വിവാഹമോചനത്തിന് ശേഷം മകൾ പറഞ്ഞത്, എന്റെ മോൾ എങ്ങനെ ആ വാക്ക് പറഞ്ഞെന്ന് ചിന്തിച്ചു: കൽപ്പന പറഞ്ഞത്
വിവാഹമോചനത്തെക്കുറിച്ച് അന്തരിച്ച നടി കൽപ്പന മുമ്പൊരിക്കൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. സംവിധായകൻ അനിൽ കുമാറായിരുന്നു കൽപ്പനയുടെ ഭർത്താവ്. 1998 ൽ വിവാഹിതരായ ഇവർ 2012 ൽ വേർപിരിഞ്ഞു. ശ്രീസംഖ്യ എന്നാണ് മകളുടെ പേര്. ജീവിതത്തിൽ വഴക്കിടുന്ന ആളല്ല താനെന്ന് കൽപ്പന ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഈസിയായിട്ട് പോകുന്ന ആളാണ് ഞാൻ. ഒന്നും വലിയ പ്രശ്നമായി പെരുപ്പിക്കുകയോ അട്ടഹസിക്കുകയോ ചെയ്യാറില്ല. എനിക്ക് സ്ത്രീ ശത്രുക്കളെന്ന് പറയാൻ ആരുമില്ല. ഒരു വീട്ടിൽ ചെന്ന് കയറിയാൽ അമ്മായിയമ്മയും നാത്തൂനുമാണ് ശത്രുവെന്ന് പറയും. അങ്ങനെയും എനിക്ക് ശത്രുക്കളില്ല. പിന്നെ പ്രതികരിക്കേണ്ടതായ കാര്യങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്.
ബേസിക്കായി ഞാൻ വളരെ സോഫ്റ്റായ ക്യാരക്ടറാണ്. എന്നെ ചേണ്ടിയാൽ ഞാൻ മാന്തും. വിവാഹ ജീവിതത്തിൽ ക്ഷമയുണ്ടായിരുന്നു. ചേണ്ടിയോ മാന്തിയതോ അല്ല. ഒരുപാട് ക്ഷമ കൂടിപ്പോയാലും നമുക്ക് ആപത്ത് വരും. വീട്ടിലും കോമഡി ആർട്ടിസ്റ്റ് ആയാൽ ലെെഫ് പോകും എന്നെനിക്ക് മനസിലായി. ചില കാര്യങ്ങൾക്ക് തുലാഭാരത്തിലെ ശാരദാമ്മയൊക്കെ ആകണമായിരുന്നു. അല്ലെങ്കിൽ കള്ളിച്ചെല്ലമ്മയിലെ ഷീലാമ്മയാകണമായിരുന്നു. അത് വന്നില്ലെന്നും കൽപ്പന അന്ന് പറഞ്ഞു.

വിവാഹമോചനമെന്ന വാക്കിനെ വെറുക്കുന്നു എന്ന് പറഞ്ഞിട്ടും പിന്നീട് വിവാഹമോചനം ചെയ്യേണ്ടി വന്നതിനെക്കുറിച്ചും കൽപ്പന അന്ന് സംസാരിച്ചു. നമുക്ക് ഇഷ്ടമല്ല, ആ വഴിയിലൂടെ പോകില്ല എന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ച് നന്നായി നിന്നാലും ആ വഴിയെ പോകാൻ നിനക്ക് പറ്റും എന്നാലേ ലക്ഷ്യ സ്ഥാനത്ത് എത്താൻ പറ്റൂ എന്നത് കർമ്മമായി മാത്രമേ എനിക്കെടുക്കാൻ പറ്റൂ.
കുടുംബഭദ്രത നമ്മുടെ കയ്യിലാണെന്ന് തോന്നുന്നതാണ്. നമുക്ക് മുകളിൽ ഒരാളുണ്ട്. നമ്മളെന്തൊക്കെ അടുപ്പിച്ച് കൊണ്ട് വരും എന്ന് പറഞ്ഞാലും അത് വരേണ്ട സമയത്ത് വന്നിരിക്കും. വിവാഹമോചന സമയത്ത് താൻ ആത്മവിശ്വാസത്തോടെ ആളുകളോട് സംസാരിച്ചെന്നും കൽപ്പന അന്ന് പറഞ്ഞു. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ആ സമയത്താണ് ഏറ്റവും കൂടുതൽ ആത്മവിശ്വാസം എനിക്ക് ലഭിച്ചത്.

മനസിന് ആത്മവിശ്വാസം തന്ന കോളുകൾ വന്നു. എന്റെ മോൾക്ക് ഇപ്പോൾ 13 വയസ് കഴിഞ്ഞു. എനിക്ക് ഈ പ്രായത്തിൽ കിട്ടിയ ബുദ്ധിയും പക്വതയും അവൾക്കുണ്ട്. വളരെ സോഫ്റ്റാണ്. മോളാണ് എനിക്ക് പല കാര്യങ്ങളും പറഞ്ഞ് മനസിലാക്കി തന്നത്. ഇനി സാരിയോ കുർത്തയോ മാത്രമേ ഉപയോഗിക്കാവൂ. ടീഷർട്ടും മറ്റും ഉപയോഗിക്കാൻ പാടില്ല. എൻഫെ മോൾ എങ്ങനെ ആ വാക്ക് പറഞ്ഞു എന്ന് ഞാൻ ആലോചിച്ചു. ഇപ്പോൾ നമ്മൾ ഇങ്ങനെയൊരു ലെെഫിലായി, ഇനി അങ്ങനത്തെ കോസ്റ്റ്യൂം യൂസ് ചെയ്യരുത് എന്ന് വരെ പറയാനുള്ള ധെെര്യമുള്ള മോളാണ് തന്റേതെന്നും കൽപ്പന പറഞ്ഞു. ഒരിക്കൽ മനോരമ ന്യൂസിൽ സംസാരിക്കുകയായിരുന്നു കൽപ്പന.
ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ സഹോദരിമാരുടെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത് അമ്മ വിജയലക്ഷ്മിയാണ്. അമ്മയെക്കുറിച്ച് പല അഭിമുഖങ്ങളിലും ഉർവശി സംസാരിച്ചിട്ടുണ്ട്. എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറാനാണ് അമ്മ തങ്ങളെ പഠിപ്പിച്ചതെന്ന് ഉർവശി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഉർവശിയുടെയും ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതാണ്. നടി രണ്ടാമത് വിവാഹം ചെയ്ത് ഇന്ന് കുടുംബജീവിതം നയിക്കുന്നു. ശിവപ്രസാദ് എന്നാണ് ഉർവശിയുടെ ഭർത്താവിന്റെ പേര്. ഇഷാൻ പ്രജാപതി എന്ന മകനും ഇവർക്കുണ്ട്. പ്രശ്നങ്ങളോടെയാണ് ആദ്യ വിവാഹബന്ധം വേർപിരിഞ്ഞെങ്കിലും രണ്ടാം വിവാഹത്തോടെ സന്തോഷകരമായ കുടുംബ ജീവിതം ഉർവശിക്ക് ലഭിച്ചു.


Click it and Unblock the Notifications











