കാമുകിയാണ്, അവസാനം വരെയും ആ സ്നേഹമുണ്ടായിരുന്നു; വൈകാരികമായി കമൽ പറഞ്ഞത്

കമൽഹാസനും ശ്രീവിദ്യയും തമ്മിലുളള പ്രണയം സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ്. 1975 ൽ പുറത്തിറങ്ങിയ അപൂർവ രാ​ഗങ്ങൾ എന്ന സിനിമയ്ക്കിടെയാണ് കമലും ശ്രീവിദ്യയും അടുക്കുന്നത്. എന്നാൽ അധികകാലം ഈ ബന്ധം മുന്നോട്ട് പോയില്ല. ശ്രീവിദ്യയിമായി അകന്ന കമൽ നർത്തകി വാണി ​ഗണപതിയെ വിവാഹം ചെയ്തു. തങ്ങൾ തമ്മിലുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് പിന്നീട് തുറന്ന് സംസാരിക്കാൻ കമലോ ശ്രീവിദ്യയോ മടിച്ചിട്ടില്ല. കമൽ ഹാസനെ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നു.

എന്നാൽ അദ്ദേഹം ഈ ബന്ധം വേണ്ടെന്ന് വെക്കുകയാണുണ്ടായതെന്ന് ശ്രീവിദ്യ ഒരിക്കൽ തുറന്ന് പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ ഒരിക്കലും ദേഷ്യം മനസിൽ വെച്ചിട്ടില്ലെന്നും ശ്രീവിദ്യ വ്യക്തമാക്കി. ശ്രീവിദ്യ മരണത്തോട് മല്ലിട്ട് ആശുപത്രിയിൽ കിടക്കുമ്പോൾ കാണാനാ​ഗ്രഹിച്ചത് കമൽ ​​ഹാസനെയാണ്. കമൽ എത്തുകയും ചെയ്തു. ഇരുവരും ഒരുമിച്ച് കുറേ നേരം സംസാരിക്കുകയുമുണ്ടായി. മുമ്പൊരിക്കൽ കമൽ ഹാസൻ ശ്രീവിദ്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

 Kamal Haasan, Srividya

ഒരു അഭിമുഖത്തിൽ അപൂർവരാഗങ്ങളിൽ ശ്രീവിദ്യക്കൊപ്പമുള്ള ഒരു ഫോട്ടോ കാണിച്ചപ്പോഴാണ് കമൽ ഹാസൻ ഓർമ്മ പങ്കുവെച്ചത്. പത്തൊൻപത് വയസിലാണ് ഈ ഫോട്ടോയെടുത്തതെന്ന് കമൽ ഹാസൻ പറഞ്ഞു. ആത്മസുഹൃത്താണോ എന്ന് ചോദിച്ചപ്പാേൾ സുഹൃത്തല്ല കാമുകിയാണ്, അതിലൊരു സംശയവും ഇല്ലെന്ന് കമൽ മറുപടി നൽകി. ഈ സിനിമയിലെ കഥാപാത്രങ്ങളെ പോലെ പ്രണയത്തിലായതാണോ എന്നറിയില്ല. പക്ഷെ അവസാനം വരെയും മറക്കാൻ പറ്റാതെ ഇരുവർക്കുമിടയിൽ ആ സ്നേഹം ഉണ്ടായിരുന്നു.

അത് കല്യാണത്തിൽ എത്തേണ്ട ആവശ്യമില്ലെന്നും കമൽ ഹാസൻ വ്യക്തമാക്കി. കമലിന്റെ പഴ. അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കെ നിരവധി പേരാണ് കമന്റുകളുമായി വന്നത്. കമൽ മറ്റാരേക്കാളും കൂടുതൽ ശ്രീവിദ്യയെ സ്നേഹിച്ചിട്ടുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ചിലർ കമൽ ഹാസനെ കുറ്റപ്പെടുത്തുകയാണുണ്ടായത്. കമൽ ഹാസൻ ശ്രീവിദ്യയോ‌ട് ആത്മാർത്ഥത കാണിച്ചിട്ടില്ല, അവസാനം വരെയും ശ്രീവിദ്യയാണ് കമലിനെ സ്നേഹിച്ചതെന്ന് ഇവർ കമന്റ് ചെയ്തു.

 Kamal Haasan, Srividya

കമൽ ഹാസൻ ശ്രീവിദ്യയെക്കുറിച്ച് പറഞ്ഞ കാര്യം നേരത്തെ നടൻ അനൂപ് മേനോനും പങ്കുവെച്ചിരുന്നു. ശ്രീവിദ്യ-കമൽ ഹാസൻ പ്രണയത്തെ ആസ്പദമാക്കിയെടുത്ത തിരക്കഥ എന്ന ചിത്രത്തിൽ അനൂപ് മേനോൻ അഭിനയിച്ചിട്ടുണ്ട്. ഒരിക്കൽ കമൽ ഹാസൻ തന്നെ കണ്ടപ്പോൾ ഈ സിനിമയിലേത് പോലെയൊന്നുമല്ല യഥാർത്ഥത്തിൽ സംഭവിച്ചത്. ഞാൻ എന്തിനാണ് ശ്രീവി​ദ്യയെ കാണാൻ പോയതെന്ന് അറിയാമോ എന്ന് കമൽ ഹാസൻ ചോദിച്ചു.

അറിയാനാ​ഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ അത് പറയണമെങ്കിൽ ഞാൻ കമൽ ഹാസൻ അല്ലായിരിക്കണമെന്നാണ് അദ്ദേഹം നൽകിയ മറുപടിയെന്നും അനൂപ് മേനോൻ അന്ന് പറഞ്ഞു. ശ്രീവിദ്യക്ക് ശേഷം കമലിന്റെ ജീവിതത്തിൽ ഒന്നിലേറെ സ്ത്രീകൾ വന്നു. വാണി ​ഗണപതിയുമായുള്ള വിവാഹബന്ധം പത്ത് വർഷത്തിനുള്ളിൽ അവസാനിച്ചു.

ഇതിനിടെ നടി സരികയ്ക്കൊപ്പം കമൽ പുതിയൊരു ജീവിതം തുടങ്ങി. ഈ ബന്ധത്തിൽ ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നീ മക്കളും ജനിച്ചു. സരികയുമായുള്ള ബന്ധം അവസാനിച്ച ശേഷം നടി ​ഗൗതമിയുമായി ലിവിം​ഗ് ടു​ഗെദർ റിലേഷൻഷിപ്പിലേക്കും കമൽ ഹാസൻ കടന്നു. എന്നാൽ 2016 ൽ ഈ ബന്ധവും അവസാനിച്ചു. ഇന്ന് സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും കമൽ സാന്നിധ്യം അറിയിക്കുന്നുണ്ട്.

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X