കുഞ്ഞ് മനോജിന്റെ കെെയിലായിരുന്നു; ആശുപത്രിയുടെ നട വരെ അവൾ വന്നതാണ്; കൽപ്പന പറഞ്ഞത്
സിനിമാ ലോകത്തെ ജനപ്രിയ കുടുംബമാണ് ഉർവശിയുടേത്. കൽപ്പന, ഉർവശി കലാരഞ്ജിനി എന്നീ മൂന്ന് സഹോദരിമാരും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. കൽപ്പനയുടെ മരണം ഏവരെയും വിഷമിപ്പിച്ചു. ജീവിതത്തിൽ പല ഘട്ടങ്ങൾ കണ്ടവരാണ് ഉർവശിയും സഹോദരിമാരും. ഏറ്റവും പ്രിയപ്പെട്ടവരാണെങ്കിലും സഹോദരിമാരിൽ നിന്നും കുടുംബത്തിൽ നിന്നും ഉർവശി അകന്ന് നിന്ന ഒരു സമയമുണ്ട്. മനോജ് കെ ജയനുമായുള്ള വിവാഹമോചന സമയത്തുണ്ടായ പ്രശ്നങ്ങളാണ് ഇതിന് കാരണമായത്.
തനിക്കൊപ്പം കുടുംബം നിൽക്കുന്നില്ലെന്നും മനോജ് കെ ജയനൊപ്പം നിൽക്കുന്നെന്നുമുള്ള പരിഭവം ഉർവശിക്കുണ്ടായിരുന്നു. മുമ്പൊരിക്കൽ ഈ അകൽച്ചയെക്കുറിച്ച് കൽപ്പന കൈരളി ടിവിയിൽ സംസാരിച്ചിട്ടുണ്ട്. നടിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. മാറി നിന്നെങ്കിലും ആത്മാവിൽ നിന്ന് മാറിയിട്ടില്ല. ആത്മബന്ധം ഈ ജന്മത്ത് പോകില്ല. പിന്നെ മാനസികമായ ചില പ്രയാസങ്ങളുണ്ടാകാം. ഓവർ അറ്റാച്ച്മെന്റ് ആയത് കൊണ്ടാണ്. അവൾക്കിന്നും ആത്മബന്ധമുണ്ട്.

അവൾക്ക് എന്തെങ്കിലും അസുഖവോ പ്രോബ്ലമോ വന്നാൽ മൂത്തവൾ ഉടനെ അവളെ വിളിച്ച് സംസാരിക്കുമെന്ന് കൽപ്പന അന്ന് ചൂണ്ടിക്കാട്ടി. ഉർവശിയുമായുള്ള പിണക്കം മാറി എല്ലാവരും ഒരു വീട്ടിൽ താമസിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനും കൽപ്പന മറുപടി നൽകി. ഇപ്പോൾ വിചാരിച്ചാലും നടക്കും. പക്ഷെ അഞ്ച് പേർ ഒരുമിച്ച് നിൽക്കുകയും ഒരാൾ മാറി നിൽക്കുകയുമാണെങ്കിൽ ആ ആൾ ഇങ്ങോട്ട് വരുന്നതാണ് ഏറ്റവും നല്ലത്. അതാണ് വേണ്ടത്. ഉർവശിയോട് തങ്ങൾക്കിപ്പോഴും സ്നേഹമുണ്ടെന്ന് അവൾക്ക് അറിയാമെന്നും കൽപ്പന അന്ന് വ്യക്തമാക്കി.
ഞങ്ങളേക്കാൾ ഇളയതാണ് അവൾ. കുട്ടിക്ക് തോന്നുന്ന ഫീലിംഗ് ആണ്. പക്വത ഇല്ലായ്മയായിരിക്കാമെന്നും കൽപ്പന വ്യക്തമാക്കി. ഉർവശി-മനോജ് കെ ജയൻ വിവാഹമോചന സമയത്ത് മനോജ് കെ ജയനെ പിന്തുണച്ചതിനെക്കുറിച്ചും കൽപ്പന സംസാരിച്ചു. എന്റെ ബ്രദറാണ് മനോജ് കെ ജയൻ. അനിയുമായി ( മനോജ് കെ ജയൻ ) അത്ര അറ്റാച്ച്ഡ് ആണ് ഞങ്ങൾ. അനിയുടെ കെെയിലിരിക്കുന്നത് അവളുടെ കുഞ്ഞാണ്. ഞങ്ങളുടെ കുഞ്ഞാണ്.

കുഞ്ഞ് അനിയുടെ അടുത്തായിരുന്നു. കുഞ്ഞിനെ കാണണമെങ്കിൽ ഞങ്ങൾ ആരുടെ മുന്നിൽ പോകണം. അനിയുടെ കൂടെയല്ലേ നിൽക്കാൻ പറ്റൂ. നമ്മുടെ അമ്മമാർക്ക് മക്കളേക്കാളും സ്നേഹം കൊച്ചുമക്കളോടാണ്. ഏത് അമ്മമാരും അങ്ങനെ പറയും. കുഞ്ഞാറ്റ ഉർവശിയാണ്. അവളിൽ കൂടി ഞങ്ങൾ ഉർവശിയുമായി അടുക്കുന്നു. ഞങ്ങളുടെ മനസിലെ സ്നേഹം പുറത്ത് കാട്ടാൻ ഒരു സമയം വേണമെന്നും കൽപ്പന അന്ന് വ്യക്തമാക്കി.
ഞാൻ പത്ത് ദിവസം ആശുപത്രിയിലായിരുന്നു. എനിക്ക് അവളെ കാണണമെന്ന് തോന്നി. അപ്പോൾ തന്നെ അവളെ വിളിച്ചു. ആശുപത്രിയുടെ നട വരെ അവൾ വന്നു. ഇതിനകത്ത് വരരുത്, വേറെ വല്ല അസുഖമായി ചിത്രീകരിക്കുമെന്ന് ഞാൻ പറഞ്ഞു. പനി വന്ന് ബ്ലഡ് കൗണ്ട് കുറഞ്ഞാണ് ഞാൻ ആശുപത്രിയിലായത്. സുഖം പ്രാപിച്ച ശേഷം അവൾ അവളുടെ വർക്കിലാണ്. ഞാനിവിടെയാണ്. ചെന്നെെയിൽ പോയപ്പോൾ അവൾ സ്ഥലത്തില്ലായിരുന്നു. അധികം വൈകാതെ പിണക്കം മാറ്റിവെച്ച് ഉർവശിയുമായി വീണ്ടും അടുക്കുമെന്നും അന്ന് കൽപ്പന വ്യക്തമാക്കി.
എന്നാൽ അതിന് മുമ്പ് കൽപ്പന ലോകത്തോട് വിട പറഞ്ഞു. ഹൃദയാഘാതം വന്നാണ് കൽപ്പന മരിച്ചത്. പിന്നീടുള്ള അഭിമുഖങ്ങളിൽ സഹോദരിയുടെ വിയോഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഉർവശിയുടെ ശബ്ദം ഇടറി. ചെറുപ്പം മുതലേ തന്റെ എല്ലാം കാര്യങ്ങളും നോക്കിയിരുന്നത് കൽപ്പനയാണെന്നും ചെറിയൊരു അഭിപ്രായ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂയെന്നും ഉർവശി വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











