത് കെെയിട്ടു. എന്തോ എന്റേ ദേഹത്ത് പെയ്ന്റ് അടിച്ച പോലെ തോന്നി എനിക്ക്. ഞാനാണെങ്കിൽ ഷർട്ടിട്ടില്ല. ഇടിവെട്ടേറ്റ പോലെ വെള്ള കളർ ദേഹത്ത്'

  'ഒരു 28 പ്രാവശ്യം ആണ് സീൻ എടുത്തു. കാരണം ഞാൻ ഡയലോ​ഗ് പറയും, ഇവർ ചിരിക്കും. ശങ്കർ സാർ പറഞ്ഞു. മണി സാർ, കുഴപ്പമില്ല, അവർ നന്നായി രസിക്കുന്നുണ്ട്. അമ്പത് ടേക്ക് പോയാലും കുഴപ്പമില്ല എന്ന്,' കലാഭവൻ മണി പറഞ്ഞതിങ്ങനെ.

  ഐശ്വര്യ റായ്, രജിനികാന്ത് എന്നിവർ ഒരുമിച്ചഭിനയിച്ച യന്തിരൻ സിനിമ വൻ വിജയം ആയിരുന്നു. ശങ്കർ സംവിധാനം ചെയ്ത സിനിമ മനുഷ്യനോട് മത്സരിക്കുന്ന റോബോട്ടിന്റെ കഥയായിരുന്നു പറഞ്ഞത്. ആദ്യമായിട്ടായിരുന്നു ഇത്തരമാെരു കഥ തമിഴകത്ത് വരുന്നത്. അതിനാൽ തന്നെ സിനിമ വൻ ജനശ്രദ്ധ നേടി. പിന്നീട് രാവൺ ഉൾപ്പെടെയുള്ള സിനിമകൾ വന്നു.

  തമിഴിൽ വില്ലൻ വേഷങ്ങളിലും ചില സിനിമകളിൽ കലാഭവൻ മണി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ‌ കുറേക്കാലത്തിന് ശേഷം ആമേൻ എന്ന സിനിമയിൽ ആയിരുന്നു മണി ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചത്. നടന്റെ വേർപാട് ഇന്നും സിനിമാ ലോകത്ത് ചർച്ച ആവാറുണ്ട്.

  2016 മാർച്ചിലാണ് കലാഭവൻ മണി മരണപ്പെടുന്നത്. കരൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ നടന് ഉണ്ടായിരുന്നു. നടൻ മരിച്ചിട്ട് ആറ് വർഷം ആയെങ്കിലും അന്നും പഴയ സിനിമകളിലൂടെ മണി പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു.

  Read more about: kalabhavan mani aishwarya rai
  English summary
  When Kalabhavan Mani Open Up About His Experience With Aishwarya Rai; Late Actors Words Went Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X