ഞങ്ങളുടെ കുടുംബത്തിലെ കുഞ്ഞ്, കുഞ്ഞാറ്റയ്ക്ക് വേണ്ടിയായിരുന്നു; ഉർവശിയൊന്നും പറഞ്ഞില്ല: കൽപ്പനയുടെ വാക്കുകൾ

സന്തോഷകരമായ ജീവിതമാണ് നടി ഉർവശി ഇന്ന് നയിക്കുന്നത്. തന്നെ മനസിലാക്കി ഒപ്പം നിൽക്കുന്ന ഭർത്താവും മകനും. മുൻ ഭർത്താവ് മനോജ് കെ ജയനിൽ പിറന്ന തേജാലക്ഷ്മി എന്ന മകളും സ്നേഹത്തോടെ അമ്മയെ കാണാൻ ഇടയ്ക്കിടെ എത്തുന്നു. മനോജ് കെ ജയനുമായി വേർപിരിഞ്ഞ കാലഘട്ടമായിരുന്നു ഉർവശിയുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ സമയം. ആരോപണ പ്രത്യാരോണങ്ങൾ വിവാഹമോചന സമയത്ത് വന്നു. മകളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച് തർക്കമുണ്ടായി.

അന്ന് സ്വന്തം സഹോദരി കൽപ്പനയോ മറ്റ് ബന്ധുക്കളോ ഉർവശിക്കൊപ്പമല്ല നിന്നത്. മനോജ് കെ ജയനൊപ്പമാണ്. ഇതേക്കുറിച്ച് ഒരിക്കൽ കൽപ്പന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാനെടുത്ത് കൊണ്ട് നടന്ന കുട്ടിയാണ് ഉർവശി. അവൾക്കെന്നിലുള്ള സ്വാതന്ത്രം വേറെ ആർക്കുമില്ല. പക്ഷെ ഓപ്പോസിറ്റ് നിൽക്കുന്നത് ഞങ്ങളുടെ കുടുംബത്തിലെ കുഞ്ഞും ആ കുഞ്ഞിന്റെ അച്ഛനുമാണ്. ഈ കുഞ്ഞ് ഞങ്ങളുടെ കുടുംബത്തിലെ കുട്ടി തന്നെയാണ്. ഉർവശി ഒന്നും പറയുന്നുമില്ല. ഉർവശിക്കൊപ്പം നിൽക്കാത്തതിന്റെ പേരിൽ ഞങ്ങളുടെ ബന്ധം മോശമായിട്ടില്ല. അത് ഈ ജന്മം മാറാൻ പറ്റില്ല. അവൾക്കൊരു അസുഖം വന്നാൽ ഇന്നും വേ​ഗം ഞങ്ങൾക്കറിയാം. ആ ബന്ധം മരണം വരെ മാറാത്ത ബന്ധമാണ്.

Kalpana  Urvashi

തെറ്റിദ്ധാരണകൾ ആ സമയത്ത് എന്തുകൊണ്ട് വന്നു എന്ന് അവൾക്കും അറിയാം. പിന്നെ അവൾക്ക് മറ്റൊരു ആവശ്യം അവൾക്ക് വന്നാൽ അവൾക്കൊപ്പം ഞങ്ങളെന്നും ഉണ്ടാകും. മനോജ് കെ ജയനൊപ്പം നിൽക്കാൻ കാരണം കുഞ്ഞാണ്. ഞങ്ങളുടെ കുഞ്ഞാണ്. പെൺകുഞ്ഞാണ്. മാത്രവുമല്ല മനോജ് കെ ജയൻ മാത്രമല്ലേ പറയുന്നുള്ളൂ. ഉർവശിക്ക് പറയാമായിരുന്നല്ലോ. അവളെയല്ലേ ആദ്യം കുഞ്ഞായി നമ്മൾ കണ്ടത്. അവൾ കഴിഞ്ഞിട്ടല്ലേ അവളുടെ കുഞ്ഞ് പോലുമുള്ളൂയെന്നും അന്ന് കൽപ്പന പറഞ്ഞു.

തന്റെയും രണ്ട് സഹോ​​​ദരിമാരുടെയും വിവാ​ഹബന്ധം വേർപിരിയേണ്ടി വന്നതിനെക്കുറിച്ചും കൽപ്പന അന്ന് സംസാരിച്ചു. ഞങ്ങളെ അറിയുന്നവർക്ക് ഞങ്ങളെ അറിയാം. ഒരുപാട് സ്നേഹമുള്ള കുടുംബത്തിൽ ജനിച്ചതാണ് ഞങ്ങൾ. വിനയം വിട്ടോ ബഹുമാനം വിട്ടോ ഞങ്ങൾ ആരോടും പെരുമാറിയിട്ടില്ല. അഹങ്കരിച്ച് പെരുമാറിയിട്ടില്ല. മറ്റൊരു വ്യക്തിയോട് കാണിക്കാത്തത് ഒരിക്കലും ഞങ്ങളുടെ പങ്കാളിയോട് കാണിക്കില്ലെന്നും കൽപ്പന അന്ന് പറഞ്ഞു.

More from Filmibeat

Read more about: kalpana urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X