twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുറച്ച് ഓവറായില്ലേ എന്ന് കമൽ, എനിക്കിതാണ് കംഫർട്ടബിൾ എന്ന് മോഹൻലാൽ; സിനിമയിൽ സംഭവിച്ചത്

    |

    1998 ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് അയാൾ കഥ എഴുതുകയാണ്. മോഹൻലാൽ, ശ്രീനിവാസൻ, നന്ദിനി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഇന്നും സിനിമാ പ്രേക്ഷകർക്കിടയിൽ സംസാരമാണ്. സിനിമയുടെ ആദ്യ പകുതി ജനപ്രിയമാണ്.

    കോമഡി രം​ഗങ്ങൾ നിറഞ്ഞ ആദ്യ പകുതി പ്രേക്ഷകർക്ക് ഇഷ്ടം ആയെങ്കിലും രണ്ടാം പകുതി ആർക്കും ഇഷ്ടമായില്ല. അതിനാൽ തന്നെ സിനിമ പരാജയപ്പെട്ടു. എന്നാൽ മോഹൻലാൽ അവതരിപ്പിച്ച സാ​ഗർ കോട്ടപ്പുറം എന്ന കഥാപാത്രവും സിനിമയിലെ ഹാസ്യ രം​ഗങ്ങളും ഇന്നും ജനപ്രിയമാണ്.

    കുറച്ച് ഓവറായിപ്പോയോ എന്ന സംശയം തനിക്കുണ്ടായിരുന്നെന്ന് കമൽ

    Also Read: ഒരു വര്‍ഷമായി ദുരിതങ്ങള്‍ വിടാതെ പിന്തുടരുന്നു! വാവ സുരേഷ് ആശുപത്രിയില്‍; കുറിപ്പുമായി സീമ ജി നായര്‍<br />Also Read: ഒരു വര്‍ഷമായി ദുരിതങ്ങള്‍ വിടാതെ പിന്തുടരുന്നു! വാവ സുരേഷ് ആശുപത്രിയില്‍; കുറിപ്പുമായി സീമ ജി നായര്‍

    കമൽ ആണ് സിനിമ സംവിധാനം ചെയ്തത്. സിദ്ദിഖിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് ശ്രീനിവാസനും. സിനിമയെ പറ്റി മുമ്പൊരിക്കൽ സംവിധായകൻ കമൽ സംസാരിച്ചിരുന്നു. മോഹൻലാൽ സിനിമയിലെ ആദ്യ രം​ഗത്തിൽ അഭിനയിച്ചപ്പോൾ കുറച്ച് ഓവറായിപ്പോയോ എന്ന സംശയം തനിക്കുണ്ടായിരുന്നെന്ന് കമൽ തുറന്ന് പറഞ്ഞു. ജെബി ജം​ഗ്ഷൻ പരിപാടിയിൽ വെച്ചാണ് സംവിധായകൻ ഇതേപറ്റി സംസാരിച്ചത്.

    കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ മോഹൻലാൽ അതുൾക്കൊണ്ട രീതി

    'സംവിധായകൻ സിദ്ദിഖിന്റെ കഥ ആണത്. ആ കഥ സിദ്ദിഖ് പറഞ്ഞപ്പോൾ തന്നെ ഞാൻ കുറേ നേരം ചിരിച്ചു പോയി. സാ​ഗർ കോട്ടപ്പുറത്തിനെ അപ്പോൾ തന്നെ ഞങ്ങളുടെ മനസ്സിൽ സങ്കൽപ്പിക്കപ്പെട്ടു. പിന്നെ ശ്രീനിയുടെ നർമ്മ ബോധവും. ശ്രീനി ഒരു കഥാപാത്രത്തെ ഏത് തലത്തിലേക്കും കൊണ്ട് പോവാനുള്ള അദ്ദേഹത്തിന്റെ കഴിവ്, ഇതിനേക്കാളുപരിയായി ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ മോഹൻലാൽ അതുൾക്കൊണ്ട രീതി'

