കുടുംബത്തെ ഒന്നടങ്കം ആക്ഷേപിച്ചത് പോലെ നോക്കി; ഇങ്ങേരെ കെട്ടി അനുഭവിപ്പിക്കുമെന്ന് തീരുമാനിച്ചു; നടി പറഞ്ഞത്
വിട പറഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും നടി കൽപ്പനയെ മറക്കാൻ സിനിമാ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. കോമഡി വേഷങ്ങളിൽ തിളങ്ങിയ കൽപ്പന നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തു. സീരിയസ് വേഷങ്ങൾ നടിക്ക് തുടരെ ലഭിച്ച് തുടങ്ങിയത് വർഷങ്ങൾക്കിപ്പുറമാണ്. സ്പിരിറ്റ്, ഇന്ത്യൻ റുപ്പി തുടങ്ങിയ സിനിമകളിൽ കൽപ്പനെ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചു. അഭിനയ പ്രാധാന്യമുള്ള സിനിമകൾ ലഭിച്ച് കൊണ്ടിരിക്കെയാണ് കൽപ്പന അപ്രതീക്ഷിതമായി വിട പറയുന്നത്.
കൽപ്പനയുടെ വ്യക്തിജീവിതവും ഒരു കാലത്ത് ചർച്ചയായിട്ടുണ്ട്. സംവിധായകൻ അനിൽ കുമാറിനെയാണ് ശ്രീമയി വിവാഹം ചെയ്തത്. 1998 ൽ വിവാഹിതരായ ഇരുവരും 2012 ൽ വേർപിരിഞ്ഞു. ശ്രീമയി എന്നാണ് ഇരുവരുടെയും മകളുടെ പേര്. അനിൽ കുമാറിനെ വിവാഹം ചെയ്തതിനെക്കുറിച്ച് മുമ്പൊരിക്കൽ കൽപ്പന പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

ആദ്യമായി പ്രണയിച്ചത് അനിലിനെയാണ്. അദ്ദേഹത്തെ തന്നെ കെട്ടാനും പറ്റി. വാശിപ്പുറത്ത് കെട്ടിയതാണ്. ഇൻഡസ്ട്രിയിൽ വന്നിട്ട് എനിക്കേറ്റവും സൗഹൃദം പ്രാെഡക്ഷൻകുട്ടികളും ലൈറ്റ്മാൻസുമായാണ്. അത് കഴിഞ്ഞ് ക്യാമറ അസിസ്റ്റന്റ്സും അസിസ്റ്റന്റ് ഡയറക്ടേഴ്സും. ഇന്നുവരെ ഡയറക്ടർ, പ്രൊഡ്യൂസർ ലെവലിൽ ആരുമായും എനിക്ക് സൗഹൃദമില്ല. ഇവരാണ് എന്റെ സുഹൃത്തുക്കൾ. അവരെ എനിക്ക് പ്രേമിക്കാൻ പറ്റില്ല. എന്നെ ചേച്ചിയെന്നോ ഞാൻ ചേട്ടായെന്നോ വിളിക്കുന്നവരാണ്.
ഇഞ്ചക്കാടൻ മത്തായി ആന്റ് സൺസ് എന്ന സിനിമ നടക്കുമ്പോൾ ഒരു കോസ്റ്റ്യൂം മാറ്റിയിട്ടു. ചട്ടയും മുണ്ടുമാണ് വേഷം. കെപിഎസി ലളിതയും ഭവാനിയമ്മയും ഉണ്ട്. ഒരു വിവാഹ സീൻ വന്നപ്പോൾ അയ്യോ, നീ കൊച്ചല്ലേ, ഞങ്ങൾ ചട്ടയും മുണ്ടുമിടാം, നീ ഒരു സാരിയെടുത്തുടുക്ക് അനിലിനോട് പറയാമെന്ന് അവർ പറഞ്ഞു. ഞാൻ സാരി ഉടുത്തു.

കുറേ നേരം കഴിഞ്ഞിട്ടും എന്നെ ഷോട്ടിന് വിളിക്കുന്നില്ല. ഉർവശിയുണ്ട്. ശരണ്യയുടെയും സുരേഷ് ഗോപിയുടെയും കല്യാണമാണ് സീൻ. ഞാൻ എന്നെ വിളിക്കാൻ വേണ്ടി കാത്തിരുന്നു. ഒരു ആറ് മണിയായപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ ബാബുവേട്ടൻ വന്ന് കോസ്റ്റ്യൂം മാറ്റിയിട്ടത് അനിലിന് ദേഷ്യമായി എന്ന് വന്ന് പറഞ്ഞു. ഷോട്ടിന് ചെന്നപ്പോൾ ഞാൻ പുള്ളിയുടെ കുടുംബത്തെ ഒന്നടങ്കം ആക്ഷേപിച്ച എക്സ്പ്രഷൻ. അന്നെഴുതി വെച്ചതാണ് ഇങ്ങേരെ കെട്ടി അനുഭവിപ്പിക്കുകയെന്ന്. ആ വാശിപ്പുറത്ത് കെട്ടിയതാണെന്നും കൽപ്പന വ്യക്തമാക്കി.
നമുക്ക് വിധിച്ചൊരു വ്യക്തിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പണ്ട് പ്രായമുള്ളവർ മണ്ണും പെണ്ണും വിധിച്ചതേ കിട്ടൂയെന്ന് പറയും. എന്റെ വിധി അദ്ദേഹമാണ്. പക്ഷെ ഞങ്ങൾ എല്ലാ കാര്യത്തിലും രണ്ട് വ്യത്യസ്ത വ്യക്തികളാണ്. ഞാൻ നിർത്താതെ സംസാരിക്കും. അദ്ദേഹം ഒന്നും മിണ്ടാത്ത വ്യക്തിത്വം. പക്ഷെ ഏറ്റവും നല്ല ചേർച്ചയുള്ള വ്യക്തികളുമാണ് ഞങ്ങളെന്നു കൽപ്പന വ്യക്തമാക്കി. പ്രണയാഭ്യർത്ഥനകളുമായി എന്നെ ആരും സമീപിച്ചിട്ടില്ല.
എന്റെ പെരുമാറ്റം കൊണ്ടായിരിക്കാം. എനിക്ക് പതിനാറ് വയസുള്ളപ്പോൾ ഇരുപത്തിയാറ് വയസുള്ളയാൾ ചേച്ചിയെന്നേ വിളിച്ചിട്ടുള്ളൂയെന്നും കൽപ്പന വ്യക്തമാക്കി. കൈരളി ടിവിയിലാണ് കൽപ്പന മനസ് തുറന്നത്. കൽപ്പനയുടെ മകൾ ശ്രീമയി ഇതിനകം സിനിമാ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications