മലയാളം ഇൻഡസ്ട്രിയ്ക്ക് കാളിദാസിനെ ഇഷ്ടമല്ലേ? ഈ കുടുംബത്തിന്റെ ഭാഗമാണെന്ന് തോന്നിയിട്ടില്ലെന്ന് നടൻ

മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ താരപുത്രന്മാരിൽ ഒരാളാണ് കാളിദാസ് ജയറാം. പ്രശസ്ത താരങ്ങളായ ജയറാമിന്റെയും പാർവ്വതിയുടെയും മകനായ യുവ നടൻ, ഒരു ബാലതാരമായാണ് സിനിമയിൽ എത്തിയത്. ആദ്യ ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലെ 'അച്ചു' എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. പിന്നീട്, എന്റെ വീട്, അപ്പുവിന്റെയും എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും കാളിദാസ് നേടി. രണ്ടു ചിത്രങ്ങളിലും അച്ഛൻ ജയറാമിന് ഒപ്പമാണ് കണ്ണൻ അഭിനയിച്ചത്.

എന്നാൽ, നായകനായി സിനിമയിലേക്ക് കാളിദാസ് ജയറാം മടങ്ങിയെത്തിയപ്പോൾ, കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. മലയാളത്തിൽ ചില സിനിമകളിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും, പ്രതീക്ഷിച്ചത് പോലെ ഇൻഡസ്ട്രിയിൽ ഒരു സ്ഥാനം നേടിയെടുക്കാൻ നടന് ഇത് വരെ കഴിഞ്ഞിട്ടില്ല. 'വൈറസ്' പോലെയുള്ള സിനിമകളിൽ നിന്നുള്ള പിന്മാറ്റങ്ങളും കണ്ണന് തിരിച്ചടിയായി. എന്നാൽ തമിഴിൽ ചില നല്ല സിനിമകളിലൂടെ കാളിദാസ് പേരെടുത്തു കഴിഞ്ഞു. കമൽ ഹാസൻ നായകനായ 'വിക്രം', പാവ കഥൈകൾ, തുടങ്ങിയ ചിത്രങ്ങളിലെ നടന്റെ പ്രകടനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Kalidas Jayaram
Photo Credit: Kalidas Jayaram, Instagram / Filmibeat

കുറച്ചു മാസങ്ങൾക്ക് മുൻപ് ഗലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ, സീനിയർ മാധ്യമപ്രവർത്തകൻ ഭരദ്വാജ് രംഗൻ കാളിദാസ് ജയറാമിനോട് എന്തു കൊണ്ടാണ് മലയാള സിനിമകൾ ചെയ്യാത്തത് എന്ന് ചോദിച്ചിരുന്നു. അതിന് മറുപടിയായി, മലയാള സിനിമയെ കുറിച്ചും, ഒരു നായകനായി കരിയർ തുടങ്ങിയപ്പോൾ ഇൻഡസ്ട്രിയിൽ നിന്നുണ്ടായ അനുഭവങ്ങളെ കുറിച്ചും, യുവ താരം സംസാരിച്ചു. മലയാളത്തിലെ തന്റെ സിനിമ തിരഞ്ഞെടുപ്പുകൾ പലപ്പോഴും തെറ്റായി പോയിരുന്നുവെന്ന് തുറന്നു സമ്മതിക്കാൻ കാളിദാസ് മടിച്ചില്ല. ഒപ്പം, മലയാള സിനിമയ്ക്ക് തന്നെ അത്ര ഇഷ്ടമാണെന്ന് തോന്നിയിട്ടില്ലെന്നും വിക്രം നടൻ വെളിപ്പെടുത്തി.

Kalidas now and with Jayaram in Kochu Kochu Santhoshangal
Photo Credit: Kalidas Jayaram, Instagram / Filmibeat
"

മലയാളം സിനിമകൾ ചെയ്യാതിരിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. ഒന്ന് - എനിക്ക് പറ്റുന്ന തരത്തിലുള്ള ശരിയായ സിനിമകൾ വരുന്നില്ല. രണ്ട് - ഞാൻ മലയാളത്തിൽ ഇതുവരെ ചെയ്ത സിനിമകളുടെ കാര്യമെടുത്താൽ, പലതും വളരെ മോശം തീരുമാനങ്ങളായിരുന്നു, ചില പ്രൊജെക്ടുകൾ ഒഴിച്ച്. മൂന്ന് - എനിക്ക് ഒരിക്കലും ഞാൻ മലയാള സിനിമാ കുടുംബത്തിന്റെ ഭാഗമാണെന്ന് തോന്നിയിട്ടില്ല," ഏറെ സത്യസന്ധതയോടെ കാളിദാസ് ജയറാം ഭരദ്വാജ് രംഗനോട് തുറന്നു പറഞ്ഞു. എന്നാൽ താരത്തിന്റെ മറുപടി, അവതാരകനെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചു.

"എന്താണ് അങ്ങനെ? നിങ്ങളുടെ അച്ഛൻ ആ ഇൻഡസ്ട്രിയിൽ ഏറ്റവും ഇടകർന്നു നിൽക്കുന്ന വ്യക്തിയല്ലേ?" എന്ന് സീനിയർ ജേർണലിസ്റ്റ് ചോദിച്ചപ്പോൾ, "ഉറപ്പായും. ഇത് ഞാൻ അവിടെ ശരിയായ സിനിമകൾ ഇത് വരെ ചെയ്തിട്ടില്ലാത്തതു കൊണ്ട് തോന്നുന്നതാവും. പ്രത്യേകിച്ച് സിനിമ ഇൻഡസ്ട്രി, പിന്നെ സിനിമകൾ ശരിയാവാത്തതു കൊണ്ട് പ്രേക്ഷകരും - രണ്ടും എന്നെ അംഗീകരിച്ചതായി തോന്നുന്നില്ല. കുറച്ചൊക്കെ അതെന്റെ തെറ്റാണ്. കാരണം, നല്ല വർക്ക് ചെയ്യുമ്പോഴാണ് പ്രേക്ഷകർ നമ്മളോട് കണക്ട് ചെയ്യുക. പിന്നെ, മലയാള സിനിമയ്ക്ക് എന്നെ അത്ര ഇഷ്ടമാണെന്ന് തോന്നുന്നില്ല," ഒരു ചിരിയോടെ കാളിദാസ് പറഞ്ഞു നിർത്തി.

മാറുന്ന മലയാള സിനിമയ്ക്കൊപ്പം നിൽക്കാതെ, അച്ഛൻ ജയറാമും, ദിലീപും ഒക്കെ ചെയ്തിരുന്ന തരം ഫോർമുല എന്റെർറ്റൈനെർ ചിത്രങ്ങൾ ചെയ്യാനുള്ള കാളിദാസിന്റെ ശ്രമം മലയാളത്തിൽ വിജയിച്ചില്ല. ഒപ്പം, വൈറസ് ഉൾപ്പെടെയുള്ള, പിന്നീട് ചരിത്രം സൃഷ്‌ടിച്ച ചില സിനിമകളിൽ നിന്ന് അവസാന നിമിഷം പിന്മാറിയതും നടന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചു. എന്നാലിപ്പോൾ, ആശകൾ ആയിരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ഒരു വലിയ മടങ്ങിവരവ് നടത്താൻ ഒരുങ്ങുകയാണ് കണ്ണൻ.

More from Filmibeat

Read more about: kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X