twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇക്ക ഇല്ലായിരുന്നെങ്കിൽ ഇതാെന്നും സാധിക്കില്ലായിരുന്നു; മമ്മൂക്കയുടെ വാക്ക് കേൾക്കാതിരുന്നപ്പോൾ; മണി പറഞ്ഞത്

    |

    മലയാള സിനിമയിൽ ‌ഏവർക്കും പ്രിയങ്കരൻ ആയ ഒരു നടൻ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പേര് കലാഭവൻ മണി എന്നാണ്. മികച്ച നടൻ, ഗായകൻ, കൊമേഡിയൻ തുടങ്ങി എല്ലാ മേഖലകളിലും പ്രശസ്തനായിരുന്ന മണിക്ക് ആരാധകർ ഏറെയായിരുന്നു.

    നടന്റെ വേർപാട് നികത്താനാവാത്ത നഷ്ടമായി ആരാധകർ കാണുന്നു. നാടൻ പാട്ടുകൾക്ക് ജന സ്വീകാര്യത നൽകിയ നടൻ കൂടിയാണ് മണി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും കലാഭവൻ മണി അഭിനയിച്ചിട്ടുണ്ട്.

    Also Read: സ്വയം മുടി മുറിച്ച് ഭ്രാന്തമായ അവസ്ഥ! ശരിക്കും ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല; സത്യമെന്താണെന്ന് പറഞ്ഞ് നടി അഞ്ജലിAlso Read: സ്വയം മുടി മുറിച്ച് ഭ്രാന്തമായ അവസ്ഥ! ശരിക്കും ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല; സത്യമെന്താണെന്ന് പറഞ്ഞ് നടി അഞ്ജലി

    അതിലെനിക്ക് കിട്ടിയ വേഷം ഒരു പെണ്ണിന്റെ സാരി

    'ഈ നിൽക്കുന്ന പൊന്ന് ഇക്ക ഇല്ലെങ്കിൽ ഒരു പക്ഷെ കലാഭവൻ മണി തമിഴിലും തെലുങ്കിലും കന്നഡയിലും ഒന്നും അഭിനയിക്കില്ല. അതിനാദ്യം നന്ദി പറയുന്നു. മറു മലർച്ചി എന്ന സിനിമയിലാണ് എന്നെ ആദ്യമായി അഭിനയിക്കാൻ വിളിച്ചത്. അതിലെനിക്ക് കിട്ടിയ വേഷം ഒരു പെണ്ണിന്റെ സാരി, ബ്ലൗസ്, അണ്ടർ സ്കേർട്ടുമാണ്'

    നിനക്ക് കേൾക്കാൻ പറ്റുന്നെങ്കിൽ നീ കേൾക്കെന്ന് മമ്മൂക്ക പറഞ്ഞു

    Also Read: ഞാനത് സിദ്ധുവിന് അയച്ച് കൊടുത്തു, അമ്മ ഉണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് കരഞ്ഞേനേ; മഞ്ജു പിള്ളAlso Read: ഞാനത് സിദ്ധുവിന് അയച്ച് കൊടുത്തു, അമ്മ ഉണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് കരഞ്ഞേനേ; മഞ്ജു പിള്ള

    'ഇതെല്ലാം ഉടുത്ത് തെങ്ങിന്റെ മുകളിൽ കയറേണ്ട സീൻ ആണ്. മമ്മൂക്ക പറഞ്ഞു, നീ തെങ്ങിൻ മുകളിൽ കയറേണ്ട സൂക്ഷിക്കണം എന്ന്. ഞാൻ പറഞ്ഞു അല്ല ഇക്ക ഞാൻ സല്ലാപത്തിൽ തെങ്ങിൽ കയറിയ ആളാണ് ഒരു കുഴപ്പവും ഇല്ലെന്ന്. കയറേണ്ട എന്ന് പറഞ്ഞാൽ കയറേണ്ട. നിനക്ക് കേൾക്കാൻ പറ്റുന്നെങ്കിൽ നീ കേൾക്കെന്ന് മമ്മൂക്ക പറഞ്ഞു'