    'തഹസിൽ​ദാരുടെ വീടാണോ എന്ന് ചോദിക്കുന്ന സീനാണ് ആദ്യം ഷൂട്ട് ചെയ്തത്. ഷോട്ടെടുത്ത് കഴിഞ്ഞപ്പോൾ കുറച്ച് ഓവറാണോ എന്ന തോന്നലുണ്ടായി'

    ഇങ്ങനെ ചെയ്യുന്നതായിരിക്കും കംഫർട്ടബിൾ ആവുക എന്ന് ലാൽ

    Also Read: ഇതോടെ ഭര്‍ത്താവിന് ഉമ്മ കൊടുക്കുന്നത് തന്നെ നിര്‍ത്തി; ലൈവായി നീരാളിയെ തിന്ന് നിഹാല്‍, വീഡിയോയുമായി പ്രിയ<br />Also Read: ഇതോടെ ഭര്‍ത്താവിന് ഉമ്മ കൊടുക്കുന്നത് തന്നെ നിര്‍ത്തി; ലൈവായി നീരാളിയെ തിന്ന് നിഹാല്‍, വീഡിയോയുമായി പ്രിയ

    'ഞാൻ ശ്രീനിയോട് പറഞ്ഞു, ലാൽ കുറച്ച് ഓവറായി ചെയ്തോ എന്ന്. ഞാൻ ലാലിനോട് കമ്മ്യൂണിക്കേറ്റ് ചെയ്തു. കമലിനങ്ങനെ തോന്നിയോ വേണമെങ്കിൽ വീണ്ടുമെടുക്കാം എന്ന് ലാൽ പറഞ്ഞു. ഞാൻ പറഞ്ഞു, വീണ്ടും എടുക്കേണ്ട, ലാൽ ഈ കഥാപാത്രത്തെ ഇങ്ങനെയാണ് ഉൾക്കൊണ്ടിരിക്കുന്നതെങ്കിൽ ഇത് ഓക്കെ ആയിരിക്കും എന്ന്. എന്റെ മനസ്സിൽ ഇങ്ങനെയാണ് കഥാപാത്രം കയറിയത്'

    'എനിക്ക് ഇങ്ങനെ ചെയ്യുന്നതായിരിക്കും കംഫർട്ടബിൾ ആവുക എന്ന് ലാൽ പറഞ്ഞു. കമലിന് വേണമെങ്കിൽ ഞാൻ കുറയ്ക്കാം. പക്ഷെ സാ​ഗർ കോട്ടപ്പുറം വേറെ ആളായി മാറുമോ എന്ന് ലാൽ ചോദിച്ചു. ആദ്യ ഷോട്ട് കഴിഞ്ഞപ്പോഴാണെന്ന് ആലോചിക്കണം. ലാൽ എത്ര മാത്രം ആ കഥാപാത്രത്തെ ഉൾക്കൊണ്ടു എന്നത് അപ്പോഴാണ് എനിക്ക് മനസ്സിലായത്'

    ആക്ഷൻ പറഞ്ഞിട്ട് ലാൽ കോളിം​ഗ് ബെൽ അടിച്ച് വീണു

    'അടുത്ത ദിവസമാണ് കോളിം​ഗ് ബെൽ അടിച്ച് ഷോക്കേറ്റ് ലാൽ വീഴുന്ന സീനെടുത്തത്. ലാൽ പറഞ്ഞു റിഹേഴ്സൽ വേണ്ടെന്ന്. ആക്ഷൻ പറഞ്ഞിട്ട് ലാൽ കോളിം​ഗ് ബെൽ അടിച്ച് വീണു. ഞാൻ ചിരിച്ചിട്ട് കട്ട് പറയാൻ മറന്നു. കട്ട് പറഞ്ഞില്ലെന്ന് ലാൽ മനസ്സിലാക്കി. അവിടെ കിടന്ന് ലാൽ വീണ്ടും ഒരു കുടച്ചിൽ കുടഞ്ഞു. അതാണ് തിയറ്ററിൽ ഭയങ്കര ചിരി ഉണ്ടാക്കിയത്,' കമൽ പറഞ്ഞു.

    Read more about: mohanlal kamal
    English summary
    When Kamal Doubted Mohanlal Over Acted In Ayal Kadha Ezhuthukayane Movie; Here Is How The Actor Responded
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X