ഉർവശിയും കൽപ്പനയും ഒരുപോലെ പറഞ്ഞു; മാമുക്കോയയുടെ സെറ്റിലെ പെരുമാറ്റം; 'അങ്ങനെയൊരു നടനല്ല'
മലയാള സിനിമാ രംഗത്തെ രണ്ട് വലിയ നഷ്ടങ്ങളാണ് കൽപ്പനയുടെയും മാമുക്കോയയുടെയും വിയോഗം. കോമഡി റോളുകളിൽ തിളങ്ങിയവരാണ് രണ്ട് പേരും. പിന്നീട് സീരിയസ് റോളുകളിലും ഇവർ തിളങ്ങി. നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മാമുക്കോയയെക്കുറിച്ച് ഒരിക്കൽ കൽപ്പന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഞങ്ങൾ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത് പോസ്റ്റ് ബോക്സ് നമ്പർ 27 എന്ന സിനിമയിലാണ്. ഒത്തിരി പേരെ കാണുന്നതിൽ ചിലരോട് പേഴ്സണലായി വലിയ അടുപ്പം തോന്നും. നമ്മുടെ വീട്ടിലെ ആളുകളുടേത് പോലെയുള്ള പെരുമാറ്റം അവരിൽ കാണും. എന്റെ അമ്മയെ പോലെയാണ് മാമുക്കോയ ഇക്ക. അതുപോലെ കൊച്ചുപ്രേമൻ ചേട്ടനും. ഇവരൊക്കെ അനാവശ്യം പറയില്ല.

പരദൂഷണം പറയില്ല. അശ്ലീല പരമായി സംസാരിക്കില്ല. കൊച്ചുങ്ങളെ പോലെയാണ്. ഇവർ സിനിമയിൽ കാണുന്നത് പോലെയാണ് നമ്മളോേട് സംസാരിക്കുന്നതും. ഒപ്പം നിന്ന് അഭിനയിക്കുമ്പോൾ എപ്പോഴും ഈസിയായി തോന്നും. കൂടെ നിൽക്കുന്ന ആർട്ടിസ്റ്റ് ഇറിറ്റേറ്റഡ് ആയാൽ നമുക്കത് ഫീൽ ചെയ്യും. എന്നാൽ മാമുക്കോയക്ക് അങ്ങനെയൊന്നും ഇല്ലെന്നും കൽപ്പന അന്ന് പറഞ്ഞു. മുമ്പൊരിക്കൽ അമൃത ടിവിയിൽ സംസാരിക്കുകയായിരുന്നു കൽപ്പന. ഉർവശിയും അന്ന് മാമുക്കോയയെക്കുറിച്ച് സംസാരിച്ചു.
പെരുമാറ്റത്തിൽ ഒരിക്കലും കൃത്രിമത്വം ഇല്ലാത്ത വ്യക്തിയാണ്. എപ്പോഴോ ഞാൻ അദ്ദേഹത്തെ കണ്ടു. ഒത്തിരി പരിചയമുള്ളത് പോലെ സംസാരിച്ചു. തിരിച്ച് മാമുക്കോയയും അത് പോലെ തന്നെ. മലയാളത്തിൽ കോമഡി പെർഫോം ചെയ്യുന്ന നടൻമാർക്ക് സെറ്റിൽ ആരെക്കുറിച്ച് വേണമെങ്കിലും തമാശ രൂപത്തിൽ കളിയാക്കാം. അതിന് പ്രത്യേക ലെെസൻസുണ്ടെന്ന ഫീലിംഗ് അവർക്കുണ്ട്. അങ്ങനെയൊരു കാറ്റഗറിയിൽ പെടാത്ത ആളാണ് മാമുക്കോയ. ആരെയും അനാവശ്യമായി വിമർശിക്കുകയോ വേദനിപ്പിക്കുകയോ ഇല്ലെന്നും ഉർവശി പറഞ്ഞു.


Click it and Unblock the Notifications