    ഇക്കായുടെ നാക്കിന്റെ പുണ്യം പോലെ തന്നെ ഞാൻ താഴെ വീണു

    'അങ്ങനെ മമ്മൂക്കയുടെ വാക്ക് കേൾക്കാതെ ഞാൻ തെങ്ങിൻ മുകളിൽ കയറി. പട്ടയിൽ പിടിച്ചപ്പോൾ തന്നെ അണ്ടർ സ്കേർട്ട് ഊരിപ്പോന്നു. അത് ശരിയാക്കാൻ വേണ്ടി ഞാൻ പട്ടയിൽ നിന്ന് കൈ വിട്ടു. ഇക്കായുടെ നാക്കിന്റെ പുണ്യം പോലെ തന്നെ ഞാൻ താഴെ വീണു'

    'അത് കഴിഞ്ഞ് എല്ലാവരും നല്ല കൈയടി ആയിരുന്നു. യാരിവൻ റൊമ്പ സൂപ്പറാ നടിക്കിരേ ഒറിജിനലാ നടിക്കിരേ എന്ന് അവർ തമിഴിൽ പറഞ്ഞു. കുറച്ച് കഴിഞ്ഞ് എന്നെ കസേരയിൽ ഇരുത്തി കൊണ്ട് പോയപ്പോഴാണ് മനസ്സിലായത് ഞാൻ താഴെ വീണതാണെന്ന്'

    അപ്പോൾ ഞാൻ മണിയുടെ കാര്യം പറഞ്ഞു. മണിയുടെ പടങ്ങൾ കാണിച്ച് കൊടുത്തു

    'എന്തായാലും ഇക്ക വലിയൊരു മാർ​ഗം ആണ് കാണിച്ച് തന്നത്,' അതിന് ഒരായിരം നന്ദി ഉണ്ട്, കലാഭവൻ മണി അന്ന് പറഞ്ഞതിങ്ങനെ.
    കലാഭവൻ മണിയെ ആ സിനിമയിലേക്ക് നിർദ്ദേശിച്ചതിനെക്കുറിച്ച് മമ്മൂട്ടിയും വേദിയിൽ സംസാരിച്ചിരുന്നു.

    'വടിവേലു എന്ന വലിയ നടനെ ആണ് ആ സിനിമയിലേക്ക് ആദ്യം പരി​ഗണിച്ചത്. ആ സിനിമ തുടങ്ങാറായപ്പോൾ അദ്ദേഹത്തിന് എന്തോ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. അപ്പോൾ ഞാൻ മണിയുടെ കാര്യം പറഞ്ഞു. മണിയുടെ പടങ്ങൾ കാണിച്ച് കൊടുത്തു'

    അതിന് ഞാനൊരു കാരണക്കാരൻ അല്ല

    'പക്ഷെ തമിഴിൽ കൂടുതലും കലാഭവൻ മണി എന്നാരും പറയാറില്ല. കലാമണി എന്നാണ് പറയാറ്. ആ പടത്തിൽ മണിയുടെ ശബ്ദം അല്ല. വേറൊരാളുടെ ശബ്ദമാണ്'

    'പിന്നീട് തമിഴിലും മലയാളത്തിലും കന്നഡയിലും ഒക്കെ അഭിനയിച്ച് അത്യാവശ്യം ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടൻ ആയി. അതിന് ഞാനൊരു കാരണക്കാരൻ അല്ല. അങ്ങനെ ഒരു അവസരം ഉണ്ടായത് മണിയുടെ ഭാ​ഗ്യം. അത് ഉപയോ​ഗിക്കാനും മണിക്ക് സാധിച്ചു,' മമ്മൂട്ടി പറഞ്ഞതിങ്ങനെ.

    Read more about: kalabhavan mani mammootty
    English summary
    When Kalabhavan Mani Thanked Mammootty For His Support To Career; Late Actor's Words Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X